Thursday, May 1, 2025

‘ഒരു അന്വേഷണത്തിന്റെ തുടക്കം;’ പൂജചടങ്ങുകൾ നടന്നു

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ അബ്ദുൽ നാസർ നിർമ്മിച്ച് എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങുകൾ പി ഡബ്ല്യു ഡി റസ്റ്റ് ഹൌസിൽ വെച്ച് നടന്നു. ചടങ്ങിൽ സഹകരണമന്ത്രി വി എൻ വാസവൻ സ്വിച്ചോൺ കർമ്മം നിർവഹിച്ചു. റിട്ടേർഡ് ക്രൈംബ്രാഞ്ച് എസ് പി എ ഷാനവാസ് ആദ്യ ക്ലാപ്പ് നല്കി.

രമേശ് പിഷാരടി, വിജയ് ബാബു, അബൂ സലീം, അനു നായർ, ദുർഗ്ഗ കൃഷ്ണ, സ്വാസിക, പൊന്നമ്മ ബാബു, കലാഭവൻ ഷാജോൺ, സുധീഷ്, ജൂഡ് ആൻറണി, ഇർഷാദ്, പ്രശാന്ത് അലക്സാണ്ടർ, ജാഫർ ഇടുക്കി, ഷഹീൻ സിദ്ദിഖ്, കോട്ടയം നസീർ, മഞ്ജു പിള്ള, മഞ്ജു സുഭാഷ്, ബിജു സോപാനം, കൈലാഷ്, ജനാർദ്ദനൻ, ഉമാ നായർ, കലാഭവൻ നവാസ്, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ബാബു നമ്പൂതിരി, സിമി എബ്രഹാം, അനിത നായർ, ജയകുമാർ, ശിവദ, പി ശ്രീകുമാർ, സ്മിനു സിജോ, ഗീതാഞ്ജലി മിഷ് റ, റിങ്കു, സന്ധ്യ മനോജ്, കനകമ്മ തുടങ്ങിയവർ ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളായി അഭിനയിക്കുന്നു. ഛായാഗ്രഹണം വിവേക് മേനോൻ, വരികൾ പ്രഭാവർമ്മ, ഹരി നാരായണൻ, പളനി ഭാരതി, സംഗീതം എം ജയചന്ദ്രൻ, എഡിറ്റിങ് ബിനു മുരളി.

spot_img

Hot Topics

Related Articles

Also Read

ഉദ്വോഗജനകമായ ട്രയിലറുമായി ‘തങ്കമണി’

0
പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ‘തങ്കമണി’മൂവീയുടെ ട്രയിലർ റിലീസായി. മാർച്ച് 7 ന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും. ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

രസകരമായ ടീസറുമായി ‘നദികളില്‍ സുന്ദരി യമുന’

0
നവാഗതരായ വിജേഷ് പനത്തൂരും, ഉണ്ണി വെള്ളോറയും ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘നദികളില്‍ സുന്ദരി യമുന’ ’സെപ്റ്റംബര്‍ 15 നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു.

പുത്തൻ പോസ്റ്ററുമായി അൻപോട് ‘കണ്മണി’

0
അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രമാക്കിക്കൊണ്ട് ലിജു തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അൻപോട് കണ്മണി’യുടെ ഏറ്റവും പുതിയ കൺസെപ്റ്റ്  പോസ്റ്റർ പുറത്തിറങ്ങി. ക്രിയേറ്റീവ് ഫിക്ഷന്റെ ബാനറിൽ...

പുത്തൻ ട്രയിലറുമായി ‘പെരുമാനി’

0
പെരുമാനി എന്ന ഗ്രാമവും അവിടത്തെ ജനതയും കടന്നുപോകുന്ന ജീവിത സാഹചര്യങ്ങളെ പ്രമേയമാക്കിക്കൊണ്ട് മജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പെരുമാനി’യുടെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസ് ആണ് ട്രയിലർ റിലീസ് ചെയ്തത്.

ഏപ്രിൽ 10- നു എത്തുന്നു ‘മരണമാസ്സ്’

0
സുരേഷ് കൃഷ്ണ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘മരണമാസ്സ്’ ഏപ്രിൽ 10- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. നവാഗതനായ ശിവപ്രസാദ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. വിഷു റിലീസായാണ് ചിത്രം തിയ്യേറ്ററുകളിൽ എത്തുന്നത്. ഹാസ്യത്തിന് കൂടുതൽ...