Saturday, March 7, 2026

ഉള്ളുലയ്ക്കുന്ന രണ്ട് സ്ത്രീകളുടെ ജീവിതകഥയുമായി ‘ഉള്ളൊഴുക്ക്’

രണ്ട് സ്ത്രീകളുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ഉള്ളോഴുക്ക്. ജീവിതത്തിന്റെ തെറ്റും ശരിയും നിറഞ്ഞ സന്ദർഭങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യരെ പ്രതിനിധാനം ചെയ്യുന്ന സിനിമയാണ് ഉള്ളോഴുക്ക്. എങ്കിലും അതിൽ നിന്നുള്ള തിരിച്ചടിയിലും അതിജീവിക്കുകയും ചിരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന നിരവധി മനുഷ്യരുടെ ആകെത്തുക ആണ് ഈ ചിത്രത്തിൽ. അനീതിയുടെ ചെളിക്കുണ്ടിലേക്ക് ആഴ്ന്നാഴ്ന്നു പോകുന്തോറും പ്രത്യാശയുടെ വെളിച്ചവും അതിനെ ലക്ഷ്യമാക്കിയുള്ള ഉറച്ച കാൽവെപ്പുമുണ്ടവരിൽ.

സ്നേഹവും സന്തോഷവുമാണ് അവരെയെല്ലാം ജീവിക്കുവാൻ പ്രേരിപ്പിക്കുന്നതും. പല പരുക്കൻ ജീവിത യാഥാർഥ്യങ്ങൾക്കു മുന്നിലും കടിഞ്ഞാൺ പിടിവിട്ടു പോയ അനേകം മനുഷ്യരുടെ മനസ്സിലൂടെയും ജീവിതത്തിലൂടെയും കടന്നുപോകുന്ന വികാര- വിചാരങ്ങളുടെ ഉള്ളോഴുക്കാണ് ഈ ചിത്രത്തിലൂടെ പ്രധാനമായും സംവിധായകൻ പറഞ്ഞു വെക്കുന്നത്. ചുറ്റിലും ക്ഷോഭ്യമായ ശക്തമായ അടിയൊഴുക്കുള്ള വെള്ളക്കെട്ടിൽ അകപ്പെടുന്ന മനുഷ്യരുടെ കഥ.

അതിജീവനത്തിന്റേത് മാത്രമല്ല,കൊടിയ നീതികേട് അനുഭവിക്കേണ്ടി വരുന്ന മനുഷ്യരുടെ ജീവിതം കൂടിയാണ് ഈ സിനിമ. കുട്ടനാട്ടിലെ മദ്ധ്യവർഗ്ഗത്തിൽ പെട്ട ഒരു ക്രിസ്ത്യൻ കുടുംബത്തിന്റെ ജീവിതകഥ പറയുന്ന ചിത്രം കൂടിയാണിത്. ആഅ വീട്ടിലെ അമ്മയ്ക്ക് കൂട്ടായി എത്തുന്ന മരുമകളും അവളുടെ ഭർത്താവും അടങ്ങുന്ന ഒരു ചെറിയ കുടുംബം. എന്നാൽ രോഗാതുരനായി തീരുന്ന പെൺകുട്ടിയുടെ ഭർത്താവിന്റെ ദുരവസ്ഥയും അതിനിടയിൽ അപ്രതീക്ഷിതമായി എത്തുന്ന മഹാമാരിയും അത് വരെയുള്ള ജീവിതത്തെയും കണക്കൂട്ടലുകളെയും അപ്പാടെ തെറ്റിച്ച് കളഞ്ഞു.

കലങ്ങി മറിഞ്ഞ് ഇളകിയാർക്കുന്ന ഭൂമിയും ആകാശവും പോലെ അവളുടെ മനസ്സും പ്രേക്ഷകർക്ക് കാണാം. കര കവിഞ്ഞൊഴുകുന്ന വെള്ളവും തടകെട്ടി മനസ്സിൽ പിടിച്ചു നിർത്തിയ  അന്ത:ക്ഷോഭങ്ങളും ഓരോ കഥാപാത്രങ്ങളിലും പ്രകടമാണ്. ഉർവശിയും പാർവതി തിരുവോത്തും ഒരുപോലെ മത്സരിച്ചഭിനയിച്ച ചിത്രം കൂടിയാണ് ‘ഉള്ളൊഴുക്ക്’. ശരിയും തെറ്റും പരസ്പരം അoഗീകരിക്കപ്പെടുന്ന ജീവിതസഹചര്യങ്ങൾ ചിത്രത്തിലുടനീളം കാണാം. നിശബ്ദതയും ചിലപ്പോൾ സംസാരിക്കുകയും വലിയൊരു ആശയം കൈമാറുകയും ചെയ്യാറുണ്ട്. ഒരു പക്ഷേ ഉർവശിയുടെ കഥാപാത്രം അത്തരമൊന്നാണ്.

