Friday, May 2, 2025

കൊറിയൻ റിലീസിന് ഒരുങ്ങി ‘മാർക്കോ’

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത  ഏറ്റവും പുതിയ ചിത്രം “മാർക്കോ’ ഇനി കൊറിയൻ റിലീസിന്. ഡിസംബർ 20- ന് ആണ് ചിത്രം റിലീസായത്. ഉണ്ണി മുകുന്ദൻ ഫിലിംസ്, ക്യൂബ്സ് എന്റെറടയിമെന്റ്സ് എന്നീ ബാനറുകളിൽ അബ്ദുൽ ഗദ്ദാഫ്, ഷെരീഫ് മുഹമ്മദ് എന്നിവരാണ് ചിത്രം നിർമ്മിച്ചത്. ദക്ഷിണ കൊറിയൻ എന്റെർടയിമെന്റ് മേഖലയിലെ നൂറി പിക്ചേഴ്സുമായി കാരാറിൽ ഏർപ്പെട്ടിരിക്കുകയാണ് മാർക്കോ. ബാഹുബലിക്ക് ശേഷം ദക്ഷിണ കൊറിയയിൽ നിന്ന് നേട്ടം സ്വന്തമാക്കുന്ന അദ്യ ദക്ഷിണേന്ത്യൻ ചിത്രമായി മാറിയിരിക്കുകയാണ് മാർക്കോ. ഇതോടെ ഏപ്രിലിൽ ദക്ഷിണ കൊറിയയിലെ 100 സ്ക്രീനുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് മാർക്കോ. ഇന്ത്യൻ സിനിമ കൊറിയൻ സിനിമയിലേക്ക് എത്തിയതിൽ ഏറ്റവും വലിയ സ്വീകാര്യതചിത്രത്തിന് ലഭിച്ചിരിക്കുന്നത്.  

ഒരു സ്റ്റൈലിഷ് ആക്ഷൻ- വയലൻസ് മൂവിയാണു  മാർക്കോ. ഇമോഷൻ രംഗങ്ങളും സംഘട്ടനങ്ങളും ചിത്രത്തിലുണ്ട്. ബോളിവൂഡിൽ നിന്നും നിരവധി പേര് ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജഗദീഷ്, സിദ്ദിഖ്, ആൻസൺ പോൾ, ടർബോ, അഭിമന്യു തിലകൻ, കബീർ ദുഹാൻസിംഗ്, യുക്തി തരേജ തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളായി അഭിനയിച്ചു. കെ ജി എഫി ലൂടെ പരിചിതനായ രവി ബസ്റൂർ ആണ് സംഗീതം, ഛായാഗ്രഹണം ചന്ദ്രു സെൽവരാജ്, എഡിറ്റിങ് ഷമീർ മുഹമ്മദ്.

spot_img

Hot Topics

Related Articles

Also Read

‘അകല’ങ്ങളിലെ അരികുജീവിതങ്ങൾ; സിനിമയും ജീവിതാഖ്യാനവും

0
ജീവിതത്തിൽ നിന്നെന്നല്ല, മരണത്തിൽ നിന്ന് പോലും ആത്മാർത്ഥമായ സ്നേഹ ബന്ധങ്ങളെ വിച്ഛേദിക്കാൻ കഴിയെല്ലെന്ന് സാക്ഷ്യപ്പെടുത്തുകയാണ് 'അകലെ' എന്ന സിനിമ.

‘കണ്ണീരുപ്പ് കുറുക്കിയ’ ഓളവും തീരവും (മനോരഥങ്ങൾ- ഭാഗം ഒന്ന്)

0
കാലത്തിനതീതമായി വായനക്കാരുടെ ചിന്തയെയും വായനയെയും ത്രസിപ്പിക്കുന്ന മലയാളത്തിന്റെ സ്വന്തം എം ടി വാസുദേവൻ നായരുടെ ഓരോ കഥകളും അവയിലെ ഓരോരോ കഥാപാത്രങ്ങളെയും കൂടെ കൂട്ടുന്നവരാണ് മിക്ക വായനക്കാരും. അദ്ദേഹത്തിന്റെ ചിരപരിചിതമായ ഒൻപത് കഥകളെ...

‘കിങ് ഓഫ് കൊത്ത’ ആഗസ്ത് 24- നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു

0
അഭിലാഷ് ജോഷി സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ബിഗ് ബജറ്റ്ഡ് മാസ്സ് എന്‍റര്‍ടെയ്നര്‍ ചിത്രം ‘കിങ് ഓഫ് കൊത്ത’ ആഗസ്ത് 24- നു തിയ്യേറ്ററുകളിലേക്ക്.

ഷെയ്ൻ നിഗവും സാക്ഷിയും പ്രധാന കഥാപത്രങ്ങൾ; ഏപ്രിൽ 24-നു റിലീസിനൊരുങ്ങി ‘ഹാൽ’

0
ഷെയ്ൻ നിഗവും സാക്ഷി വൈദ്യയും പ്രധാനകഥാപത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഹാൽ’ വേൾഡ് വൈഡ് റിലീസിനൊരുങ്ങുന്നു. ഏപ്രിൽ 24- നു ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. സംഗീതത്തിന് പ്രാധാന്യം നല്കുന്നതാണ് ഈ...

അരിസ്റ്റോ സുരേഷ് നായകനായി എത്തുന്നു; സംവിധാനം ജോബി വയലുങ്കൽ

0
വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ യൂട്യൂബറും നിർമ്മാതാവും സംവിധായകനുമായ ജോബി വയലുങ്കൽ അരിസ്റ്റോ സുരേഷിനെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു.