Saturday, March 7, 2026

ഉണ്ണി മുകുന്ദൻ നായകൻ’ ഒരു വില്ലന്റെ സ്പിൻ ഓഫ് സിനിമയുമായി ഹനീഫ് അദേനി

നിവിൻ പോളി നായകനായി അഭിനയിച്ച മിഖായേൽ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ മുൻനിർത്തിക്കൊണ്ട് ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം “മാർക്കോ’യുടെ ചിത്രീകരണം ആരംഭിച്ചു. നിവിൻ പോളിയുടെ മാർക്കോ ജൂനിയർ എന്നൻ കഥാപാത്രത്തിന്റെ ഭൂതകാലമാ പറയുന്ന ചിത്രമായിരിക്കും ഉണ്ണി മുകുന്ദൻ നായകനാകുന്ന മാർക്കോ. ഉണ്ണി മുകുന്ദൻ ഫിലിംസ്, ക്യൂബ്സ് എന്റെറടയിമെന്റ്സ് എന്നീ ബാനറുകളിൽ അബ്ദുൽ ഗദ്ദാഫ്, ഷെരീഫ് മുഹമ്മദ് എന്നിവരാണ് നിർമ്മിക്കുന്നത്. പൂജാ ചടങ്ങുകൾക്ക്  ശേഷം വെള്ളിയാഴ്ച മൂന്നാറിൽ വെച്ച് ചിത്രീകരണം ആരംഭിച്ചു.

പ്രൊഡ്യൂസർ ഷെരീഫ് മുഹമ്മദ് സ്വിച്ചോൺ കർമ്മം നിർവഹിച്ചു. ഫ്രയ മരിയയും അയഹ് മറിയയും  ഫസ്റ്റ് ക്ലാപ്പു നല്കി. ഒരു സ്റ്റൈലിഷ് ആക്ഷൻ- വയലൻസ് മൂവിയായിരിക്കും മാർക്കോ എന്നു അണിയറ പ്രവർത്തകർ പറഞ്ഞു. ഇമോഷൻ രംഗങ്ങളും സംഘട്ടനങ്ങളും ചിത്രത്തിലുണ്ട്. ബോളിവൂഡിൽ നിന്നും നിരവധി പേര് ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജഗദീഷ്, സിദ്ദിഖ്, ആൻസൺ പോൾ, ടർബോ, അഭിമന്യു തിലകൻ, കബീർ ദുഹാൻസിംഗ്, യുക്തി തരേജ തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. കെ ജി എഫി ലൂടെ പരിചിതനായ രവി ബസ്റൂർ ആണ് സംഗീതം, ഛായാഗ്രഹണം ചന്ദ്രു സെൽവരാജ്, എഡിറ്റിങ് ഷമീർ മുഹമ്മദ്.

spot_img

Hot Topics

Related Articles

Also Read

നിര്‍മാണം ചെമ്പന്‍ വിനോദ്; ‘അഞ്ചക്കള്ളകോക്കാന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

0
നടനായും നിര്‍മാതാവായും തിരക്കഥാകൃതായും മലയാള സിനിമയില്‍ തന്‍റേതായ ഇരിപ്പിടം കണ്ടെത്തിയ ചെമ്പന്‍ വിനോദ് നിര്‍മാതാവായി എത്തുന്ന ചിത്രം ‘അഞ്ചക്കള്ളകോക്കാന്‍’ ചെമ്പന്‍ വിനോദിന്‍റെ സഹോദരന്‍ ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്യുന്നു

ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് ബോളിവുഡ് നടി വഹീദ റഹ്മാന്   

0
അഞ്ചു പതിറ്റാണ്ടിനുള്ളില്‍ വഹീദ റഹ്മാന്‍ കരിയറില്‍ നിരവധി ദേശീയ പുരസ്കാരങ്ങള്‍ നേടി. രാജ്യം അവരെ 1972-ല്‍ പദ്മശ്രീയും 2011- ല്‍ പദ്മഭൂഷണും നല്കി ആദരിച്ചു.

ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രം ഡി എൻ എ ജൂൺ 14- ന് തിയ്യേറ്ററുകളിലേക്ക്

0
യുവനടൻ അഷ്കർ സൌദാനെ നായകനാക്കി ഒരു ഇടവേളയ്ക്ക് ശേഷം ടി എസ് സുരേഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഡി എൻ എ ജൂൺ പതിനാലിന് തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തുന്നു.

‘നാടന്‍ പാട്ടിന്‍റെ മടിശ്ശീല കിലുക്കി’ മലയാളികൾ പാടിനടന്ന പാട്ടുകൾ…

0
“ഒരു പുലര്‍ച്ചെ പോക്കറ്റിലൊരു കവിതയുമായി വയലാറിനെ തേടി പുറപ്പെട്ടു. തിരക്ക് പിടിച്ച ഒരു പൊതുയോഗ സ്ഥലത്തുവെച്ച് ആ കവിതയേല്‍പ്പിച്ചു തിരികെ പോന്നു . ഒരാഴ്ച കഴിഞ്ഞപ്പോള്‍ വയലാറിന്‍റെ കത്ത് . ‘കവിത നന്നായിട്ടുണ്ട്....

250- മത്തെ ചിത്രത്തിൽ ‘ഒറ്റക്കൊമ്പനാ’യി സുരേഷ് ഗോപി; ഷൂട്ടിങ് ഉടൻ ആരംഭിക്കും

0
സിനിമയും രാഷ്ട്രീയവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാനുറച്ച് സുരേഷ് ഗോപി. തന്റെ 250- മത്തെ ഏറ്റവും പുതിയ ചിത്രമായ ‘ഒറ്റക്കൊമ്പനി’ൽ നായകനായി അഭിനയിക്കുവാൻ ഒരുങ്ങുകയാണ് സുരേഷ് ഗോപി.