Thursday, May 1, 2025

ഇംഗ്ലിഷ് ഹൊറര്‍ ചിത്രവുമായി മലയാളികള്‍; ‘പാരനോര്‍മല്‍ പ്രോജക്റ്റി’ന്‍റെ ട്രൈലര്‍ ശ്രദ്ധേയമായി

എസ് എസ് ജിഷ്ണു ദേവിന്‍റെ സംവിധാനത്തില്‍ ക്യാപ്റ്റാരിയസ് എന്‍റര്‍ടൈമെന്‍റിസി ന്‍റെ ബാനറില്‍ ഒരുങ്ങുന്ന മലയാളികളുടെ ഇംഗ്ലിഷ് ഹൊറര്‍ ചിത്രം ശ്രദ്ധേയമായിരിക്കുകയാണ്. ‘പാരനോര്‍മല്‍ പ്രോജക്റ്റ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ട്രൈലര്‍ പുറത്തിറങ്ങി.  പാരനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്റേഴ്സ് സാം അലക്സ്, ആല്‍വിന്‍ ജോഷ്, കാര്‍ത്തിക് രഘുവരന്‍, ക്രിസ്റ്റി ഫെര്‍ണാന്‍ഡോസ് എന്നീ കഥാപാത്രങ്ങളിളുടെ കേസ് ഡയറികളിലൂടെ കഥ പറയുന്നു. അമേരിക്കന്‍ ഫിലിം കമ്പനിയായ വെബ് ഫിലിംസാണ് ചിത്രം പുറത്തിറക്കുന്നത്.

തെക്കേ ഇന്ത്യ പശ്ചാത്തലമായി വരുന്ന ഈഏ ഹൊറര്‍ ചിത്രത്തില്‍ ഷാഡോ സിനിമാറ്റോഗ്രാഫി ഉപയോഗിച്ചിരിക്കുന്നു. പ്രേതബാധയുള്ളതായി സംശയിക്കപ്പെടുന്ന ഒരു കോളേജ്  കെട്ടിടത്തിലാണ് കഥയ്ക്കാസ്പദമായ ഇതിവൃത്തം. സംവിധാനം മാത്രമല്ല, ചിത്രത്തിന്‍റെ സിനിമാറ്റോഗ്രഫിയും എഡിറ്റിങ്ങും നിര്‍വഹിക്കുന്നത് എം എസ് ജിഷ്ണു ദേവാണ്. പശ്ചാത്തല സംഗീതം, സൌണ്ട് ഡിസൈന്‍ എബിന്‍ എസ് വിന്‍സെന്‍റ് , സ്നേഹല്‍ റാവു, ശരണ്‍ ഇന്‍ഡോകേര, സുദര്‍ശനന്‍ റസ്സല്‍പുരം, ഗൌതം എസ് കുമാര്‍, അഭിഷേക് ശ്രീകുമാര്‍, ജലത ഭാസ്കര്‍, ആരാധ്യ, തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

spot_img

Hot Topics

Related Articles

Also Read

ഭഗത് മാനുവലും കൈലാഷും അഷ്ക്കറും ‘ഒരപാര കല്യാണവിശേഷത്തിൽ’; നവംബർ 30-ന് ചിത്രം തിയ്യേറ്ററിലേക്ക്

0
ഭഗത് മാനുവലിനെയും കൈലാഷിനെയും അഷ്ക്കറെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനീഷ് പുത്തൻപുര രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘ഒരപാര കല്യാണവിശേഷത്തിൽ’ നവംബർ 30- ന് തിയേറ്ററിൽ എത്തുന്നു

‘പാലും പഴവും’; ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി

0
കോമഡി എന്റർടൈനർ ചിത്രം ‘പാലും പഴവും’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. ഓഗസ്ത് 23 ന് ചിത്രം തിയ്യേറ്ററിലേക്ക് പ്രദർശനത്തിന് എത്തും. എത്തും. മീരാ ജാസ്മിനും അശ്വിൻ ജോസുമാണ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. ആഷിഷ്...

ടിനി ടോമും നന്ദുവും അൻസിബയും പ്രധാന വേഷത്തിൽ; ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘പൊലീസ് ഡേ’

0
നവാഗതനായ സന്തോഷ് പാലോട് സംവിധാനം ചെയ്ത് ടിനി ടോമും നന്ദുവും അൻസിബയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ‘പൊലീസ് ഡേ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

വന്യജീവി ഹ്രസ്വചിത്ര മല്‍സരം; ഒന്നാം സ്ഥാനം നേടി ‘മാലി’

0
കേരളത്തിലെ വനംവകുപ്പ് വനവാരാഘോഷത്തിന്‍റെ ഭാഗമായി നടത്തിയ വന്യജീവി ഹ്രസ്വചിത്രമല്‍സരത്തില്‍ മാലി ഒന്നാം സ്ഥാനം നേടി. പ്രണവ് കെ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍.

ഗുളികൻ തെയ്യത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ഗു’

0
ഫാന്റസി ഹൊറർ ചിത്രമായ ‘ഗു’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഗുളികൻ തെയ്യത്തിന്റെ പ്രമേയവുമായാണ് ഗു എത്തുന്നത്. നവാഗതനായ മനു രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗു.