Saturday, March 7, 2026

കിടിലൻ ലുക്കിൽ സുരാജ്; ‘ED – എക്സ്ട്രാ ഡീസന്റ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

തികച്ചു വ്യത്യസ്തമായ വേഷത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് സുരാജ് വെഞ്ഞാറമ്മൂട്. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ‘ED – എക്സ്ട്രാ ഡീസന്റ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോൾ. തികച്ചും നർമ്മ പ്രധാനമായ ചിത്രമായിരിക്കും ‘ED – എക്സ്ട്രാ ഡീസന്റ്’. പുതുമുഖമായ ദിൽനയാണ് നായിക. ഏറ്റവും പുതിയ ലൂക്കിലാണ് പോസ്റ്ററിൽ സുരാജിന്റേത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയിംസും സുരാജിന്റെ വിലാസിനി സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രചന ആഷിക് കക്കോടി.

ഗ്രേസ് ആൻറണി, സുധീർ കരമന, വിനയ പ്രസാദ്, റാഫി, ശ്യാം മോഹൻ, ഷാജു ശ്രീധർ, പ്രശാന്ത് അലക്സാണ്ടർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ എന്നിവർആണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. മൂകാംബികയിലാണ് ‘ED – എക്സ്ട്രാ ഡീസന്റ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. പാലക്കാട് ഇപ്പോ ഷൂട്ടിങ് പുരോഗമിക്കുന്നു. എഡിഇടങ്ങ ശ്രീജിത്ത് സാരംഗ്.

spot_img

Hot Topics

Related Articles

Also Read

‘എമ്പുരാന്’ ശേഷം പുതിയ ചിത്രവുമായി മുരളി ഗോപി

0
മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ എന്ന ചിത്രം അണിയറയിൽ പുരോഗമിക്കെ ആര്യയെ നായകനാക്കിക്കൊണ്ട് പുതിയ ചിത്രത്തിന് ഒരുങ്ങുകയാണ് മുരളി ഗോപി. എമ്പുരാന്റെ രചന നിർവഹിച്ചത് ഇദ്ദേഹമാണ്. ടിയാൻ എന്ന  ചിത്രത്തിന് ശേഷം മുരളി...

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ഓടും കുതിര ചാടും കുതിര; ‘ ചിത്രീകരണം തുടങ്ങി

0
ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ, രേവതി പിള്ള എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അൽത്താഫ് സലീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഓടും കുതിര ചാടും കുതിരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്....

ലോകഃ- ചാപ്റ്റർ വൺ: ചന്ദ്ര’യുടെ ടീസർ ഉടൻ

0
കല്യാണി പ്രിയദർശനും നസ്ലിൻ ഗഫൂറും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘ലോകഃ- ചാപ്റ്റർ വൺ: ചന്ദ്ര’യുടെ ടീസർ ജൂലൈ 28 നു റിലീസ് ചെയ്യും. ‘ലോകഃ’ എന്ന് പേരുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്...

സുരേഷ് ഗോപി നായകനാകുന്ന ‘വരാഹം’; ചിത്രത്തിന്റെ മോഷൻ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

0
ഈ ചിത്രം സംവിധാനം ചെയ്യുന്നത് സനൽ വി ദേവനാണ്. സുരേഷ് ഗോപിയെക്കൂടാതെ സുരാജ് വെഞ്ഞാറമ്മൂടും ഗൌതം മേനോനും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

വില്ലനില്‍ നിന്നും കൊമേഡിയനില്‍ നിന്നും നായകനിലേക്ക് ചുവടു വെച്ച് അബു സലീം

0
തനിക്ക് ഏറ്റവും പ്രിയങ്കരനായ ഹോളിവുഡ് താരം  അര്‍നോള്‍ഡ് ശിവശങ്കരന്‍റെ പേരിലുള്ള ചിത്രത്തില്‍ നായകനായി എത്തുന്നതിന്‍റെ ത്രില്ലിലാണ് നടന്‍ അബു സലീം. നിരവധി സിനിമകളില്‍ വില്ലനായും കൊമേഡിയനായും മലയാളികള്‍ക്കിടയില്‍ സുപരിചിതനാണ് ഇദ്ദേഹം.