Saturday, March 7, 2026

കഥ, തിരക്കഥ, സംവിധാനം- അരവിന്ദന്‍ നെല്ലുവായ്; ‘തല്‍സമയം’ റിലീസിന്

പ്രകൃതിയെക്കുറിച്ച്, മണ്ണിനെ കുറിച്ച്, മനുഷ്യനെ കുറിച്ച് ആവാസവ്യവസ്ഥയെ കുറിച്ച് കഥപറയുന്ന ചിത്രം ‘തല്‍സമയം’ ചിത്രീകരണം പൂര്‍ത്തിയായി. നെല്ലുവായ് ഗ്രാമത്തിന്‍റെ കഥപറയുന്ന ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംവിധാനം അരവിന്ദന്‍ നെല്ലുവായ് നിര്‍വഹിക്കുന്നു. പ്രശസ്ത സംവിധായകന്‍ ലോഹിതദാസിന്‍റെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവ് ആയിരുന്നു അരവിന്ദന്‍ നെല്ലുവായ്. കര്‍ഷകനായ സഹദേവന്‍റെയും മകള്‍ ജയയുടെയും കഥയാണ് ‘തല്‍സമയ’ത്തില്‍.

അരവിന്ദന്‍ ഫെയ്സ് ഗ്യാലറിയുടെ ബാനറില്‍ ഒരുങ്ങുന്ന തല്‍സമയം ഒരു ജനകീയ ചിത്രം കൂടിയാണ്. ദേവപ്രസാദ്, അനില്‍ കമലകൃഷ്ണന്‍, സത്യജിത്ത്, സുനില്‍ കുമാര്‍, പ്രണവ് മുംബൈ. രേഷ്മ നായര്‍, ലങ്കാലക്ഷ്മി, ദേവകിയമ്മ, വിജോഅമരാവതി, എലിസബത്ത്, വൈശാഖ്, പ്രതാപന്‍, പ്രമോദ് പടിയത്ത്, കൊടുമ്പ് മുരളി, രമാദേവി, തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ക്യാമറ പ്രശസ്ത ഛായാഗ്രാഹകനായ മണികണ്ഠന്‍ വടക്കാഞ്ചേരിയും സജീഷ് നമ്പൂതിരി എഡിറ്റിങ്ങും പശ്ചാത്തല സംഗീതം അനീഷ് നോബര്‍ട്ട് ആന്‍റോയും നിര്‍വഹിക്കുന്നു. അന്താരാഷ്ട്ര മേളകളില്‍ ചിത്രം പ്രദര്‍ശനത്തിപ്രദര്‍ശനത്തിനെത്തും. ഡിസംബറില്‍ ചിത്രം റിലീസ് ചെയ്യും.

spot_img

Hot Topics

Related Articles

Also Read

‘എന്‍റെ ഇച്ചാക്കയ്ക്ക് പ്രത്യേക അഭിനന്ദനം ‘- മോഹന്‍ലാല്‍

0
‘കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിജയികള്‍ക്ക് അഭിനന്ദങ്ങള്‍. മമ്മൂട്ടി,- എന്‍റെ പ്രിയപ്പെട്ട ഇച്ചാക്കയ്ക്കും മഹേഷ് നാരായണന്‍, വിന്‍സി അലോഷ്യസ് എന്നിവര്‍ക്കും പ്രത്യേക സ്നേഹവും അഭിന്ദനങ്ങളും’ എന്നാണ് മോഹന്‍ലാല്‍ ഫേസ് ബുക്കില്‍ കുറിച്ചത്.

മലയാള സിനിമയ്ക്ക് ചരിത്രനേട്ടവുമായി ബ്രഹ്മാണ്ഡ റിലീസിനൊരുങ്ങി എമ്പുരാൻ; ആദ്യ ബുക്കിങ്ങിൽ നേടിയത് 50 കോടി

0
മലയാള സിനിമയിൽ ചരിത്രനേട്ടം കൈവരിച്ചിരിക്കുകയാണ് പൃഥിരാജ് സംവിധാനം ചെയ്ത്  മോഹൻലാൽ പ്രധാനകഥാപാത്രമായി എത്തുന്ന എമ്പുരാൻ. അഡ്വാൻസ് ബുക്കിങ്ങിലൂടെ ആദ്യദിനത്തിൽ തന്നെ 50 കോടി ക്ലബ്ബിൽ എത്തിയിരിക്കുകയാണ്. ഈ ആഴ്ചയിൽ ഗ്ലോബൽ കളക്ഷൻ 80...

ഓണം റിലീസിനൊരുങ്ങി ‘സൂപ്പർ സ്റ്റാർ കല്യാണി’;  ഡയാന ഹമീദ് കേന്ദ്രകഥാപാത്രമായി എത്തുന്നു

0
ഡയാന ഹമീദ് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ‘സൂപ്പർ സ്റ്റാർ കല്യാണി’ ഓണത്തിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. രജീഷ് വി രാജയുടേതാണ് രചനയും സംവിധാനവും. ഹരിശ്രീ അശോകൻ, ശ്രീജിത്ത് ബാബു, മാല പാർവതി, ജെയിംസ്...

റിലീസ് തീയതി പുതുക്കി ‘സമാറാ’ ആഗസ്ത് 11- നു തിയ്യേറ്ററുകളിലേക്ക്

0
റഹ്മാന്‍ നായകനായി എത്തുന്ന ചിത്രം ‘സമാറാ’ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ആഗസ്ത് 4- നു ഇറങ്ങാനിരുന്ന ചിത്രത്തിന്‍റെ റിലീസ് ആഗസ്ത് 11- ലേക്കാണ് മാറ്റിയത്

ചിത്രീകരണം പൂർത്തിയാക്കി മമ്മൂട്ടി നായകനായ ‘ബസൂക്ക’

0
90 ദിവസത്തിനൊടുവിൽ ഗെയിം ത്രില്ലർ ചിത്രം ബസൂക്കയുടെ ചിത്രീകരണം പൂർത്തിയായി. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചത് ഡിനോ ഡെന്നീസ് ആണ്.