Saturday, March 7, 2026

തിയ്യേറ്ററിൽ കല്യാണമേളവുമായി ‘ഗുരുവായൂരമ്പലനടയിൽ’

സമീപകാലത്ത് മലയാളി ചലച്ചിത്ര പ്രേമകളെ തമാശകൾ കൊണ്ട് ജനപ്രീതിനേടുന്ന സിനിമകൾ കയ്യടികൾ നേടുകയാണ്. നർമത്തിലൂടെ ജീവിതത്തെ കൊണ്ട് പോകുന്ന സിനിമകൾ. ‘ജയ ജയ ജയ ജയ ഹേ’ എന്ന ജനപ്രിയ ചിത്രം നല്കിയ  വൻവിജയത്തിന്റെ ചൂടാറും മുൻപ് തന്നെ വിപിൻ ദാസ് സംവിധാനം ചെയ്ത ‘ഗുരുവായൂരമ്പലനടയിൽ’ എന്ന ചിത്രവും ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. വളരെക്കാലങ്ങളായി  സീരിയസ് റോളുകളിൽ മാത്രം കണ്ടിരുന്ന പൃഥ്വിരാജ് സുകുമാരൻ ഒരിടവേളയ്ക്ക് ശേഷം കോമഡി കഥാപാത്രമായി എത്തിയത് പ്രേക്ഷകർ സ്വീകരിച്ചത് ഏറെ പ്രതീക്ഷയോടെയാണ്.

സിനിമയുടെ ഏറ്റവും ശ്രദ്ധേയമായ മറ്റൊന്നു ബേസിൽ ജോസഫും പൃഥ്വിരാജും ഒന്നിച്ചുള്ള കെമിസ്ട്രിയുടെ വിജയമാണ്. അവർ ഒന്നിക്കുന്ന മിക്ക സീനുകളിലെല്ലാം മികച്ച അഭിനയ പ്രകടനമാണ് കാഴ്ച വെച്ചത്. കുടുംബം പശ്ചാത്തലമായി വരുന്ന സിനിമകളിലെ ഏറ്റവും പ്രധാന വിഷയമായും വെല്ലുവിളിയായും കടന്നു വരുന്നത് പ്രണയവും വിവാഹവുമാണ്. ഒരു പക്ഷേ മലയാള സിനിമയ്ക്ക് കുടുംബം- പ്രണയം- വിവാഹം എന്നീ ചാക്രികമായ വ്യവഹാരത്തിനുള്ളിൽ നിന്നു മോചിതമാകുവാൻ ഏറെ പ്രയാസകരവുമാണ്.

അളിയനും അളിയനും ഒത്തുചേരുമ്പോൾ ഉണ്ടാകുന്ന ചിരിയുടെ മാലപ്പടക്കമാണ് ഗുരുവായൂരമ്പലനടയുടെ മറ്റൊരു പ്രധാന ആകർഷണം. വിവിധ കാറ്റഗറിയിലുള്ള സിനിമകൾ മലയാളത്തിൽ സമീപകാലത്ത് വിജയം കൊയ്യുമ്പോൾ ഒരു എന്റർടൈനർ മൂവിയായി ഗുരുവായൂരമ്പലനടയിൽ പ്രേക്ഷകർക്കിടയിൽ  ഏറെ സ്വാധീനിച്ചു എന്നു വേണം കരുതാൻ. ബേസിലിന്റെ വിനു രാമചന്ദ്രൻ എന്ന കഥാപാത്രത്തിനും  പൃഥ്വിരാജിന്റെ ആനന്ദ് എന്ന കഥാപാത്രത്തിനുമൊപ്പം അനശ്വര രാജനും നിഖില വിമലും ഒത്തുചേരുമ്പോൾ സിനിമയിൽ രസച്ചരട് മുറുകുന്നു.

ഗൌരവമേറിയ കഥാപാത്രമങ്ങളെ മസില് പിടിച്ച് അഭിനയിക്കുന്ന പൃഥ്വിരാജിന് കോമഡി എത്രത്തോളം വഴങ്ങുമെന്നതിന് ഉദാഹരണം കൂടിയാണ് ഈ ചിത്രവും അതിലെ ആനന്ദ് എന്ന കഥാപാത്രവും. ആനന്ദുo വിനുവും തമ്മിലുള്ള സ്നേഹവും അതി തമാശയും വളരെ രസകരമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുകയാണ് സംവിധായകൻ. അനശ്വരയും നിഖിലയും ജഗദീഷും രേഖയും കെപി കുഞ്ഞികൃഷ്ണനും ഇർഷാദും സിജു സണ്ണിയുമെല്ലാം ഒന്നിക്കുമ്പോൾ ഒരു കല്യാണസദ്യയുടെ രുചിമേളമൊരുക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

ദീപു പ്രദീപിന്റെ തിരക്കഥയിലൂടെ വിപിൻദാസ് കഥ പറഞ്ഞു പോകുന്ന രീതിയും രസകരമാണ്. കുടുംബബന്ധങ്ങളുടെ ആഴമേറിയ കെട്ടുറപ്പും ഇഴുകിച്ചേരലും വിനുവിന്റെ കുടുംബത്തിലോ അനന്ദന്റെ കുടുംബത്തിലോ കാണാൻ കഴിയില്ല. ഒരു നോർമൽ കുടുംബാന്തരീക്ഷം എന്നതിലുപരി അതില് അതിവൈകാരികത ഒട്ടുംതന്നെയില്ല. എങ്കിലും ബന്ധങ്ങളിലെ സൂക്ഷ്മതയും നർമ്മവും വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.

