Saturday, March 7, 2026

ആസിഫ് അലിയും അപർണ്ണ ബാലമുരളിയും ഒന്നിക്കുന്ന ‘മിറാഷ്;’ 19- നു തിയ്യേറ്ററുകളിലേക്ക്

കിഷ്കിന്ധാകാണ്ഡം എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും അപർണ്ണ ബാലമുരളിയും ഒന്നിക്കുന്ന ‘മിറാഷ്’ എന്ന സെപ്തംബർ 19- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ജിത്തു ജോസഫാണ് ചിത്രത്തിന്റെ സംവിധായകൻ. ഇതിന് മുൻപ് ഇറങ്ങിയ ചിത്രത്തിന്റെ ഡിജിറ്റൽ ഇല്യൂഷൻ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹക്കിം ഷാജഹാൻ, ഹന്നാ റെജി കോശി, ദീപക് പറമ്പോൽ, സമ്പത്ത് രാജ്, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ഒരു ഓൺലൈൻ ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടറുടെ ജീവിതകഥ പറയുന്ന ചിത്രമാണ് മിറാഷ്.

 ഇ ഫോർ എക്സ്പീരിമെന്റ്സ്, നാഥ് സ്റ്റുഡിയോസ്, എന്നീ ബാനറുകളിൽ സെവൻ  വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ്, എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആർ. മെഹ്ത, സി വി സാരഥി, ജതിൻ എം . സേഥി, എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം സതീഷ് കുറുപ്പ്, കഥ അപർണ്ണ ആർ, തിരക്കഥ- സംഭാഷണം- ശ്രീനിവാസ് അബ്രോൾ, ജിത്തു ജോസഫ്, എഡിറ്റിങ് വി എസ് വിനായക്, സംഗീതം വിഷ്ണു ശ്യാം.

spot_img

Hot Topics

Related Articles

Also Read

രഹസ്യങ്ങളുടെ അഗാധമാർന്ന ‘ഉള്ളൊഴുക്ക്’ ടീസർ പുറത്ത്

0
രണ്ട് വർഷത്തെ നീണ്ട ഇടവേളയ്ക് ശേഷം പാർവതി തിരുവോത്ത് സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്ന ചിത്രം ഉള്ളൊഴുക്കിന്റെ പുതിയ ട്രയിലർ പുറത്തിറങ്ങി. ഉർവശി ആണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

പുരസ്കാരം ലഭിക്കുമെന്ന് കരുതിയില്ല, മഹേഷ് നാരായണന്‍

0
‘ഇതുവരെ ചെയ്തതില്‍ നിന്നു കുറച്ചൊന്നു മാറി ചെയ്ത സിനിമയാണ് അറിയിപ്പ്. ആ സിനിമ അംഗീകരിക്കപ്പെട്ടതില്‍ സന്തോഷം ഉണ്ട്. പലരാജ്യാന്തര മേളകളിലും തെരഞ്ഞെടുത്ത സിനിമയാണ്, പുരസ്കാരം ലഭിക്കുമെന്ന് കരുതിയില്ല. സിനിമയില്‍ പങ്കാളികളായ എല്ലാവരോടും നന്ദി പറയുന്നു’.

‘മിസ്റ്റർ ബംഗാളി’ തിയ്യേറ്ററുകളിലേക്ക്

0
വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ ജോബി വയലുങ്കൽ നിർമ്മിച്ച് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ’ എന്ന ചിത്രം ജനുവരി മൂന്നിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ചിത്രത്തിന്...

ഗിന്നസ് പക്രു നായകൻ; ‘916 കുഞ്ഞൂട്ടൻ’ ഉടൻ തിയ്യേറ്ററുകളിലേക്ക്

0
മോർസെ ഡ്രാഗൺ എന്റർടൈമെന്റിന്റെ ബാനറിൽ ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 916 കുഞ്ഞൂട്ടൻ’ ഉടൻ തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും. ഗിന്നസ് പക്രുവാണു ചിത്രത്തിൽ നായകനായി എത്തുന്നത്. മെയ് 23- നു...

‘ബസൂക്ക’യിൽ തിളങ്ങി മമ്മൂട്ടി; പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ

0
തിരക്കഥാകൃത്ത് കലൂർ ഡെന്നീസിന്റെ മകൻ നവാഗതനായ ഡിനോ ഡെന്നീസ്  തിരക്കഥ എഴുതി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന  പുതിയ ത്രില്ലർ ചിത്രം ‘ബസൂക്ക’യുടെ പോസ്റ്റർ പുറത്തിറങ്ങി.