Thursday, May 1, 2025

‘കപ്പേള’യ്ക്ക് ശേഷം ‘മുറ’; ട്രയിലർ റിലീസ്

സിനിമാ മേഖലയിൽ പ്രമുഖ നിർമ്മാണ- വിതരണ കമ്പനിയായ എച്ച് ആർ പിക്ചേഴ്സിന്റെ ബാനറിൽ റിയ ഷിബു നിർമ്മിച്ച് മുഹമ്മദ് മസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം മുറയുടെ ഏറ്റവും പുതിയ ട്രെയിലർ പുറത്തിറങ്ങി. തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന കഥാപശ്ചാത്തലമായതിനാൽ ചിത്രത്തിലെ മിക്ക അഭിനേതാക്കളും തിരുവനന്തപുരത്തുകാരാണ്. കപ്പേള എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വ്യത്യസ്തമായ പ്രേമയാവുമായാണ്  മുഹമ്മദ് മുസ്തഫ മുറയുമായി എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ രചന സുരേഷ് ബാബു നിർവ്വഹിക്കുന്നു. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിലെ ടീസറും ഗാനങ്ങളും ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിരുന്നു.

മാല പാർവതി, യെദു കൃഷ്ണ, ഹ്രിദ്ധു ഹാറൂൺ, സുരാജ് വെഞ്ഞാറമ്മൂട്, കനി കുസൃതി, കണ്ണൻ നായർ, അനുജിത് കണ്ണൻ, ജോബിൻ ദാസ്, വിഘ്നേശ്വർ സുരേഷ്, സിബി ജോസഫ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം ഫാസിൽ, എഡിറ്റിങ് ചമൻ ചാക്കോ, സംഗീതം മിഥുൻ മുകുന്ദൻ. മധുരൈ, ബാംഗ്ലൂർ, തെങ്കാശി തുടങ്ങിയ ഇടങ്ങളാണ് ലൊക്കേഷനുകൾ.

spot_img

Hot Topics

Related Articles

Also Read

പ്രേമ’ത്തിന്റെ ഇടവേളയ്ക്ക് ശേഷം ഒന്നിച്ച് നിവിൻ പോളിയും സായ് പല്ലവിയും

0
എട്ടുവർഷങ്ങൾക്കു ശേഷം ഒന്നിക്കാനൊരുങ്ങി സൂപ്പർ ജോഡികൾ. പ്രേമം ചിത്രത്തിന്റെ ഇടവേളയ്ക്ക്  ശേഷം ഒന്നിക്കാനൊരുങ്ങുകയാണ് നിവിൻ പൊളിയും സായ് പല്ലവിയും.

നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ കുട്ടികളുടെ ചിത്രം ‘പല്ലൊട്ടി 90s കിഡ്സ്’ റിലീസിന്; ട്രയിലർ പുറത്തിറങ്ങി

0
202- ജനുവരി 5 ന് ആണ് ചിത്രം റിലീസ് ചെയ്യുക. മികച്ച ബാലതാരം, മികച്ച കുട്ടികളുടെ ചിത്രം, മികച്ച പിന്നണി ഗായകൻ ഉൾപ്പെടെ മൂന്നു സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ചിത്രമാണ് ‘പല്ലൊട്ടി 90s കിഡ്സ്’.

റിലീസിന്‍റെ രണ്ടാം ദിനവും ഹൌസ് ഫുള്‍; ഡീഗ്രേഡിങ്ങിനെ കടത്തിവെട്ടി കിങ് ഓഫ് കൊത്ത

0
സൂപ്പര്‍ ഹിറ്റ് എന്ന അഭിപ്രായം എങ്ങുനിന്നും വന്നതോടെ കിങ് ഓഫ് കൊത്ത ഡീഗ്രേഡിങ്ങിനെ കടത്തിവെട്ടി.

പ്രീപ്രൊഡക്ഷന്‍ ആരംഭിച്ച് ആക്ഷന്‍ ഹീറോ ബിജു 2

0
മലയാളികളെ കുടുകുടാ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഹിറ്റ് ചിത്രം ആക്ഷന്‍ ഹീറോ  ബിജുവിന്‍റെ  രണ്ടാം ഭാഗം വരുന്നു. ആദ്യ ചിത്രത്തിന്‍റെ കൂട്ടുകെട്ടാണ് രണ്ടാംഭാഗത്തും ഉള്ളത്.

ടൊറന്‍റോ രാജ്യാന്തര ചലച്ചിത്രോല്‍സവത്തിന് തിരിതെളിയാനൊരുങ്ങുന്നു

0
നാല്‍പ്പത്തിയേട്ടാമത് ലോകോത്തര ചലച്ചിത്രമേളയായ ടൊറൊന്‍റോ രാജ്യാന്തര ചലച്ചിത്രോല്‍സവത്തിന് സെപ്തംബര്‍ ഏഴിന് തിരി തെളിയിക്കും