കഴിഞ്ഞ വർഷം താഴിട്ട് പൂട്ടിയ കോഴിക്കോട് ജില്ലയിലെ അപ്സര തിയ്യേറ്റർ വീണ്ടും സിനിമകളുമായി ജനഹൃദയങ്ങളിലേക്ക്. ആയിരത്തോളം പേർക്ക് ഒരേ സമയം പ്രദർശിപ്പിക്കാൻ കഴിവുള്ള അപ്സര തിയ്യേറ്റർ അൻപത്തിരണ്ട് വർഷക്കാലമായി പ്രേക്ഷകർക്കിടയിൽ നിറസാന്നിധ്യമായിരുന്നു. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് കരാറോടു കൂടി ഇത് ഏറ്റെടുത്തിരിക്കുന്നത്. അതിനാൽ മാജിക് ഫ്രയിംസ് അപ്സര എന്ന പേരോടെയുള്ള വ്യത്യസ്തമായ തിരിച്ചുവരവാണ് ഉണ്ടായിരിക്കുന്നത്. ഏപ്രിൽ- മെയ് മാസങ്ങളോട് കൂടി അപ്സര തിയ്യേറ്ററിൽ സിനിമകൾ പ്രദർശനത്തിന് എത്തുമെന്നാണ് പ്രതീക്ഷ.
Also Read
സുരേഷ് ഗോപി നായകനാകുന്ന ‘വരാഹം’; ചിത്രത്തിന്റെ മോഷൻ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
ഈ ചിത്രം സംവിധാനം ചെയ്യുന്നത് സനൽ വി ദേവനാണ്. സുരേഷ് ഗോപിയെക്കൂടാതെ സുരാജ് വെഞ്ഞാറമ്മൂടും ഗൌതം മേനോനും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ബിജു മേനോൻ- മേതിൽ ദേവിക ഒന്നിക്കുന്ന ‘കഥ ഇന്നുവരെ’ തിയ്യേറ്ററിൽ
ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാന് ശേഷം വിഷ്ണു മോഹൻ കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘കഥ ഇന്നുവരെ’ തിയ്യേറ്ററുകളിൽ ഇന്ന് പ്രദർശനത്തിന് എത്തി. ചിത്രത്തിൽ പ്രശസ്ത നർത്തകി മേതിൽ ദേവികയും ബിജു മേനോനും...
ശനിയാഴ്ച മുതൽ ടിക്കറ്റ് വിതരണം ആരംഭിക്കുമെന്ന് ‘കേക്ക് സ്റ്റോറി’ യുടെ അണിയറപ്രവർത്തകർ
ചിത്രവേദ റീൽസിന്റെയും ജെ കെ ആർ ഫിലിംസിന്റെയും ബാനറിൽ ബിന്ദു സുനിലും ജയന്തകുമാർ അമൃതേശ്വറും ചേർന്ന് നിർമ്മിച്ച് അനിൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘കേക്ക് സ്റ്റോറി’യുടെ ടിക്കറ്റ് വിതരണം ശനിയാഴ്ച...
അപർണ മൾബറി കേന്ദ്രകഥാപാത്രം; ഇന്ത്യയിലെ ആദ്യ A I സിനിമ ഒരുങ്ങുന്നു
സാംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമ്മിച്ച് മാധ്യമപ്രവർത്തകനും പ്രവാസിയുമായ ഇ എം അഷ്റഫ് സംവിധാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ A I സിനിമ ഒരുങ്ങുന്നു.
അത്രമാത്രം ആത്മബന്ധമുള്ള വ്യക്തി; സിദ്ദിഖിനെ അനുസ്മരിച്ച് മുകേഷ്
"ജീവിതത്തിൽ മദ്യപിക്കുകയോ സിഗരറ്റ് വലിക്കുകയോ ചെയ്യാത്ത ആളായിരുന്നു. കരൾ മാറ്റിവെച്ചാൽ മതി, അത് ആ ആശുപത്രിയിൽത്തന്നെ ചെയ്യാം. ബാക്കി എല്ലാം ഓ.കെ ആണ് എന്നുപറഞ്ഞിരിക്കുമ്പോഴാണ് രണ്ടു ദിവസം മുമ്പ് ഹൃദയാഘാതം സംഭവിക്കുന്നത്.