Thursday, May 1, 2025

തിയ്യേറ്ററുകളിൽ ആവേശക്കടലിരമ്പം, സർവൈവൽ മൂവി ജോ ണറിൽ ‘പൊളിച്ചടുക്കി’ മഞ്ഞുമ്മൽ ബോയ്സ്

മലയാള സിനിമയേയും ഇതരഭാഷകളെയും പൊളിച്ചടുക്കി മുന്നേറിയ സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. മലയാളത്തിൽ അധികമാരും കണ്ടു പരിചയിച്ചിട്ടില്ലാത്ത സൂപ്പർ ഹിറ്റ് സർവൈവർ ത്രില്ലർ മൂവിയെന്ന് ആളുകൾ വിലയിരുത്തിയ സിനിമ. സർവൈവർ സിനിമകളുടെ ആശയം എത്രത്തോളം ആളുകളിലേക്ക് എത്തുമെന്നും പ്രതീക്ഷിച്ച പോലെ സ്വീകരിക്കപ്പെടുമോ എന്ന ആശങ്കയുമാണ് സർവൈവർ സിനിമകൾ നിർമ്മിക്കുന്നതിൽ മലയാള സിനിമാമേഖല പിന്നോട്ടടിക്കുന്നതിൽ പ്രധാന കാരണം. ചിത്രീകരണത്തിന് നേരിടേണ്ടി വരുന്ന വെല്ലുവിളികളും ഇത്തരം സിനിമകൾ നിർമ്മിക്കുന്നതിനെതിരെയുള്ള മറ്റൊരു പ്രധാന വെല്ലുവിളി.

പരാജയമെന്ന് മുദ്രകുത്തിയതിൽ നിന്നും മലയാളത്തിൽ വിജയിച്ച സർവൈവൽ മൂവിയായി  വിജയതിലകം ചൂടിയിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്. തമാശച്ചിത്രമായ ജാനേമനിൽ നിന്നും സർവൈവൽ മൂവി മഞ്ഞുമ്മൽ ബോയ്സിലേക്ക് എത്തിയപ്പോൾ മികച്ച സംവിധായകൻമാരിലൊരാളായി തന്റേതായ ഇടം സ്വന്തമാക്കി ചിദംബരം. സർവൈവൽ സിനിമകളെക്കാൾ കൂടുതൽ മലയാളത്തിൽ നിർമ്മിക്കപ്പെട്ടത് ഡോക്യുമെന്ററികളും നാടക സ്വഭാവത്തിലുള്ള കലകളിലൂടെയുമാണ്. എന്നാൽ മഞ്ഞുമ്മൽ ബോയ്സ് സംവിധാനം കൊണ്ടും അതിവിദഗ്ധമായ തിരക്കഥ കൊണ്ടും വ്യത്യസ്തമായി.

ഒരു സംഘം ചെറുപ്പക്കാരുടെ സാഹസിക യാത്ര. 2006 ൽ നടക്കുന്ന സംഭവമാണ് സിനിമയിൽ. കൊടൈക്കനാലിലെക്കുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിതമായി അവർക്കിടയിൽ സംഭവിക്കുന്ന അപകടവും അതിനെ ആ സംഘം അതിജീവിക്കുന്നതുമാണ് സിനിമയിൽ. ഉദ്വോഗജനകമായ കഥാമുഹൂർത്തങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ നെഞ്ചിടിപ്പ് കൂട്ടുന്ന ഓരോ രംഗങ്ങളും കൊണ്ട് സിനിമ ത്രില്ലടിപ്പിക്കുക തന്നെ ചെയ്തു എന്നു സിനിമ കണ്ട തിയ്യേറ്റർ വിട്ടിറങ്ങിയ ഓരോ പ്രേക്ഷകനും അഭിപ്രായപ്പെട്ടു.

സസ്പെൻസും ത്രില്ലറും ഒത്തിണങ്ങിയ മികച്ച സർവൈവൽ മൂവിയാണ് മഞ്ഞുമ്മൽ ബോയ്സ്.  വിനോദയാത്ര സംഘത്തിലെ സുഭാഷ് എന്ന ചെറുപ്പക്കാരൻ ഗുണ കോവിനകാറ്റത്തെ ഗർത്തത്തിലേക്ക് വീഴുന്നതും അയാളെ രക്ഷിക്കാൻ ശ്രമിക്കുന്ന സുഹൃത്തുക്കളുടെയും അധികാരികളുടെയും പരിശ്രമം. ഓരോ പ്രേക്ഷകനും താനും ആ വിനോദയാത്ര സംഘത്തിൽപ്പെട്ട അംഗമാണെന്ന അനുഭവം പകരുന്നുണ്ട് സിനിമ. അത് തന്നെയാണ് ആ സിനിമയ്ക്ക് പിന്നിൽ  പ്രവർത്തിച്ചവരുടെ വിജയവും.

