2022-ൽ പുറത്തിറങ്ങിയ ‘കെ ജി എഫ് ഫ്രാഞ്ചൈസി’യിലൂടെ മിന്നും താരമായി ഉയർന്നു വന്ന നടൻ യഷ് നായകനായ പുതിയ ചിത്രം അനൌൺസ്മെന്റ് ചെയ്തു. ‘ടോക്സിക്- എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപസ്’ എന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഗീതുമോഹൻദാസ് ആണ്. “ഞാൻ എപ്പോഴും എന്റെ ആഖ്യാന ശൈലിയിൽ പരീക്ഷണം നടത്തിയിട്ടുണ്ട്. ലയേഴ്സ് ഡൈസിനും മൂത്തോനും അന്താരാഷ്ട്ര തലത്തിൽ നല്ല സ്വീകാര്യത ലഭിച്ചെങ്കിലും എന്റെ രാജ്യത്ത് എന്റെ സ്വന്തം പ്രേക്ഷകരെ കണ്ടെത്താൻ ഞാൻ എപ്പോഴും കൊതിച്ചിരുന്നു. ആ ചിന്തയിൽ നിന്നാണ് ഈ പദ്ധതി ഉടലെടുത്തത്. ഈ സിനിമ രണ്ട് വിപരീത ലോകങ്ങളുടെ സംയോജനമാണ്. കഥ പറയുന്നതിലെ സൌന്ദര്യശാസ്ത്രം കൂടിച്ചേർന്നു ഞാൻ യക്ഷിനെ കണ്ടെത്തി. ഞാൻ മനസ്സിൽ കണ്ട ഏറ്റവും മിടുക്കനായ ഒരാളാണ് യഷ്, ഞങ്ങളുടെ ടീം ഈ മാന്ത്രികയാത്ര ആരംഭിക്കുന്നതിൽ ആവേശത്തിലാണ് ഞാൻ.”- ഗീതുമോഹൻദാസ് തന്റെ പുതിയ സിനിമയെക്കുറിച്ച് പറഞ്ഞു. ഐവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2025- ഏപ്രിൽ 10 ന്ലോകം മുഴുവനായി ചിത്രം റിലീസ് ചെയ്യും.
Also Read
നിത്യതയിലേക്ക് മടക്കം; എം ടി വാസുദേവൻ നായർ വിടവാങ്ങി
മലയാളത്തിന്റെ അക്ഷരഖനി എം ടി വാസുദേവൻ നായർ വിടവാങ്ങി. അനേകം തലമുറകൾക്ക് എഴുത്തിന്റെ മാസ്മരികത പകർന്നു നല്കിയ കഥാകാരൻ ഇനിയോർമ്മ. ഏറെ നാളുകളായി വാർദ്ധക്യ സഹജമായ ചികിത്സ തുടർന്ന് വരികയായിരുന്നു. തുടർന്ന് ബുധനാഴ്ച...
പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം; ‘കാത്ത് കാത്തൊരു കല്യാണം’ തിയ്യേറ്ററിലേക്ക്
ജയ്ൻ ക്രിസ്റ്റഫർ സംവിധാനം ചെയ്ത് ടോണി സിജിമോൻ നായകനായി എത്തുന്ന ചിത്രം നാളെ മുതൽ തിയ്യേറ്ററിലേക്ക് എത്തും. കുട്ടികൾ പിറക്കാത്ത ഒരു ഗ്രാമത്തിന്റെ കഥയാണ് ഇതിവൃത്തം. ചെറുകര ഫിലിംസിന്റെ ബാനറിൽ മനോജ് ചെറുകരയാണ് നിർമ്മാണം.
സഹസംവിധായകന് ബോബി മോഹന്‍ അന്തരിച്ചു
ഒട്ടേറെ സിനിമകളുടെയും ഹ്രസ്വചിത്രങ്ങളുടെയും പരസ്യചിത്രങ്ങളുടെയും ആല്‍ബങ്ങളുടെയും സഹസംവിധായകനും സംവിധായകനുമായി പ്രവര്‍ത്തിച്ച ബോബി മോഹന്‍ (45) അന്തരിച്ചു.
രജനികാന്തിന്റെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് കാളിദാസ് ജയറാ മിന്റെ ‘രജനി’ മൂവി ടീസർ
കാളിദാസ് ജയറാം നായകനായി എത്തി തിയ്യേറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ജന്മദിനത്തിന് ആശംസകളോടെയാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്.
മൂന്നാമത് പോസ്റ്ററുമായി ‘നേര്’; അഭിഭാഷകരുടെ കിടിലൻ ലുക്കിൽ മോഹൻലാലും പ്രിയാമണിയും
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിച്ച് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ‘നേരി’ന്റെ മൂന്നാമത്തെ പോസ്റ്റർ പുറത്തിറങ്ങി. അഭിഭാഷകരുടെ കിടിലൻ ലൂക്കിലാണ് മോഹൻലാലും പ്രിയാമണിയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.