Saturday, March 7, 2026

ആന്‍സന്‍ പോളും സ്മിനു സിജോയും ഒന്നിക്കുന്നു; ‘റാഹേല്‍ മകന്‍ കോര’- പോസ്റ്റര്‍ പുറത്തുവിട്ടു

ബേബി എടത്വ കഥയും തിരക്കഥയുമെഴുതി ഉബൈനി സംവിധാനം ചെയ്യുന്ന ചിത്രം ‘റാഹേല്‍ മകന്‍ കോര’യുടെ ഒഫീഷ്യല്‍ ഫസ്റ്റ് ലൂക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ആന്‍സന്‍ പോളും അമ്മവേഷങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്യുന്ന സ്മിനു സിജോയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് ‘റാഹേല്‍ മകന്‍ കോര’. അല്‍ത്താഫ് സലീം, മെറിന്‍ ഫിലിപ്പ്, മനു പിള്ള, വിജയകുമാര്‍, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷാജി കെ ജോര്‍ജ്ജാണ് നിര്‍മാണം. ഛായാഗ്രഹണം- ഷിജി ജയദേവന്‍, സംഗീതം- കൈലാസ്, ഗാനരചന- ബി കെ ഹരിനാരായണന്‍, എഡിറ്റിങ്- അബൂതാഹിര്‍.

spot_img

Hot Topics

Related Articles

Also Read

സഹസംവിധായകൻ അനിൽ സേവ്യർ അന്തരിച്ചു

0
മലയാള സിനിമയിലെ സഹ സംവിധായകനായ അനിൽ സേവ്യർ അന്തരിച്ചു. 39 വയസ്സായിരുന്നു. ഫുഡ് ബാൽ കളിക്കിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു ഇദ്ദേഹം . സഹ സംവിധാനം കൂടാതെ മികച്ച ശില്പി കൂടിയായിരുന്നു...

സീരിയല്‍- സിനിമ താരം അപര്‍ണ നായര്‍ മരിച്ച നിലയില്‍

0
സിനിമ- സീരിയല്‍ തരം അപര്‍ണ നായരെ തിരുവനന്തപുരത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.

‘എക്സിസിറ്റി’ൽ നായകനായി വിശാഖ് നായർ; സംവിധാനം ഷെഹീൻ

0
സംഭാഷണമില്ലാത്ത ചിത്രമെന്നതാണ് എക്സിറ്റിന്റെ  പ്രത്യേകത. ചിത്രത്തിന്റെ മറ്റൊരു സവിശേഷത ആനിമേഷൻ ഫ്ലോയിൽ സഞ്ചരിക്കുന്ന കഥാപാത്രമാണ്. മലയാളത്തിലെ ആദ്യ ആക്ഷൻ സർവൈവൽ ചിത്രമാണ് എക്സിറ്റ്.

ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ‘എക്കോ’ ഉടൻ തിയ്യേറ്ററുകളിലേക്ക് എത്തുന്നു

0
'കിഷ്‌കിന്ധാ കാണ്ഡ'ത്തിന് ശേഷം പുതിയ ചിത്രവുമായി ദിൻജിത്ത് അയ്യത്താൻ എത്തുന്നു. എക്കോ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ചിത്രം നവംബർ 21 നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. യുവനടൻ സന്ദീപ് പ്രദീപാണ് ചിത്രത്തിൽ...

പുത്തൻ ട്രയിലറുമായി ‘പഞ്ചവത്സര പദ്ധതി’

0
കിച്ചാപ്പൂസ് എന്റർടൈമെന്റ്സിന്റെ ബാനറിൽ സിജു വിത്സനെ നായകനാക്കി പി ജി പ്രേംലാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം പഞ്ച വത്സരപദ്ധതിയുടെ ട്രയിലർ റിലീസായി.