Friday, May 2, 2025

കാത്തിരുന്ന് കാത്തിരുന്ന് മലയാളത്തിനും സ്വന്തം; ശ്രേയ ഘോഷാല്‍

ഇതര ഭാഷകളില്‍ നിന്നുമെത്തുന്ന കലാകാരന്മാര്‍ കലകള്‍ കൊണ്ട് കേരളത്തെ എന്നും അത്ഭുതപ്പെടുത്തിയിട്ടുള്ള ചരിത്രമേയുള്ളൂ. സംഗീതത്തിലിപ്പോള്‍ മലയാള സിനിമയില്‍ മുന്നില്‍ നില്‍ക്കുന്നത് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ശ്രേയ ഘോഷാല്‍ ആണ്. മലയാളികള്‍ക്ക് എക്കാലത്തും പ്രിയങ്കരിയായി മാറുകയായിരുന്നു ശ്രേയ ഘോഷാല്‍. മധുരമായ സ്വരം കൊണ്ട് അവര്‍ ആസ്വാദക ഹൃദയങ്ങളെ എളുപ്പം കീഴടക്കി. ബൊളീവുഡിലാണ് ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയിട്ടുള്ളതെങ്കിലും മറ്റ് അനേകം ഇന്ത്യന്‍ ഭാഷകളിലും അവര്‍ ആലാപന ശുദ്ധികൊണ്ട് കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. അത് പോലെ തന്നെ നിരവധി അവാര്‍ഡുകളും അവരെ എല്ലാ ഭാഷകളില്‍ നിന്നും തേടിയെത്തുകയും ചെയ്തു. കേരളത്തില്‍ ശ്രേയ ഘോഷാല്‍ നിറവധി ബഹുമതികള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 2009, 2011, 2014, 2018 എന്നീ വര്‍ഷങ്ങളിലെ മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയത് ശ്രേയ ഘോഷാല്‍ ആയിരുന്നു. കൂടാതെ സൌത്ത് ഫിലിം ഫെയര്‍ പുരസ്കാരങ്ങളും ഫിലിം ഫെയര്‍ അവാര്‍ഡുകളും മറ്റും ശ്രേയ ഘോഷാലിനെ തേടിയെത്തി. 

ചലച്ചിത്ര മേഖലയില്‍ മാത്രമല്ല, നിരവധി ഭക്തി ഗാനങ്ങളും ആല്‍ബം പാട്ടുകളും ശ്രേയ ഘോഷാല്‍ ആലപിച്ചിട്ടുണ്ട്. സ രി ഗ മ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് ശ്രേയ ഘോഷാല്‍ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. ദേവദാസ് എന്ന ഹിന്ദി ചിത്രത്തിലെ ആലാപനത്തിലൂടെ ആ ശബ്ദ മാധുര്യം ഇന്ത്യന്‍ സിനിമയോളം തേടിയെത്തി. ഈ ഗാനത്തിലൂടെ ആ വര്‍ഷം തന്നെ ശ്രേയ ഘോഷാലിനെ തേടി മികച്ച പിന്നണി ഗായികയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്കാരം എത്തി. കുട്ടിക്കാലത്തെ ഗായികയാകണം എന്ന ആഗ്രഹം മനസില്‍ സൂക്ഷിച്ചാണ് ശ്രേയ സംഗീത ലോകത്ത് എത്തുന്നത്. നാലാം വയസ്സില്‍ ക്ലാസ്സിക്കല്‍ സംഗീതം അഭ്യസിച്ചു തുടങ്ങിയ ശ്രേയ ഘോഷാല്‍ സംഗീതത്തില്‍ ബാലപാഠങ്ങള്‍ എളുപ്പം മനസ്സിലാക്കി എടുത്തു.

