സുരേഷ് കൃഷ്ണ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘മരണമാസ്സ്’ ഏപ്രിൽ 10- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. നവാഗതനായ ശിവപ്രസാദ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. വിഷു റിലീസായാണ് ചിത്രം തിയ്യേറ്ററുകളിൽ എത്തുന്നത്. ഹാസ്യത്തിന് കൂടുതൽ പ്രാധാന്യം നല്കുന്ന ചിത്രംകൂടിയാണ് ‘മരണമാസ്സ്’. സംവിധായകൻ ശിവപ്രസാദും സിജുസണ്ണിയും ചേർന്ന് തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തിന്റെ കത്സ സിജു സണ്ണിയുടേതാണ്. സിജു സണ്ണിയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്റ്റൺ തോമസ് എന്നിവരാണു നിർമ്മാണം. ബേസിൽ ജോസഫ്, രാജേഷ് മാധവൻ, സിജു സണ്ണി, ബാബു ആൻറണി, പുലിയനം പൌലൊസ്, അനീഷ്മ അനിൽകുമാർ എന്നിവർ ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം നീരജ് രവി, സംഗീതം ജയ് ഉണ്ണിത്താൻ, എഡിറ്റിങ് ചമൻ ചാക്കോ
Also Read
നിവിന്‍ പോളിയുടെ ‘രാമചന്ദ്ര ബോസ് & കോ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
ഒരു വല്യ ഹീറ്റ് ഒരു ചെറിയ ഗ്യാങ് എന്ന അടിക്കുറിപ്പോട് കൂടിയാണ് നിവിന്‍ പോളി ഫേസ് ബുക്കില്‍ പോസ്റ്റര്‍ പങ്കുവെച്ചത്.
മോഹൻലാൽ-ശോഭന ചിത്രം ‘തുടരും’ ഏറ്റവും പുതിയ ടീസർ പുറത്ത്
തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ- ശോഭന താരാജോഡികൾ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘തുടരും’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. ‘ആഘോഷിച്ചാട്ടെ’ എന്ന കാപ്ഷനോടുകൂടിയാണ് ട്രയിലർ തരുൺ മൂര്ത്തി ഫേസ് ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ഏപ്രിൽ...
കുടുംബ സമേതം ആസ്വദിക്കാം – വെള്ളരിപ്പട്ടണം തിയ്യേറ്ററിലേക്ക്
അവധിക്കാലത്ത് കുടുംബ സമേതം ആസ്വദിക്കുവാന്‍ മഞ്ജുവാര്യരും സൌബിന്‍ ഷാഹിദും പ്രധാന വേഷത്തിലെത്തുന്ന വെള്ളരിപ്പട്ടണം മാര്ച്ച് 24 നു തിയ്യേറ്ററിലേക്ക്.
‘ബ്രൂസ് ലീ ‘ ചിത്രം ഉപേക്ഷിച്ച് ഉണ്ണി മുകുന്ദന്‍
ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ബിഗ് ബജറ്റ് ചിത്രത്തില്‍ ഒരുക്കാനിരുന്ന ‘ബ്രൂസ് ലി’യുടെ നായക കഥാപാത്രത്തെ ഉപേക്ഷിച്ച് ഉണ്ണി മുകുന്ദന്‍. കോഴിക്കോട് ഗോകുലം ഗലേറിയ മാളില്‍ വെച്ച് കുറച്ചു മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തിയത്.
ഓസ്കർ പ്രാഥമിക പട്ടികയിലേക്ക് ആടുജീവിതം
ബ്ലെസ്സി- പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഹിറ്റായ അടുജീവിതം 97- മത് ഓസ്കാർ അവാർഡിലെ പ്രാഥമിക പരിഗണന പട്ടികയിലേക്ക് എത്തി. മികച്ച ചിത്രം എന്ന ജനറൽ വിഭാഗത്തിലാണ് ചിത്രം മത്സരിക്കുന്നത്. അവാർഡ് നിർണ്ണയത്തിനായുള്ള പ്രൈമറി റൌണ്ടിലാണ്...







