Saturday, March 7, 2026

ഏറ്റവും പുതിയ പാട്ടുമായി അൻപോട് ‘കണ്മണി’

അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രമാക്കിക്കൊണ്ട് ലിജു തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അൻപോട് കണ്മണി’യുടെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ‘രാ ശലഭങ്ങളായി നമ്മൾ’ എന്നു തുടങ്ങുന്ന പാട്ട് പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. മനു മഞ്ജിത്തിന്റേതാണ് വരികൾ, സംഗീതം സാമുവേൽ എബി നിർവഹിച്ചിരിക്കുന്നു. പാടിയിരിക്കുന്നത് കെ എസ് ഹരിശങ്കർ.

 ക്രിയേറ്റീവ് ഫിക്ഷന്റെ ബാനറിൽ വിപിൻ പവിത്രൻ നിർമിക്കുന്ന ചിത്രം കൂടിയാണിത്. അനീഷ് കൊടുവള്ളിയുടേതാണ് രചന. മാല പാർവതി, അൽത്താഫ്  സലീം, നവാസ് വള്ളിക്കുന്ന്, ഭഗത് മാനുവൽ, മൃദുൽ നായർ, ഉണ്ണി രാജ, ജോണി ആൻറണി എന്നിവർ മറ്റ് കഥാപാത്രങ്ങളായും എത്തുന്നു. ഛായാഗ്രഹണം സരീൻ രവീന്ദ്രൻ, എഡിറ്റിങ് സുനിൽ എസ്. പിള്ള, വരികൾ മനു മഞ്ജിത്ത്, സംഗീതം സാമുവൽ എബി. നവംബറിൽ ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. 

spot_img

Hot Topics

Related Articles

Also Read

ഖാലിദ് റഹ്മാൻ ചിത്രം ‘ആലപ്പുഴ ജിംഖാന’; ട്രയിലറിലൂടെ നേടിയത് അഞ്ച് മില്യൺ വ്യൂ

0
ബോക്സിങ് പശ്ചാത്തലമാക്കിക്കൊണ്ട് ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആലപ്പുഴ ജിംഖാന’യുടെ ഏറ്റവും പുതിയ ട്രയിലർ വ്യൂ അഞ്ച് മില്യൺ കഴിഞ്ഞു. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി...

പൂങ്കാവില്‍ പാടിവരും ‘രാമ’ഗീതം

0
“രാമച്ചവിശറി പനിനീരില്‍ മുക്കി, ആരോമല്‍ വീശും തണുപ്പാണോ, കസ്തൂരിമഞ്ഞള്‍ പുരട്ടും പുലര്‍കാല കന്യകേ, ‘നിന്‍റെ തുടുപ്പാണോ രാധേ’ സിനിമാപ്പാട്ടുകളെയും കവച്ചു വെക്കുന്ന ജനപ്രീതിയാര്‍ജിച്ചു 1980- ല്‍ പുറത്തിറങ്ങിയ ഈ പരസ്യ ഗീതങ്ങൾ .

കഥയിലും തിരക്കഥയിലും അഭിനയത്തിലും പാട്ടിലും തിളങ്ങി മലയാള സിനിമയുടെ ‘കിങ് ഫിഷ്’

0
“എനിക്കു സിനിമയില്‍ ആദ്യമായി അവസരം തന്നത് വിനയേട്ടന്‍ ആണെന്നു ഞാന്‍ എവിടേയും പറയും. പക്ഷേ ,രഞ്ജിത്തേട്ടന്‍ ചെയ്ത ‘തിരക്കഥ’ എന്ന ചിത്രമാണ് എനിക്കു ബ്രേക്ക് നല്കിയത്. "

‘തീരമേ താരാകെ…’ പുതിയ ഗാനവുമായി ‘ജനനം 1947 പ്രണയം തുടരുന്നു’

0
‘തീരമേ താരാകേ’ എന്ന് തുടങ്ങുന്ന ഈ ഗാനം പാടിയിരിക്കുന്നത് കപിൽ കപിലനും സംഗീതം ചിട്ടപ്പെടുത്തിയത് ഗോവിന്ദ് വസന്തയുമാണ്.

സംഗീത സംവിധായകൻ കെ ജെ ജോയ് അന്തരിച്ചു; വിടവാങ്ങിയത് മലയാള ചലച്ചിത്ര ഗാനശാഖയിലെ ആദ്യ ടെക്നൊ മ്യുസീഷ്യൻ

0
കസ്തൂരിമാൻ മിഴി, സ്വർണ്ണമീനിന്റെ ചേലൊത്ത, എൻ സ്വരം പൂവിടും കാലമേ, അക്കരെ ഇക്കരെ നിന്നാലെങ്ങനെ, തുടങ്ങിയ ഗാനങ്ങൾ  ആവേശക്കൊടുമുടിയിൽ അലയൊലികൾ തീർത്തു.