Thursday, May 1, 2025

കരിയറില്‍ പതിനൊന്നു പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ അപൂര്‍വ്വ നേട്ടവുമായി എം ജയചന്ദ്രന്‍

ഇത്തവണ 53- മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം വീണ്ടും സ്വന്തമാക്കി എം ജയചന്ദ്രന്‍. അദ്ദേഹത്തിന്‍റെ സംഗീതജീവിതത്തിലെ കരിയറില്‍ അപൂര്‍വ്വ നേട്ടമാണിത്. മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം പതിനൊന്നു തവണ തേടിയെത്തിയപ്പോള്‍ 17 ആലാപന പുരസ്കാരങ്ങളും നേടിക്കൊടുത്തിട്ടുണ്ട്, ഇദ്ദേഹത്തിന്‍റെ സംഗീതത്തില്‍ പിറന്ന ഗാനങ്ങള്‍. രണ്ടു പതിറ്റാണ്ടായി അവാര്‍ഡുകള്‍ വാങ്ങുന്നതിലൂടെ ‘അവാര്‍ഡ് മേക്കര്‍’ പദവി വീണ്ടും തന്നില്‍ ഉറപ്പിച്ചിരിക്കുകയാണ് എം ജയചന്ദ്രന്‍. സംഗീത സംവിധാനം, പശ്ചാത്തല സംഗീതം, ആലാപനം തുടങ്ങി 25 തവണ മികച്ച ഗായകനുള്ള പുരസ്കാരം നേടി.

‘മയില്‍പ്പീലി ഇളകുന്നു കണ്ണാ…’ പത്തൊന്‍പതാംനൂറ്റാണ്ട് എന്ന ചിത്രത്തിലെ ഈ ഗാനത്തിലൂടെയാണ് ഇത്തവണ എം ജയചന്ദ്രന്‍ പുരസ്കാരം നേടിയിരിക്കുന്നത്. മാത്രമല്ല, ഈ ഗാനം ആലപിച്ച മൃദുല വാര്യര്‍ക്കാണ് ഇത്തവണത്തെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ലഭിച്ചതും.  ‘കളിമണ്ണ്’ എന്ന ചിത്രത്തില്‍ എം ജയചന്ദ്രന്‍ തന്നെ ഈണമിട്ട ‘ലാലീ…ലാലീരേ…’ എന്ന പാട്ടിലൂടെ മികച്ച ഗായികയ്ക്കുള്ള പ്രത്യേക ജൂറിപരാമര്‍ശം മൃദുലവാര്യര്‍ക്ക് ലഭിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലെ ‘വാതുക്കലെ വെള്ളരിപ്രാവ്’ എന്ന പാട്ടിലൂടെയാണ് സംഗീതസംവിധായകനും പശ്ചാത്തല സംഗീത സംവിധായകനുമുള്ള  പുരസ്കാരം ജയചന്ദ്രനെ തേടി എത്തിയത്. 2003- മുതല്‍ ജയചന്ദ്രനു ലഭിച്ചത് 11 പുരസ്കാരങ്ങളാണ്. ഇനിയും  മികച്ച പാട്ടുകളുടെ പിറവിക്കായി കാത്തിരിക്കുകയാണ് മലയാളികളും.

spot_img

Hot Topics

Related Articles

Also Read

ത്രില്ലടിപ്പിക്കും ട്രയിലറുമായി ‘ഉറ്റവർ’

0
പ്രേക്ഷകരെ വൈകാരികതയുടെയും ആകാംക്ഷയുടെയും മുൾമുനയിൽ നിർത്തിക്കൊണ്ട് അനിൽ ദേവ് രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റസവും പുതിയ സിനിമ ‘ഉറ്റവരു’ടെ ട്രയിലർ പുറത്തിറങ്ങി. സി ഇ ടി സിനിമാ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഫിലിം...

‘പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര’യുമായി സിന്റോ ആൻറണി

0
സിന്റോ ആൻറണി സവിധാനം ചെയ്യുന്ന പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കൊച്ചിയിലെ റോയൽ ട്രൈബ്യൂട്ട് സ്യൂട്ടിൽ വെച്ച് നടന്നു. ബിജു ആൻറണിയുടെ ബെൻഹർ ഫിലിംസ് എന്ന പുതിയ ചലച്ചിത്ര...

‘സെന്‍സുണ്ടാവണം സെന്‍സിബിലിറ്റി ഉണ്ടാവണം’ തിരക്കഥയിലെ രഞ്ജി പണിക്കര്‍

0
പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രങ്ങളായിരുന്നു ഷാജി കൈലാസ്– രഞ്ജി പണിക്കര്‍ കൂട്ടുകെട്ടില്‍ പിറന്നത്. ആ ചിത്രങ്ങളെല്ലാം ബോക്സോ ഫീസില്‍ നിറഞ്ഞോടുകയും ചെയ്തു.

പ്രശസ്ത വയലിനിസ്റ്റ് ബി. ശശികുമാർ അന്തരിച്ചു

0
കേന്ദ്ര- സംഗീത- നാടക- അക്കാദമി പുരസ്കാരവും കേരള- നാടക അക്കാദമി ഫെല്ലൊഷിപ്പും നേടി.

കലാഭവൻ ഷാജോൺ പ്രധാന വേഷത്തിൽ; സി ഐ ഡി രാമചന്ദ്രൻ റിട്ട. എസ് ഐ മെയ് 17 ന്...

0
എ ഡി 1877 പിക്ചേഴ്സിന്റെ ബാനറിൽ ഷിജു മിസ് പാ, സനൂപ് സത്യൻ എന്നിവർ ചേർന്ന് നിർമ്മിച്ച് കലാഭവൻ ഷാജോൺ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം  സി ഐ ഡി രാമചന്ദ്രൻ റിട്ട. എസ് ഐ മെയ് 17 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.