പാർവതി തിരുവോത്തും ഉർവശിയും ഒരുപോലെ നിറഞ്ഞു നിന്ന സിനിമയാണ് ‘ഉള്ളൊഴുക്ക്’. ആത്മസംഘർഷം ആഅ മഴവെള്ളം സിനിമയുടെ അവസാനം വരെ പ്രേക്ഷകമനസ്സുകളിലും തിക്കുമുട്ടി നിന്നു. പ്രശാന്ത് മുരളി. അർജുൻ, അലൻസിയർ എന്നീ അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. കറി ആൻഡ് സയനൈഡിലൂടെ ശ്രദ്ധ നേടിയ ക്രിസ്റ്റോ ടോമി എന്നാ സംവിധായകന്റെ കഴിവ് വ്യക്തമായി തെളിഞ്ഞു കാണാം ‘ഉള്ളൊഴുക്കിൽ. തങ്ങളുടെ കഥാപാത്രങ്ങളിൽ ഒറീജിനാലിറ്റി കൊണ്ട് വന്നു കൊണ്ട് അതിവൈകാരികതയിലേക്ക് തള്ളിവീടാതെ വിജയിപ്പിക്കുവാൻ  അവർക്കായി.

സിനിമയിലൂടെ മാത്രമല്ല, കഥാപാത്രങ്ങളുടെ ആത്മസംഘർഷങ്ങളെ  പ്രേക്ഷകരെ അനുഭവിപ്പിക്കുവാൻ കഴിഞ്ഞു എന്നതാണ് ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിന്റെ വിജയത്തിന്റെ കാതൽ. സിനിമയുടെ പശ്ചാത്തലത്തിന് അനുസൃതമായ സംഗീതം ചിറ്റപ്പെടുത്തിക്കൊണ്ട് സുഷിനും ശ്രദ്ധേയമായി. സിനിമകണ്ട് തിയ്യേറ്ററിൽ നിന്നും കഥാപാത്രങ്ങളുടെ അതേ ആത്മപീഡയുമായി പുറത്തേക്കിറങ്ങുന്ന പ്രേക്ഷകർ.. അതെ, അതാണ് ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിന്റെ വിജയവും.

spot_img

Hot Topics

Related Articles

Also Read

ഡിസംബർ ഒന്നിന് ‘ഡാൻസ് പാർട്ടി’ തിയ്യേറ്ററുകളിലേക്ക്

0
ഓർഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമ ‘ഡാൻസ് പാർട്ടി’ ഡിസംബർ ഒന്നിന് തിയ്യേറ്ററുകളിലേക്ക് എത്തും. ഫാമിലി കോമഡി ചിത്രം കൂടിയാണ് ഡാൻസ് പാർട്ടി.

പുത്തൻ ട്രയിലറുമായി ‘നാരായണീന്റെ മൂന്നാൺമക്കൾ’

0
ശരൺ വേണുഗോപാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘നാരായണീന്റെ മൂന്നാണ്മക്ക’ളുടെ ട്രയിലർ പുറത്തിറങ്ങി. മമ്മൂട്ടികമ്പനിയുടെ പേജ് ആണ് ട്രയിലർ റിലീസ് ചെയ്തിരിക്കുന്നത്. 2025 ഫെബ്രുവരി- 7 നു ചിത്രം  തിയ്യേറ്ററുകളിൽ പ്രദർശനത്തിന്...

‘ചാവേറി’ന്‍റെ ട്രൈലറില്‍ കിടിലന്‍ ലുക്കിലെത്തി കുഞ്ചാക്കോ ബോബന്‍

0
സ്വന്തം ജീവിതവും ജീവനും കുടുംബവും ഹോമിച്ച് പാര്‍ട്ടിക്ക് വേണ്ടി കൊല്ലാനും ചാവാനും തയ്യാറാകുന്ന ഉയിര് കൊടുക്കുന്നവരുടെ പൊളിറ്റിക്കല്‍ ട്രാവല്‍ ത്രില്ലര്‍ ചിത്രമാണ് ചാവേര്‍.

സൈജു കുറുപ്പും ദേവനന്ദയും വീണ്ടും ഒന്നിക്കുന്നു ‘ഗു’ വിലൂടെ

0
സൂപ്പര്‍ ഹിറ്റ് ചിത്രം മാളികപ്പുറത്തിന് ശേഷം സൈജു കുറുപ്പും ദേവനന്ദയും ഒന്നിക്കുന്ന ചിത്രം ‘ഗു’ വരുന്നു. മണിയന്‍ പിള്ള രാജു പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മണിയന്‍പിള്ള രാജു നിര്‍മിക്കുന്ന ചിത്രമാണ് ‘ഗു’.

തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ ചിത്രം ‘തുടരും’ ; ടൈറ്റിൽ പോസ്റ്റർ പുറത്ത്

0
തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ ചിത്രം ‘തുടരും’ ; ടൈറ്റിൽ പോസ്റ്റർ പുറത്ത് മോഹൻലാലിനെ പ്രധാനകഥാപാത്രമാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘തുടരും’ എന്നാണ് ചിത്രത്തിന്റെ പേര്. 15- വർഷങ്ങൾക്ക്...