പാടിയത് മലയാളിയല്ല എന്നറിഞ്ഞാല്‍ അത്ഭുതപ്പെട്ടു പോകും മലയാളികള്‍. ശ്രേയ പാടിയ പാട്ടുകല്‍ക്കെല്ലാം അത്രയും മലയാളിത്തവും സൌന്ദര്യവും ഉണ്ടായിരുന്നു. ഭാഷ ഏത് തന്നെ ആയാലും അതില്‍ ആത്മാര്‍ഥത പുലര്‍ത്തുവാന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്ന കലാകാരി. സംഗീതം ഒരു കല എന്ന രീതിയില്‍ കാണുവാനും ആസ്വദിച്ച് കൊണ്ട് ആലപിക്കുവാനും അതേ ആസ്വാദ്യത കേള്‍വിക്കാര്‍ക്ക് സമ്മാനിക്കുവാനും ശ്രേയ ഘോഷാലിന് കഴിഞ്ഞു. അതിനു അവര്‍ക്ക് ഭാഷ ഒരു പ്രശനമെ അല്ലായിരുന്നു. 2007 ലാണ് ശ്രേയ ഘോഷാലിനെ മലയാളികള്‍ മലയാളം പാട്ടിലൂടെ കേള്‍ക്കുന്നത്. ബിഗ്ബി എന്ന ചിത്രത്തിന് അല്‍ഫോണ്‍സ് ജോസഫ് ഈണമിട്ട ‘വിട പറയുകയാണോ’ എന്ന ഗാനം സൂപ്പര്‍ ഹിറ്റായി. ആദ്യമായാണ് മലയാള സിനിമയില്‍ പാടുന്നതെങ്കിലും അതിന്‍റെ സങ്കോചം തെല്ലും അവരുടെ ആലാപനത്തെ ബാധിച്ചിരുന്നില്ല. മലയാളം അവര്‍ അനായാസത്തോടെ തന്‍റെ പാട്ടുകളിലൂടെ കൊണ്ട് നടന്നു. ആ പാട്ടിലൂടെ ഒത്തിരി അവസരങ്ങള്‍ ശ്രേയ ഘോഷാലിനെ തേടിയെത്തി. 

മലയാളത്തില്‍ ശ്രേയ ഘോഷലിന് ആദ്യമായി മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിക്കുന്നത് 2009 ല്‍ പുറത്തിറങ്ങിയ ബനാറസ് എന്ന ചിത്രത്തിലെ പാട്ടുകളിലൂടെയാണ്. മലയാളികള്‍ ഏറ്റെടുത്ത ഗാനങ്ങള്‍ കൂടിയായിരുന്നു അവ. പിന്നീട് നിരവധി അവസരങ്ങൾ മലയാള സിനിമയില്‍ നിന്നും തേടിയെത്തിയതോടെ ശ്രേയ ഘോഷാലും അവരുടെ ശബ്ദവും ഓരോ മലയാളിക്കും പ്രിയങ്കരവും സുപരിചിതവുമായി. 2009 നു ശേഷം ശ്രേയ ഘോഷലിനെത്തേടി 2011 ലും 2014 ലും 2018 ലും മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരമെത്തി. യഥാക്രമം വീരപുത്രന്‍, രതിനിര്‍വേദം, ഹൌ ഓള്‍ഡ് ആര്‍ യു? ആമി എന്നീ ചിത്രങ്ങളായിരുന്നു അവ. 

ശ്രേയ ഘോഷാല്‍ എന്ന ഗായികയെ ഏറ്റവും കൂടുതല്‍ ജനപ്രിയ ആക്കുന്നത് എന്നു നിന്‍റെ മൊയ്തീനിലെ ഗാനങ്ങളാണ്. “കണ്ണോണ്ട് ചൊല്ലണു”, കാത്തിരുന്ന് കാത്തിരുന്ന് പുഴ മെലിഞ്ഞു. എന്നീ ഗാനങ്ങള്‍ കൊണ്ട് തന്നെ ശ്രേയ ഘോഷാല്‍ വളരെ വേഗം തന്നെ എല്ലാ മലയാളി മനസുകളിലേക്കും ആലാപന മികവ് കൊണ്ട് സ്ഥാനം നേടി. ബനാറസിലെ ചാന്ദ് തൊട്ടില്ലേ, മധുരം ഗായതി മീരാ, ജനപ്രിയ ഗാനങ്ങളുടെ പട്ടികയില്‍ ഇടം നേടി. നീലത്താമരയും അതിലെ ഗാനങ്ങളും സൂപ്പര്‍ ഹിറ്റായി. വിദ്യാസാഗറിന്‍റെ ഈണത്തില്‍ വയലാര്‍ ശരത് ചന്ദ്രവര്‍മ എഴുതിയ അനുരാഗ വിലോചനനായി എന്ന ഗാനം മൂളാത്ത മലയാളികള്‍ ഉണ്ടാവില്ല. അന്‍വറിലെ കിഴക്ക് പൂക്കും, കണ്ണിണിമ നീളെ, ആഗതനിലെ മഞ്ഞുമഴക്കാട്ടില്‍, സോള്‍ട്ട് ആന്‍ഡ് പെപ്പറിലെ കാണാമുള്ളാല്‍ ഉള്‍നീറും, ഗദ്ദാമയിലെ വിധുരമീ യാത്ര, മാണിക്യക്കല്ലിലെ ചെമ്പരത്തി കമ്മലിട്ട് , രതി നിര്‍വേദത്തിലെ കണ്ണോരം ചിങ്കാരം, പ്രണയത്തിലെ പാട്ടില്‍ ഈ പാട്ടില്‍, വെള്ളരിപ്രാവിന്‍റെ ചങ്ങാതിയിലെ പതിനേഴിന്‍റെ, നിദ്രയിലെ ശലഭമഴ പെയ്യുമീ, മല്ലുസിങ്ങിലെ ചം ചം ചമക് ചം ചം, 916 ലെ നാട്ടുമാവിലൊരു മൈന, ഹൌ ഓള്‍ഡ് ആര്‍ യു ലെ വിജനതയില്‍ പാതി വഴി തീരുന്നു, മൈലാഞ്ചി മോഞ്ചുള്ള വീടിലെ വാഹിദാ വാഹിദാ, വിമാനത്തിലെ വാനിലുയരെ, ആമിയിലെ പ്രണയമായ് ഈ രാധ, നീര്‍മാതളം, ഓടിയനിലെ കൊണ്ടോരാം, മാനം വെളുക്കണ്, തീവണ്ടിയിലെ ജീവാംശമായ്, മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിലെ “ഇളവെയിലലകളില്‍ …” തുടങ്ങി മലയാളത്തില്‍ ഇറങ്ങുന്ന പുത്തന്‍ സിനിമകളിലും സജീവമായി പാടുകയാണ് ശ്രേയ ഘോഷാല്‍, മലയാളസിനിമയുടെയും സ്വന്തം ശ്രേയ ഘോഷാല്‍…

