Thursday, May 1, 2025

എം എ നിഷാദിന്‍റെ ‘അയ്യര് കണ്ട ദുബായ്’ ഇനി ‘അയ്യര്‍ ഇന്‍ അറേബ്യ’

എം നിഷാദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അയ്യര് കണ്ട ദുബായി’ക്കു ഇനി ‘അയ്യര്‍ ഇന്‍ അറേബ്യ’ എന്ന പുതിയ പേര്. സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച വീഡിയോയിലാണ് അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തില്‍ മുകേഷ്, ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ്ഗ കൃഷ്ണ, ഉര്‍വശി, ധ്യാന്‍ ശ്രീനിവാസന്‍, ജാഫര്‍ ഇടുക്കി, മണിയന്‍ പിള്ള രാജു, സിനോജ് സിദ്ദിഖ്, കൈലാഷ്, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, ജയകൃഷ്ണന്‍, ഉമ നായര്‍, ശ്രീലത നമ്പൂതിരി, വീണ നായര്‍, ദിവ്യ എം നായര്‍, സൌമ, ബിന്ദു പ്രദീപ്, രശ്മി അനില്‍. നാന്‍സി, ഉല്ലാസ് പന്തളം, ജയകുമാര്‍, തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

വെല്‍ത്ത് ഐ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ വിഘ്നേഷ് വിജയകുമാര്‍ നിര്‍മ്മിക്കുന്ന ഒരു കോമഡി എന്‍റര്‍ടൈമെന്‍റ് ചിത്രം കൂടിയാണിത്. വെല്‍ത്ത് ഐ സിനിമയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യചിത്രമെന്ന പ്രത്യേകതകൂടി ഇതിനുണ്ട്. ഛായാഗ്രഹണം സിദ്ധാര്‍ഥ് സ്വാമിയും വിവേക് മോഹനും നിര്‍വഹിക്കുന്നു. സംഗീതം ആനന്ദ് മധുസൂദനന്‍, എഡിറ്റിങ് ജോണ്‍ കുട്ടി.

spot_img

Hot Topics

Related Articles

Also Read

‘ദി സ്പോയില്‍സ്’ കഥ, സംവിധാനം മഞ്ചിത്ത് ദിവാകര്‍

0
മഞ്ചിത്ത്  ദിവാകര്‍ കഥയും സംവിധാനവും ചെയ്യുന്ന ദി സ്പോയില്‍സിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ നടന്‍ ബിജു മേനോന് നല്കി പ്രകാശനം ചെയ്തു.

തൃഷയും ടൊവിനോ തോമസും ഒന്നിക്കുന്ന ചിത്രം ‘ഐഡെൻറിറ്റി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
തെന്നിന്ത്യൻ നായിക തൃഷയെയും ടൊവിനോ തോമസിനെയും പ്രധാനകഥാപാത്രങ്ങളാക്കി അഖിൽ പോൾ- അനസ് ഖാൻ എന്നിവർ എഴുതി സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രം ഐഡെൻറിറ്റിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അജയന്റെ രണ്ടാം മോഷണം...

‘വൺസ് അപ്പ് ഓൺ എ ടൈം ഇൻ കൊച്ചി’; മെയ് 31- ന് റിലീസ്

0
നാദിർഷ സംവിധാനം ഏറ്റവും പുതിയ ചിത്രം  ‘വൺസ് അപ്പ് ഓൺ എ ടൈം ഇൻ കൊച്ചി’ എന്ന ചിത്രം മെയ് 31 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും

‘നളിനകാന്തി’യുമായി ടി പത്മനാഭന്റെ ജീവിത കഥ ഇനി ബിഗ് സ്ക്രീനിൽ

0
എഴുത്തുകാരൻ ടി പത്മനാഭന്റെ ജീവിതകഥ പറയുന്ന ചിത്രം വരുന്നു. എഴുത്തുജീവിതത്തിൽ പതിറ്റാണ്ടുകൾ കടന്ന മലയാളികളുടെ പ്രിയ എഴുത്തുകാരന്റെ ജീവിതത്തെ സിനിമയാക്കുന്നത് കഥാകൃത്തും നോവലിസ്റ്റുമായ സുസ്മേഷ് ചന്ദ്രോത്ത് ആണ് പത്മനാഭന്റെ ജീവിതത്തെ ദൃശ്യരൂപത്തിൽ വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത്

‘ഒരു ജാതി ജാതകം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
വർണ്ണ ചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിച്ച് എം. മോഹനൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഒരു ജാതി ജാതക’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.