Friday, May 2, 2025

‘ഒരുത്തി’ പ്രതിബന്ധങ്ങളെ കരിച്ചുകളയും ‘തീ’

മലയാള സിനിമയുടെ യുവത്വത്തിന് ആവേശമായിരുന്ന നവ്യ നായരുടെ പത്തുവര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവാണ് ‘ഒരുത്തി’ എന്ന ചിത്രത്തിലൂടെ ഉണ്ടായിരിക്കുന്നത്. ഇത്രയും കാലയളവിന് ശേഷവും നവ്യാനായര്‍ എന്ന അഭിനയ പ്രതിഭയെ മാറിവന്ന പ്രേക്ഷക സമൂഹം എങ്ങനെ ഏറ്റെടുക്കുമെന്ന ആകാംക്ഷ കൂടിയുണ്ട് ചിത്രത്തില്‍. കേരള സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ടിന്‍റെ ബോട്ടില്‍ ടിക്കെറ്റ് കളക്ടറായി ജോലി ചെയ്യുന്ന രാധാമണി എന്ന കഥാപാത്രമായാണ് നവ്യാനായര്‍ ബിഗ് സ്ക്രീനിലെത്തുന്നത്. മികച്ച അഭിനയ പാടവം കൊണ്ട് ഇടവേളയ്ക്ക് ശേഷം ഇരുത്തം വന്ന അഭിനേത്രിയായി നവ്യാനായര്‍ മാറിയിട്ടുണ്ട് എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ ചിത്രം.

റിയലിസ്റ്റിക് സിനിമയും കഥാപാത്രങ്ങളും അതിനോത്ത അഭിനയ മികവുമാണ് ‘ഒരുത്തി ‘ യെ വ്യത്യസ്തമാക്കുന്നത്. രാധാമണി എന്ന കഥാപാത്രത്തെ അത്രത്തോളം തന്നെ തൻമയത്വതോടെ വെള്ളിത്തിരയിലേക്ക് കൊണ്ട് വരാന്‍ നവ്യാനായര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ചിത്രത്തില്‍ രാധമണിയാണ് കേന്ദ്രകഥാപാത്രം. രാധാമണിയും ഭര്‍ത്താവ് ശ്രീകുമാറും രണ്ടു മക്കളും ഭര്‍ത്താവിന്‍റെ അമ്മയ്ക്കുമൊപ്പമുള്ള ഇടത്തരം കുടുംബമാണ് ഇവരുടേത്. ഭര്‍ത്താവ് ശ്രീകുമാറും രാധാമണിയും ചേര്‍ന്ന് തുഴഞ്ഞ് കൊണ്ട് പോകുന്ന ജീവിതത്തിന്‍റെ ആടിയുലച്ചിലുകളെയും പ്രതിരോധങ്ങളെയും മികവോടെ  ചിത്രീകരിച്ചിരിക്കുന്നു. 

ജീവിക്കാന്‍ തത്രപ്പെടുന്നവരുടെയും പണം സംമ്പാദിക്കുവാന്‍ വിശ്രമമില്ലാതെ എല്ലുമുറിയെ പണിയെടുക്കുന്നവരുടെ ഇടയിലേക്കുമാണ് ചതി വേഗത്തില്‍ എത്തുന്നത്. രാധാമണിയുടെ മകള്‍ക്ക് സുഖമില്ലാതെ ആശുപത്രിയിലാകുന്നതോടെയാണ് രാധാമണിയും ഭര്‍ത്താവും ചതിയ്ക്കപ്പെടുന്നത്. തുടര്‍ന്ന് സംഘര്‍ഷഭരിതമായ ജീവിത മുഹൂര്‍ത്തങളിലൂടെ കടന്നു പോകുന്ന നിമിഷങ്ങളെയാണ് ചിത്രത്തിലെ ത്രില്ലിംഗ്. 

കുടുംബ പശ്ചാത്തലം കൊണ്ട് മാത്രമല്ല, രാഷ്ട്രീയ ജീവിതത്തിന്‍റെ ചിത്രം കൂടി എസ് ഐ ആന്‍റണിയുടെ ഔദ്യോഗിക ജീവിതത്തിലൂടെ സിനിമയില്‍ പറയുന്നു. വിനായകന്‍റെ മികച്ച കഥാപാത്രമാണ് എസ് ഐ ആന്‍റണിയുടേത്. പുറമെ പരുക്കന്‍ മനോഭാവമെന്ന് തോന്നിക്കുമെങ്കിലും നീതിയുടെ പക്ഷാകാരനാണ് താനെന്ന് അയാള്‍ ഉറച്ചു വിശ്വസിക്കുന്നു. വിനായകന്‍ വളരെ സമര്‍ത്ഥമായി ഈ കഥാപാത്രത്തെ ഉള്‍ക്കൊണ്ട് അഭിനയിച്ചിരിക്കുന്നു. വ്യത്യസ്തമായ ആശയവും ആഖ്യാനശൈലിയും കൊണ്ട് മികച്ച കലാസൃഷ്ടിയാണ് ‘ഒരുത്തി’. കൃത്യമായി സമൂഹത്തെക്കുറിച്ച് പ്രേക്ഷകരോട് സംവദിക്കുന്ന ചിത്രം. കലാപരമായി ഏറെ പ്രത്യേകതകള്‍ കൊണ്ട് ഈ ചിത്രം വേറിട്ട് നില്‍ക്കുന്നു. 

