Thursday, May 1, 2025

ജനുവരി 31- നു തിയ്യേറ്ററുകളിൽ എത്തുന്നു ‘പറന്ന് പറന്ന് പറന്ന് ചെല്ലാൻ’

ഒരു പാലക്കാടൻ ഗ്രാമത്തിന്റെ കഥാപശ്ചാത്തലവുമായി ജിഷ്ണു ഹരീന്ദ്രൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പറന്ന് പറന്ന് പറന്ന്’ എന്ന ചിത്രo ജനുവരി 31- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ഉണ്ണി ലാലുവും സിദ്ധാർഥ് ഭരതനുമാണ്  പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. ‘കായ്പ്പോള’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അഞ്ജു കൃഷ്ണ അശോക് ആണ് നായികയായി എത്തുന്നത്. ജിഷ്ണു ഹരീന്ദ്ര വർമ്മ നോ മാൻസ് ലാൻഡ് എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണിത്.

രേഖ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിന് ശേഷം ഉണ്ണി ലാലു അഭിനയിക്കുന്ന സിനിമയാണ് പറന്ന് പറന്ന് പറന്ന് ചെല്ലാൻ. വിജയരാഘവൻ, സജിൻ ചെറുകയിൽ, കലാഭവൻ ജോഷി, സമൃദ്ധി താര, ദാസൻ കോങ്ങാട്, ശ്രീജ ദാസ്, രതീഷ് കുമാർ രാജൻ, ശ്രീനാഥ് ബാബു തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. മധു അമ്പാട്ടാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് സി ആർ ശ്രീജിത്ത്, സംഗീതം ജോയ് ജീനിത്, റാംനാഥ്, വരികൾ ദിൻ നാഥ് പുത്തഞ്ചേരി, ദീപക് റാം, അരുൺ പ്രതാപ് ജെ എം ഇൻഫോടെയ്ൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ വിഷ്ണുരാജിന്റേതാണ്.

spot_img

Hot Topics

Related Articles

Also Read

കമൽ ചിത്രം ‘വിവേകാനന്ദൻ വൈറലാണ്’ വെള്ളിയാഴ്ച തിയ്യേറ്ററുകളിലേക്ക്

0
കമൽ സംവിധാനം ചെയ്ത് ഷൈൻ ടോം ചാക്കോ, സ്വാസിക, ഗ്രേസ് ആൻറണി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘വിവേകാനന്ദൻ വൈറലാണ്’ വെള്ളിയാഴ്ച തിയ്യേറ്ററുകളിലേക്ക് എത്തും.

‘അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

0
ഒലീവ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി നിർമ്മിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തത് നടൻ  കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്.

ആര്‍ ഡി എക്സിനു ശേഷം ആന്‍റണി വര്‍ഗീസും സോഫിയ പോളും; ചിത്രീകരണത്തിന് തുടക്കമായി

0
ഓണക്കാലത്ത് തിയ്യേറ്ററുകളിലെത്തി പ്രേക്ഷക ശ്രദ്ധ നേടിയ ആര്‍ ഡി എക്സിന് ശേഷം ആന്‍റണി വര്‍ഗീസും നിര്‍മാതാവ് സോഫിയ പോളും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് ശനിയാഴ്ച കൊച്ചിയില്‍ വെച്ചു തുടക്കമായി.

സംവിധാനത്തിലും കൈ വെച്ച് മോഹൻലാൽ; ത്രീഡി ചിത്രം ‘ബറോസ്’ ഉടൻ

0
മോഹൻലാൽ സംവിധേയകനായി അദ്ദേഹം തന്നെ സംവിധാനം ചെയ്യുന്ന ചിത്രം ബറോസ് അവസാനഘട്ടം പൂർത്തിയാക്കുന്നു. നിധികാക്കും ഭൂതത്തിന്റെ കഥപറയുന്ന ചിത്രമാണ് ബറോസ്.

‘പൊൻമാനി’ൽ ബേസിൽ നായകൻ- മോഷൻ പോസ്റ്റർ പുറത്ത്

0
നടനും സംവിധായകനുമായ ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ ഒരുക്കുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ഈ ചിത്രം നിർമിക്കുന്നത്....