Saturday, March 7, 2026

ടോവിനോ തോമസ് നായകൻ; ട്രയിലറുമായി ‘അദൃശ്യ ജാലകങ്ങൾ’

ടോവിനോ തോമസ് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ‘അദൃശ്യ ജാലകങ്ങളു’ടെ ട്രയിലർ പുറത്തിറങ്ങി. ഡോ: ബിജു രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് അദൃശ്യ ജാലകങ്ങൾ. എല്ലനാർ ഫിലിംസിന്റെയും മൈത്രി മൂവി മേക്കേഴ്സിന്റെയും ടോവിനോ തോമസ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ രാധിക ലാവു, നവീൻ യേർനേനി, വൈ രവിശങ്കർ,  ടോവിനോ തോമസ് തുടങ്ങിയവരാണ് ചിത്രം നിർമ്മിക്കുന്നത്.

യുദ്ധത്തെ ആസ്പദമാക്കിയുള്ള ഒരു സർറിയലിസ്റ്റിക് ചിത്രമാണ് അദൃശ്യ ജാലകങ്ങൾ. ഈ കഥ ഒരു പ്രത്യേക സ്ഥലത്തെയോ ഭാഷയോ കേന്ദ്രീകരിച്ചിട്ടുള്ളതല്ല. ലോകമെങ്ങും ഒരുപോലെ പ്രധാന്യമുള്ളതാണ്’, സംവിധായകൻ ഡോക്ടർ ബിജു പറഞ്ഞു.

‘ഞങ്ങളുടെ സിനിമ പ്രേക്ഷകർക്ക് ഒരു അതുല്യമായ അനുഭവം തന്നെയാകും. സിനിമയിൽ അവതരിപ്പിക്കുന്ന സർവത്രികമായി മനുഷ്യർ അനുഭവിക്കുന്ന തകർച്ചകളും പങ്കിടുന്ന മനുഷ്യത്വവുമായി കാഴ്ചക്കാർക്ക് ബന്ധപ്പെടുമെന്ന് ഞങ്ങൾക്ക് അങ്ങേയറ്റം വിശ്വാസമുണ്ട്;, രാധിക ലാവു പറഞ്ഞു.

എസ്തോണിയയിൽ നടക്കുന്ന 27- മത് ടാലിൻ ബ്ലാക്ക് നൈറ്റ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (പി. ഒ. എഫ്. എഫ്) വെച്ചാണ് ചിത്രത്തിന്റെ വേൾഡ് പ്രീമിയർ നടക്കുക. വേൾഡ് പ്രീമിയർ നടത്തുന്ന മേളയുടെ ഔദ്യോഗിക മത്സരവിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള ചിത്രം കൂടിയാണ് അദൃശ്യ ജാലകങ്ങൾ. മേളയിലേക്ക് ഈ വർഷം തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ചിത്രവും അദൃശ്യ ജാലകങ്ങളാണ്. നവംബർ മൂന്ന് മുതൽ നവംബർ 17- വരെ നീളുന്നതാണ് ടാലിൻ ഫിലിം ഫെസ്റ്റിവൽ.

മൂന്ന് തവണ ഗ്രാമി അവാർഡ് നേടിയ റിക്കി കേജ് ആണ് സംഗീതം നല്കിയിരിക്കുന്നത്. ചിത്രത്തിൽ ഇന്ദ്രൻസ്, നിമിഷ സജയൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്. എഡിറ്റിങ് ഡേവിസ് മാനുവൽ.

spot_img

Hot Topics

Related Articles

Also Read

രണ്ട് സ്ത്രീകളുടെ കഥയുമായി ‘കൊള്ള’

0
ആനിയും ശില്‍പയും എന്ന അനാഥരായ രണ്ടു സ്ത്രീകളുടെ കഥ പറയുന്ന ചിത്രമാണ് ‘കൊള്ള’. പ്രിയ വാര്യരും രജിഷ വിജയനും മല്‍സരിച്ചഭിനയിച്ച സിനിമ. ജീവിതത്തില്‍ ആനിയും ശില്‍പയും അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ അതിജീവിക്കുന്ന പ്രമേയമാണ് ചിത്രത്തില്‍.

‘തല്ലുമാല’യ്ക്ക് ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

0
ബോക്സിങ് പശ്ചാത്തലമാക്കിക്കൊണ്ട് ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആലപ്പുഴ ജിംഖാന’ ഒരുങ്ങുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടു. നസ്ലിൻ, ഗണപതി, ലുക്ക്മാൻ അവറാൻ എന്നിവർആണ്...

റിയലിസ്റ്റിക് കോമഡി ഫാമിലിഎന്റർടൈമെന്റ് മൂവി ‘ആഭ്യന്തര കുറ്റവാളി’യിൽ നായകനായി ആസിഫ് അലി

0
നവാഗതനായ സേതുനാഥ് പത്മകുമാർ ആണ് കഥയും തിരക്കഥയും സംവിധാനവും. ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാംസലാം ആണ് നിർമ്മാണം.

‘ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലാ’യി പാട്ടിന്‍റെ വിജയതിലകം

0
അഞ്ചുമണിക്കൂറിനുള്ളില്‍ അറുപത്തിയൊന്‍പത് ഗാനങ്ങള്‍ക്ക് ശ്രുതിയിട്ടുകൊണ്ട് ലോകറെക്കോര്‍ഡിലേക്ക് കുതിച്ചു കയറിയ ഗായിക. അമേരിക്കയിലെ ഇന്‍റര്‍നാഷണല്‍ തമിഴ് യൂണിവേഴ്സിറ്റി ഡോക്ടര്‍ ഓഫ് ലെറ്റേഴ്സ് ബിരുദം നേടിയപ്പോള്‍ വൈക്കം വിജയലക്ഷ്മിയുടെ ജീവിതത്തില്‍ സംഗീതം പത്തരമാറ്റായി.

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ജൂലൈ 19 ന്

0
2022- കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂലൈ 19 നു രാവിലെ 11 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കും