spot_img

Hot Topics

Related Articles

Also Read

വി എസ് സനോജ് ചിത്രം ‘അരിക്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
സെന്തിൽ കൃഷ്ണ, ധന്യ അനന്യ, ഇർഷാദ് അലി എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘അരിക്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പൃഥ്വിരാജ് സുകുമാരൻ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു. കേരളചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ച്...

നടന്‍ കുണ്ടറ ജോണി അന്തരിച്ചു

0
വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സുപരിചിതനായിരുന്ന നടന്‍ കുണ്ടറ ജോണി അന്തരിച്ചു. 71- വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നു ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

കയ്യടി നേടി കണ്ണൂര്‍ സ്ക്വാഡ്- ഇത് യഥാര്‍ത്ഥ ജീവിതത്തിന്‍റെ വിജയഗാഥ

0
കെ ജി ജോര്‍ജ്ജ് സംവിധാനം ചെയ്ത ‘യവനിക’യിലൂടെ മലയാള സിനിമയുടെ പോലീസ് ഭാഷ്യത്തിന് മികച്ച മാനം നല്കുവാന്‍ കഴിഞ്ഞ മമ്മൂട്ടി ആ കഴിവ് വീണ്ടും തെളിയിക്കുകയാണ് കണ്ണൂര്‍ സ്ക്വാഡിലൂടെ. ഇനിയും മികച്ച സിനിമകളും കഥാപാത്രങ്ങളും മലയാള സിനിമയില്‍ പിറക്കുവാനുണ്ടെന്ന പ്രതീക്ഷയിലാണ് കണ്ണൂര്‍ സ്ക്വാഡ് കണ്ട ഓരോ പ്രേക്ഷകനും തിയ്യേറ്റര്‍ വിട്ടിറങ്ങുന്നുന്നത്.

വയനാട്ടിൽ ചിത്രീകരണം തുടർന്ന് ‘നരിവേട്ട’

0
വയനാട്ടിൽ ചിത്രീകരണം തുടർന്ന് ‘നരിവേട്ട’ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രം നരിവേട്ടയുടെ ചിത്രീകരണം വയനാട്ടിൽ തുടരുന്നു. അനുരാജ് മനോഹർ ആണ് സംവിധാനം. തമിഴ് നടൻ ചേരൻ, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി...

ജയ് ഗണേഷ് ഏപ്രിൽ 11 ന് തിയ്യേറ്ററുകളിൽ

0
ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ ഉണ്ണി മുകുന്ദനെയും മഹിമ നമ്പ്യാരെയും കേന്ദ്രകഥാപാത്രങ്ങളാക്കി രഞ്ജിത് ശങ്കർ എഴുതി സംവിധാനം ചെയ്യുന്ന ജയ് ഗണേഷ് ഏപ്രിൽ 11 ന് തിയ്യേറ്ററിൽ റിലീസ് ചെയ്യും.