ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘തണുപ്പി’ന്റെ ട്രയിലർ പുറത്തിറങ്ങി. പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവർആണ് പ്രധാനകഥാപാത്രങ്ങളായി അഭിനയിക്കുന്നത്. ഒക്ടോബർ നാലിന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. കാശി സിനിമാസിന്റെ ബാനറിൽ അനു അനന്തൻ, ഡോ: ലക്ഷ്മി എന്നിവർ ചേർന്നാണ് നിർമാണം. കുട്ടിക്കൽ ജയചന്ദ്രൻ, സതീഷ് ഗോപി, സൈനി സാറാ, ജീവൻ, രതീഷ്, മിത്ര, ജിഷ്ണു ഉണ്ണികൃഷ്ണൻ, ദിസിമ ദിവാകരൻ, രാധാകൃഷ്ണൻ തലച്ചങ്ങട്, സുമിത് സമുദ്ര, മനോഹരന് വെള്ളിലൊട്, എന്നിവരാണ് അഭിനേതാക്കൾ.
Also Read
വിടപറഞ്ഞ സംവിധായകൻ സിദ്ദിഖിന്റെ പുതിയ ചിത്രം ‘പൊറാട്ട് നാടകം’; ഓഗസ്ത് 9- ന് തിയ്യേറ്ററുകളിലേക്ക്
അന്തരിച്ച സംവിധായകൻ സിദ്ദിഖ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം ഓഗസ്ത് 9 -ന് തിയ്യേറ്ററുകളിൽ പ്രദര്ശനത്തിന് എത്തുന്നു. കഴിഞ്ഞ വര്ഷം ഓഗസ്ത് 8 ന് ആയിരുന്നു അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്. എമിറേറ്റ്സ് പ്രൊഡക്ഷൻസും...
‘പ്രേമലു’ ഇനി ഒടിടിയിലേക്ക്
ഏപ്രിൽ 12 ന് ചിത്രം ഹോട് സ് സ്റ്റാർ സ് ട്രീമിങ് തുടങ്ങും. ബോക്സോഫീസിൽ നൂറു കോടിയിലേറെ കളക്ഷൻ നേടിയ ചിത്രമാണ് പ്രേമലു. തമിഴിലും തെലുങ്കിലും പ്രേമലു തരംഗമായി.
മാംഗോ മുറിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്ത് വിനീത് ശ്രീനിവാസനും ബേസിലും
ജാഫര്‍ ഇടുക്കിയും അര്‍പ്പിത് പി ആറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ പുതുമുഖം സ്വിയ നായികയായി എത്തുന്നു. തികച്ചും സവിശേഷമായ കഥയുമായാണ് സിനിമയും പോസ്റ്ററും ഒരുങ്ങുന്നത്.
47- മത് വയലാര്‍ സാഹിത്യപുരസ്കാരത്തിന് ശ്രീകുമാരന്‍ തമ്പി അര്‍ഹനായി
47- മത് വയലാര്‍ സാഹിത്യ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക് ലഭിച്ചു. ‘ജീവിതം ഒരു പെന്‍ഡുലം’ എന്ന കൃതിയാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത വെങ്കലശില്‍പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം
സര്‍വൈവല്‍ ത്രില്ലര്‍ ജൂലിയാന വരുന്നു; ലോകസിനിമയിലെ ആദ്യപരീക്ഷണ ചിത്രം, ടീസര്‍ റിലീസ് ചെയ്തു
ലോകസിനിമയിലെ ആദ്യപരീക്ഷണ ചിത്രവുമായി പ്രശാന്ത് മാമ്പുള്ളി എത്തുന്നു. ഒരൊറ്റ കഥാപാത്രമുള്ള ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത സംഭാഷണം ഇല്ലാത്തതാണ്.