ആളുകളെ രസിപ്പിക്കുക എന്നതാണ് രീതിയെങ്കിൽ സിനിമ ഒരു സമ്പൂർണ്ണ വിജയമാണെന്ന് അവകാശപ്പെടാം. കഥാപാത്രമായ വിനു മാനസിക സഘർഷങ്ങളിലൂടെ കടന്നു പോകുന്ന നിമിഷങ്ങൾ ഒഴിച്ച് നിർത്തിയാൽ മികച്ച എന്റർടൈമെന്റ് സിനിമയാണ് ഗുരുവായൂരമ്പലനടയിൽ എന്നു അവകാശപ്പെടാം. ‘കുഞ്ഞിരാമായണ’ത്തിന്റെ തിരക്കഥാകൃത്തായ ദീപു പ്രദീപും ജയ ജയ ജയ ജയ ഹേ ‘ മൂവിയിടെ ഡയറക്ടർ വിപിൻദാസും ഒന്നിച്ചാൽ ഇനിയും രസകരമായ സിനിമകൾ പിറന്നേക്കാം.

spot_img

Hot Topics

Related Articles

Also Read

‘എപ്പോഴും നല്ല സിനിമകൾ ചെയ്യാൻ ​ഗം​ഗേട്ടൻ പ്രേരിപ്പിക്കുമായിരുന്നു’- സംവിധായകന്‍ ജയരാജ്

0
'ഡൽഹിയിൽ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നടക്കുന്ന സമയത്തൊക്കെ അദ്ദേഹത്തിന്‍റെ സാന്നിധ്യം അവിടെ എപ്പോഴുമുണ്ടായിരുന്നു. അവിടെയൊക്കെ മലയാളത്തിന്‍റെ  ഒരു സാന്നിധ്യമായിരുന്നു അദ്ദേഹം'

55- മത് ഗോവ ചലച്ചിത്രമേളയ്ക്ക് അരങ്ങോരുങ്ങുന്നു; ഇന്ത്യൻ പനോരമയിൽ മലയാളത്തിൽ നിന്ന് ആടുജീവിതവും ഭ്രമയുഗവും ലെവൽക്രോസും മഞ്ഞുമ്മൽ ബോയ്സും

0
 55- മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നവംബർ 20- മുതൽ 28 വരെ അരങ്ങുണരുന്നു.  25 ഫീച്ചർ ചിത്രങ്ങളും 20- നോൺ ഫീച്ചർ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും. രൺദീപ് ഹൂഡ സംവിധാനം ചെയ്ത്...

ജോജു ജോർജ്ജ് ചിത്രം ‘പണി’യുടെ പ്രിവ്യൂ പുറത്ത്  

0
നടനായും സഹനടനായും സ്വഭാവനടനായും ഹസ്യനടനായും വെള്ളിത്തിരയിൽ ആവേശമായി മാറിയ ജോജു ജോർജ്ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘പണി’യുടെ പ്രിവ്യൂ റിലീസായി.   പ്രിവ്യൂ കണ്ടപ്പോൾ  തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജ് പ്രശംസിച്ചു കൊണ്ട്...

‘ലിറ്റില്‍ മിസ്സ് റാവുത്തര്‍’; ഗൌരി കിഷന്‍ നായികയാകുന്ന ചിത്രത്തിന്‍റെ ട്രൈലര്‍ ഇറങ്ങി

0
ഗൌരി കിഷന്‍ നായികയാകുന്ന ചിത്രം ലിറ്റീല്‍ മിസ്സ് റാവുത്തര്‍ എന്ന ചിത്രത്തിന്‍റ ട്രെയിലര്‍ ശ്രദ്ധേയമാകുന്നു. ഒക്ടോബര്‍ ആറിന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും

ഡിനോ ഡെന്നീസ്- മമ്മൂട്ടി ചിത്രം ‘ബസൂക്ക’ ചിത്രീകരണം തുടരുന്നു

0
പ്രശസ്ത തിരക്കഥകൃത്ത് കലൂർ ഡെന്നീസിന്റെ മകൻ ഡിനോ ഡെന്നീസ് തിരക്കഥ എഴുതി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബസൂക്കയുടെ ചിത്രീകരണം കൊച്ചിയിൽ നടക്കുന്നു.