‘കാക്ക’ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിലൂടെ ശ്രദ്ധേയയായ ചലച്ചിത്ര നടി ലക്ഷ്മിക സജീവൻ അന്തരിച്ചു. 24- വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് പ്രാഥമിക വിവരം. ഷാർജയിലെ ബാങ്കിൽ ജോലി ചെയ്തു വരികയായിരുന്നു. യമണ്ടൻ പ്രേമകഥ, ഒരു കുട്ടനാടൻ ബ്ലോഗ്, നിത്യഹരിത നായകൻ, പഞ്ചവർണ്ണത്തത്ത, സൌദി വെള്ളക്ക, പുഴയമ്മ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പള്ളുരുത്തി കച്ചേരിപ്പടി വാഴവേലിൽ വീട്ടിൽ സജീവന്റെയും ലിമിറ്റയുടെയും മകളാണ്.
Also Read
പുത്തൻ ട്രയിലറുമായി ‘ഗ്ർർ’; ചിരിപ്പിച്ച് കുഞ്ചാക്കോയും സുരാജും
കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന ‘ഗ്ർർർർർ’ എന്ന ചിത്രത്തിന്റെ രസിപ്പിക്കുന്ന ഏറ്റവും പുതിയ ട്രയിലർ പുറത്തിറങ്ങി.
ചിത്രീകരണം പൂർത്തിയാക്കി ‘ഭരതനാട്യം’
നടൻ സൈജു കുറുപ്പ് ആദ്യമായി നിർമ്മിക്കുന്ന ചിത്രം ‘ഭരതനാട്യ’ത്തിന്റെ ചിത്രീകരണം പൂർത്തിയായി. കൃഷ്ണ ദാസ് മുരളിയുടേതാണ് തിരക്കഥയും സംവിധാനവും.
ഒടിടി പ്ലാറ്റ്ഫോമിലേക്ക് ‘ഓഫീസർ ഓൺ ഡ്യൂട്ടി’
കുഞ്ചാക്കോ ബോബനും പ്രിയാമണിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘ഓഫീസർ ഓൺ ഡ്യൂട്ടി ’മാർച്ച് 20- നു നെറ്റ്ഫ്ലിക്സിൽ സ്ട്രിമിംഗ് ആരംഭിക്കും. ജിത്തു അഷ്റഫ് ആണ് ചിത്രം സംവിധാനംചെയ്തത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട...
ദാദാ ഫാൽക്കെ അവാർഡ് ഗാനഗന്ധർവ്വന്
ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ഗാനഗന്ധർവ്വൻ യേശുദാസിന്. 1969- മുതൽ ദാദാ സാഹേബിനെ ആദരിച്ചു കൊണ്ട് നൽകിവരുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമാണിത്. പുരസ്കാരം 2024 ഫെബ്രുവരി 20 ന് മുംബൈലെ താജ് ലാൻഡ്സ് എൻഡിൽ സമ്മാനിക്കും.
എട്ടുവർഷത്തിന് ശേഷം രണ്ടാം വരവിനൊരുങ്ങി ജനകീയ പൊലീസ് ‘ആക്ഷൻ ഹീറോ ബിജു’
പ്രേക്ഷകരെ ഉള്ളംകൈയ്യിലെടുത്ത ഹിറ്റ് ചിത്രം ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗം വരുന്നു. നിവിൻ പോളി നായകനായി എത്തുന്ന ചിത്രത്തിന്റെ പുതിയ വിശേഷം താരം തന്നെയാണ് പുറത്ത് വിട്ടത്.