ഒരുപോലെ സർവൈവർ ചിത്രവും ഫ്രണ്ട്ഷിപ്പുമാണ് സിനിമയുടെ കരുത്ത്. സന്ദർശനം അനുവദനീയമല്ലാത്ത ഗുണ കെവിലെ ഗുഹ കാണാൻ ടീം ലീഡർ മനസ്സില്ലാതെ മനസ്സോടെ സമ്മതിക്കുന്നതും അതിനകത്ത് പെട്ട് സുഹൃത്തിനെ അവസാനനിമിഷം വരെ രക്ഷിക്കാൻ കൂടെനില്ക്കുന്നതിനും നല്കുന്ന കരുത്തും ഈ സൌഹൃദം തന്നെയാണ്. മികച്ച തിരക്കഥ കൊണ്ടും മേക്കിങ് കൊണ്ടും ഏറെ വേറിട്ട് നിൽക്കുവാൻ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. സുഷിൻ ശ്യാമിന്റെ മികച്ച സംഗീത സംവിധാനവും ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും അജയൻ ചാലിശ്ശേരിയുടെ പ്രൊഡക്ഷൻ ഡിസൈനിങും ശ്രദ്ധ നേടി.

കൊടൈക്കനാലിന്റെ നിശബ്ദ സൌന്ദര്യം, ജീവന്മാരണ പോരാട്ടത്തിന്റെ അതിജീവനം, എല്ലാം കൊണ്ടും അതിന്റെ ശാലീനതയെയും അഗാധമായ വന്യതയെയും ഒപ്പിയെടുക്കുവാൻ ക്യാമറയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സിനിമയ്ക്കൊപ്പം സഞ്ചരിക്കുവാൻ ഓരോ പ്രേക്ഷകർക്കും സാധിപ്പിക്കുന്നതാണ് സിനിമയുടെ അണിയറപ്രവർത്തകരുടെ വിജയം. കൊടയ്ക്കനാലിന്റെ മനോഹാരിതവും ഭയാനകവുമായ ഇരുവശങ്ങളെ പ്രേക്ഷകർക്ക് അനുഭവിപ്പിക്കുവാൻ കഴിഞ്ഞതാണ് സിനിമയുടെ വിജയം. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലുമടക്കം മഞ്ഞുമ്മൽ ബോയ്സ് സൃഷ്ടിച്ച മലയാളസിനിമാ തരംഗം മറ്റ് ഇതര ഭാഷ ചലച്ചിത്ര ലോകവും കൂടി ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.  

spot_img

Hot Topics

Related Articles

Also Read

‘ആവേശം’ ഇനി ആവേശത്തോടെ കാണാം ഒടിടി- യിൽ

0
ഫഹദ് ഫാസിൽ നായകനായി എത്തിയ ആവേശം മെയ് 9- ന് ആമസോൺ പ്രൈമിലൂടെ പ്രദർശനത്തിന് എത്തുന്നു. രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത  ഈ പുതിയ ചിത്രം ഈദ്- വിഷു സ്പെഷ്യലായി ഏപ്രിൽ 11 ന്  വ്യാഴായ്ചയാണ്  തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്

ചലച്ചിത്ര നടൻ ടി പി മാധവൻ അന്തരിച്ചു

0
ചലച്ചിത്ര നടൻ ടി പി മാധവൻ അന്തരിച്ചു. 88- വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം ജില്ലയിലെ പത്തനാപുരം...

ഫസ്റ്റ് ലുക് പോസ്റ്ററുമായി പത്മരാജന്‍റെ കഥയില്‍ നിന്നും ‘പ്രാവ്’; സെപ്റ്റംബര്‍ 15- നു  തിയ്യേറ്ററിലേക്ക്

0
പത്മരാജന്‍റെ കഥയെ മുന്‍നിര്‍ത്തി നവാസ് അലി രചനയും സംവിധാനവും നിര്‍വഹിച്ച ‘പ്രാവി’ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ മമ്മൂട്ടിയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

‘The Secret of Women’ ജനുവരി 31- നു തിയ്യേറ്ററുകളിലേക്ക്

0
പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ദി സീക്രട്ട് ഓഫ് വുമൺ ജനുവരി 31 നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. പ്രജേഷ് സെൻ മൂവി ക്ലബ്ബിന്റെ ബാനറിൽ...

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘ഹണ്ട്’ തിയ്യേറ്ററിലേക്ക്

0
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘ഹണ്ട്’ തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തുന്നു. മെഡിക്കൽ കാമ്പസ് പശ്ചാത്തലത്തിൽ നിർമ്മിച്ച ചിത്രമാണ് ഹണ്ട്. ചിത്രത്തിൽ ഡോ: കീർത്തി എന്ന കഥാപാത്രമായി എത്തുന്ന ഭാവനയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രം....