‘ഒരുത്തി ‘എന്ന സിനിമയുടെ പേരിനു തന്നെയുണ്ട് സവിശേഷത. ഒരു സ്ത്രീയെ വിശേഷിപ്പിക്കുന്ന സ്ത്രീലിംഗ പദമാണ് ഒരുത്തി. എന്നാല്‍ സംവിധായകന്‍ വി കെ പ്രകാശ് ഉപയോഗിച്ചിരിക്കുന്നത് ‘ഒരുത്തീ ‘ എന്നാണ്. പെണ്ണ് തീ ആയി മാറുന്ന സാഹചര്യത്തെയാണ് ഇവിടെ പറഞ്ഞു വയ്ക്കുന്നത്. ‘രാധാമണി എന്ന ഒരുത്തി’യില്‍ നിന്നും ‘ഒരുത്തീ’യിലേക്കുള്ള പരകായ പ്രവേശമാണ് ചിത്രത്തിന്‍റെ കാതല്‍. വി കെ പ്രകാശിന്‍റെ മികച്ച സംവിധാനവും സുരേഷ് ബാബുവിന്‍റെ കാമ്പുള്ള തിരക്കഥയും പ്രഗത്ഭരായ അഭിനേതാക്കളും ശക്തമായ കാഥാപാത്രങ്ങളും കൊണ്ട് സിനിമ പ്രേക്ഷകകയ്യടി നേടി. യാഥാര്‍ഥ സംഭവമാണ് ചിത്രത്തിന്‍റെ  പിറവിക്ക് ആധാരം എന്നു തിരക്കഥകൃത്ത് പറയുന്നു. ഗോപി സുന്ദറിന്‍റെ സംഗീത പാടവവും ലിജോ പോളിന്‍റെ ക്യാമറയും ജിംഷി ഖാലിദിന്‍റെ ഛായാഗ്രഹണവും ഒന്നിനോടൊന്ന് മെച്ചമായിരുന്നു. മലയാള സിനിമയിലെ വേറിട്ട് നില്‍ക്കുന്ന ചിത്രം, കൂടാതെ നവ്യയുടെ അഭിനയ രംഗത്തേക്കുള്ള രണ്ടാമത്തെ ചുവടുവയ്പ്പും സിനിമയ്ക്കു മാറ്റ് കൂട്ടി .

spot_img

Hot Topics

Related Articles

Also Read

ആനന്ദ് ശ്രീബാല’ നവംബർ 15- ന് തിയ്യേറ്ററിലേക്ക്

0
സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയൻ സംവിധാനം ചെയ്യുന്ന മാളികപ്പുറം, 2018 എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിംസും ആൻ മെഗാ മീഡിയയും ചേർന്ന് നിർമ്മിക്കുന്ന ആനന്ദ് ശ്രീബാല എന്ന സിനിമ നവംബർ...

നിത്യമേനോനും ഷറഫുദ്ദീനും ഒന്നിക്കുന്ന ‘മാസ്റ്റര്‍ പീസ്’ വെബ് സീരീസ് ഉടന്‍ ഹോട്സ്റ്റാറില്‍

0
ലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത ‘കേരള ക്രൈം ഫയല്‍സി’ന് ശേഷം ഹോട്സ്റ്റാര്‍  പുറത്തിറക്കുന്ന വെബ് സീരീസ് ‘മാസ്റ്റര്‍ പീസ് ഉടന്‍. നിത്യമേനോനും ഷറഫുദ്ദീനുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.

ബിഗ് ബജറ്റ് ചിത്രം ‘മഞ്ഞുമ്മൽ ബോയ്സി’ലെ പ്രൊമോ സോങ് പുറത്ത്

0
ജാനേമൻ എന്ന ബ്ലോക് ബസ്റ്റർ സിനിമയ്ക്ക് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മഞ്ഞുമ്മൽ ബോയ്സി’ലെ പ്രൊമോ സോങ് പുറത്തിറങ്ങി.

ജൂൺ 14- ന് ‘ഗർർർ’ തിയ്യേറ്ററുകളിലേക്ക്

0
കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന ‘ഗ്ർർർർർ’ എന്ന ചിത്രം ജൂൺ 14- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. തിരുവനന്തപുരം മൃഗശാലയിലെ ദർശൻ എന്നു പേരായ ഒരു സിംഹത്തിന്റെ കൂട്ടിലകപ്പെട്ടു പോയ കുഞ്ചാക്കോ ബോബനും സുരാജുമാണ് ചിത്രത്തിൽ. 

സെല്‍വമണിയും ദുല്‍ഖറും ഒന്നിക്കുന്നു; പോസ്റ്റര്‍ പുറത്ത് വിട്ട് ‘കാന്താ’

0
പിറന്നാള്‍ ദിനത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് അനൌണ്‍സ്മെന്‍റ് പോസ്റ്റര്‍ പുറത്ത് വിട്ടത്. ‘മികച്ചൊരു ടീമിനൊപ്പം സിനിമ ചെയ്യുന്നു, കാന്തായുടെ ലോകത്തേക്ക് സ്വാഗതം’ ദുല്‍ഖര്‍ കുറിച്ചു.