Thursday, May 1, 2025

ട്രയിലറിൽ തിളങ്ങി മോഹൻലാൽ; കിടിലൻ ഡയലോഗിൽ ‘മലൈക്കോട്ടൈ വാലിബൻ’ ടീസർ

കിടിലൻ ഡയലോഗുമായി മോഹൻലാൽ നായകനാകുന്ന മലൈക്കോട്ടൈ വാലിബാന്റെ ടീസർ പുറത്തിറങ്ങി. ‘കൺകണ്ടത് നിജം, കാണാത്തത് പൊയ്.. നീ കണ്ടതെല്ലാം പൊയ്, ഇനി കാണാൻ പോകുന്നത് നിജം’ ടീസറിലെ ഈ ഡയലോഗ് പ്രേക്ഷകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ്. ഒരു പിരീയഡ് ഡ്രാമയാണ് മലൈക്കോട്ടൈ വാലിബൻ. “മലൈക്കോട്ടൈ വാലിബാന്റെ ക്യാപ്റ്റൻ ലിജോ ഒരു ഗംഭീരമായ കാഴ്ചയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതിന്റെ ഒരു കാഴ്ച ഈ ടീസരിൽ പ്രേക്ഷകർക്ക് കാണാൻ കഴിയും” മോഹൻലാൽ പറഞ്ഞു. നായകൻ, ആമേൻ തുടങ്ങിയ ചിത്രങ്ങൾക്ക് കഥ ഒരുക്കിയ പി എസ് റഫീഖ് ആണ് മലൈക്കോട്ടൈ വാലിബനും കഥ ഒരുക്കിയിരിക്കുന്നത്.

മറാഠി നടി സോണാലി കുൽക്കർണി, രാജീവ് പിള്ള, മണികണ്ഠൻ ആചാരി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വർമ്മ, സുചിത്ര നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പി എസ് റഫീഖ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നു. ചുരുളിക്ക് ശേഷം മധു നീലകണ്ഠൻ ആണ് ചിത്രത്തിന്റെ ക്യാമറ. സംഗീതം പ്രശാന്ത് പിള്ള, എഡിറ്റിങ് ദീപു ജോസഫ്,. ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ ഷിബു ബേബി ജോണും സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ കൊച്ചുമോനും  ആൻഡ് മേരി ക്രിയേറ്റീവും   മാക്സ് ലാബിന്റെ അനൂപും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

spot_img

Hot Topics

Related Articles

Also Read

സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിച്ച് സിദ്ധാര്‍ഥ് ശിവ ‘എന്നിവരു’മായി സെപ്തംബര്‍ 29- നു വരുന്നു

0
സിദ്ധാര്‍ഥ് ശിവ സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രം ‘എന്നിവരു’ടെ ട്രൈലര്‍ പുറത്തിറങ്ങി. 2020 ല്‍ സിദ്ധാര്‍ഥ് ശിവയ്ക്ക് മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണിത്.

ചിത്രീകരണം പൂർത്തിയാക്കി മമ്മൂട്ടി നായകനായ ‘ബസൂക്ക’

0
90 ദിവസത്തിനൊടുവിൽ ഗെയിം ത്രില്ലർ ചിത്രം ബസൂക്കയുടെ ചിത്രീകരണം പൂർത്തിയായി. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചത് ഡിനോ ഡെന്നീസ് ആണ്.

റിമ കല്ലിങ്കൽ നായിക ‘തിയ്യേറ്റർ- എ മിത്ത് ഓഫ് റിയാലിറ്റി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
അൻജന വാർസിന്റെ ബാനറിൽ അൻജന ഫിലിപ്പും വി എ ശ്രീകുമാറും ചേർന്ന് നിർമ്മിച്ച് സജിൻ സാബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘തിയ്യേറ്റർ- എ മിത്ത് ഓഫ് റിയാലിറ്റി’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘പൂവൻ കോഴി’യിൽ നായകനായി അജു വർഗീസ്

0
രാഹുൽ ആർ ശർമ്മ സംവിധാനം ചെയ്ത് അജു വർഗീസ് നായകനായി എത്തുന്ന കോമഡി ഇൻവെസ്റ്റിഗേഷൻ ചിത്രം പൂവൻ കോഴി അണിയറയിൽ ഒരുങ്ങുന്നു.

‘സമൻസു’മായി ആൻ സരിഗ ആൻറണി; ആദ്യ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് പ്രഖ്യാപനം

0
ആൻ സരിഗ സംവിധാനം ചെയ്യുന്ന ‘സമൻസ്’ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം ആദ്യ ചിത്രമായിരുന്ന ‘അഭിലാഷ’ത്തിന്റെ ലൊക്കേഷനിൽ വെച്ച് നടന്നു. നവംബർ 17- വെള്ളിയാഴ്ച കോഴിക്കോട് മുക്കത്ത്  വെച്ചായിരുന്നു ചടങ്ങ് നടന്നത്.