Thursday, May 1, 2025

‘ഒരു കട്ടിൽ ഒരു മുറി’; ഒക്ടോബർ നാലിന് തിയ്യേറ്ററുകളിൽ

രഘുനാഥ് പലേരിയുടെ കഥയിൽ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഒരു കട്ടിൽ ഒരു മുറി’ ഒക്ടോബർ നാലിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.  ഷാനവാസ് ഇതിന് മുൻപ് സംവിധാനം ചെയ്തിരുന്ന തൊട്ടപ്പൻ, കിസ്മത്ത് തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധേയമായിരുന്നു. മെട്രോനഗരത്തിൽ ജീവിക്കുന്ന മൂന്നുപേരുടെ പ്രണയത്തിലൂടെ കടന്നു പോകുന്നതാണ്  ചിത്രത്തിന്റെ കഥാപശ്ചാത്തലം. ‘ഹക്കീം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണ്ണിമ ഇന്ദ്രജിത്ത് തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.

ഒരു കട്ടിൽ ഒരു മുറി  റൊമാന്റിക് കോമഡി ത്രില്ലറാണ്. നർമ്മമുഹൂർത്തങ്ങ ളിലൂടെ കടന്നുപോകുന്ന ചിത്രം കൂടിയാണിത്.  സപ്ത തരംഗ് ക്രിയേഷൻസ്, വിക്രമാദിത്യ ഫിലിംസ് എന്നിവരാണ് നിർമ്മാണം. വിജയരാഘവൻ, ഷമ്മി തിലകൻ, ശ്രുതി രാമചന്ദ്രൻ, ഉണ്ണിരാജ, ജാഫർ ഇടുക്കി, ജനാർദ്ദനൻ, ഗണപതി, മനോഹരി ജോയ്, അസീസ് നെടുമങ്ങാട്, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥപത്രങ്ങളായി എത്തുന്നത്. സംഗീതം ഹിഷാം അബ്ദുൽ വഹാബ്, ഛായാഗ്രഹണം എൽദോസ് നിരപ്പിൽ, എഡിറ്റിങ് മനോജ് ശി എസ്.

spot_img

Hot Topics

Related Articles

Also Read

‘ആവേശ’പൂർവ്വം ഫഹദ് ഫാസിൽ; ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി

0
ജിത്തു മാധവൻ തിരക്കഥ എഴുതി ഫഹദ് ഫാസിൽ നായകനായി എത്തുന്ന ചിത്രം ‘ആവേശ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. രോമാഞ്ചം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആവേശം.

പുത്തന്‍ ചിത്രമൊരുക്കി ഷാനവാസ് കെ ബാവക്കുട്ടി

0
സ്  മത്ത്, തൊട്ടപ്പന്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം പുത്തന്‍ പടം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുവാനുള്ള ഒരുക്കത്തിലാണ് സംവിധായകന്‍ ഷാനവാസ് കെ ബാവക്കുട്ടി. ആഗസ്ത് 17 നു ചിത്രം ആരംഭിക്കും.

മമ്മൂട്ടിയും വിനായകനും കേന്ദ്രകഥാപാത്രങ്ങൾ; ചിത്രീകരണം പുരോഗമിക്കുന്നു

0
മമ്മൂട്ടിയെയും വിനായകനെയും പ്രധാനകഥാപാത്രങ്ങളാക്കിക്കൊണ്ട് നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ  ഷൂട്ടിംഗ് പുരോഗമിക്കുന്നു.  ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി...

അനൂപ് മേനോനും ബിഗ് ബോസ് താരം ദില്‍ഷയും എത്തുന്ന ചിത്രം ‘ഓ സിന്‍ഡ്രല്ല’ ടീസര്‍ റിലീസായി

0
അനൂപ് മേനോനും ഏഷ്യാനെറ്റ് ബിഗ് ബോസ് റിയാലിറ്റി ഷോ ജേതാവ് ദില്‍ഷയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘ഓ സിന്‍ഡ്രല്ല’യുടെ ടീസര്‍ പുറത്തിറങ്ങി.

സുരാജും വിനായകനും പ്രധാനകഥാപാത്രങ്ങൾ ‘തെക്ക് വടക്ക്’ ചിത്രത്തിന്റെ രസകരമായ ടീസർ പുറത്ത്

0
സുരാജും വിനായകനും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം തെക്ക് വടക്കി’ന്റെ ഏറ്റവും പുതിയ  ടീസർ പുറത്തിറങ്ങി.