ജൂലൈ 17-നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്ന ‘ജെ എസ് കെ ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്ത്. സുരേഷ് ഗോപി നായകനായി എത്തുന്ന ഈ ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് പ്രവീൺ നാരായണൻ ആണ്. ഡേവിഡ് ആബേൽ ഡൊണോവൻ എന്ന വക്കീൽ കഥാപാത്രമായാണ് സുരേഷ് ഗോപി അഭിനയിക്കുന്നത്. കാർത്തിക് ക്രിയേഷൻസ്, കോസ്മോസ് എന്റർടയിമെന്റ് എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
അനുപമ പരമേശ്വരൻ, ശ്രുതി രാമചന്ദ്രൻ, ദിവ്യ പിള്ള, മേധ പല്ലവി, അസ്കർ അലി, വൈഷ്ണവി രാജ്, ബാലാജി ശർമ്മ, കോട്ടയം രമേഷ്, ദിലീപ്, രതീഷ് കൃഷ്ണ, ബൈജു സന്തോഷ്, രജിത് മേനോൻ, ജൈവിഷ്ണു, ശഫീർഖാൻ, മഞ്ജുശ്രീ നായർ, ജോസ് ഷോണാർദ്രി, ജോയ് മാത്യു, മാധവ് സുരേഷ് ഗോപി, നിസ്തർ സേട്ട്, അഭിലാഷ് രവീന്ദ്രൻ, എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായി അഭിനയിക്കുന്നത്. സുരേഷ് ഗോപിയുടെ 253-മത് ചിത്രമാണ് ‘ജെ എസ് കെ ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള’. സെൻസറിങ് പൂർത്തിയായപ്പോൾ യു/എ 16+ സർട്ടിഫിക്കറ്റ് ചിത്രത്തിന് ലഭിച്ചു. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ചിത്രം തിയ്യേറ്ററുകളിൽ എത്തും. ഛായാഗ്രഹണം രണദിവെ, എഡിറ്റിങ് സംജിത് മുഹമ്മദ്, പശ്ചാത്തല സംഗീതം ജിബ്രാൻ, സംഗീതം ഗിരീഷ് നാരായണൻ.







