Thursday, May 1, 2025

അരിസ്റ്റോ സുരേഷ് നായകനായി എത്തുന്നു; സംവിധാനം ജോബി വയലുങ്കൽ

വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ യൂട്യൂബറും നിർമ്മാതാവും സംവിധായകനുമായ ജോബി വയലുങ്കൽ അരിസ്റ്റോ സുരേഷിനെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു. സംവിധായകനും ചിത്രത്തിൽ മറ്റൊരു കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിന്റെ നാമകരണം നടത്തിയിട്ടില്ല. ഉടനെ ഉണ്ടാകുമെന്ന് സംവിധായകൻ അറിയിച്ചു. കൊല്ലം തുളസി, വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, വിനോദ്, കൊല്ലം ഭാസി, യവനിക ഗോപാലകൃഷ്ണൻ, നടൻ സുരാജ് വെഞ്ഞാറമമൂടിന്റെ സഹോദരൻ സജി വെഞ്ഞാറമ്മൂട്, പ്രപഞ്ചിക ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. എഡിറ്റിങ് ബിനോയ് ടി വർഗീസ്, ഗാനരചന ജോബി വയലുങ്കൽ.

spot_img

Hot Topics

Related Articles

Also Read

ഹൃദയാഘാതം; സംവിധായകന്‍ സിദ്ദിഖ് ആശുപത്രിയില്‍

0
ഹൃദയാഘാതത്തെ തുടര്‍ന്നു സംവിധായകന്‍ സിദ്ദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റിലീസിനൊരുങ്ങി മഞ്ഞുമ്മൽ ബോയ്സ്

0
ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രം മഞ്ഞുമ്മൽ ബോയ്സ് ഉടൻ തിയ്യേറ്ററിലേക്ക്. യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് പറവ ഫിലിംസിന്റെ ബാനറിൽ ചിദംബരം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്.

‘നാമനിർദ്ദേശം ചെയ്യപ്പെട്ട  എല്ലാ സിനിമകളും കണ്ടിരിക്കണം’ പുതിയ നിയമവുമായി അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്

0
ഓസ്കർ വോട്ടിങ് പ്രക്രിയയിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട  എല്ലാ സിനിമകളും കണ്ടിരിക്കണമെന്ന് പുതിയ നിയമവുമായി അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്. വോട്ടിങിന് മുൻപായി എല്ലാ വിഭാഗങ്ങളിൽ നിന്നും നോമിനേഷനിൽ വരുന്ന...

മോഹൻലാൽ-ശോഭന  ചിത്രം ‘തുടരും’ ഏറ്റവും പുതിയ ടീസർ പുറത്ത്

0
തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ- ശോഭന താരാജോഡികൾ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘തുടരും’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. ‘ആഘോഷിച്ചാട്ടെ’ എന്ന കാപ്ഷനോടുകൂടിയാണ് ട്രയിലർ തരുൺ മൂര്ത്തി ഫേസ് ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.   ഏപ്രിൽ...

വില്ലനില്‍ നിന്നും കൊമേഡിയനില്‍ നിന്നും നായകനിലേക്ക് ചുവടു വെച്ച് അബു സലീം

0
തനിക്ക് ഏറ്റവും പ്രിയങ്കരനായ ഹോളിവുഡ് താരം  അര്‍നോള്‍ഡ് ശിവശങ്കരന്‍റെ പേരിലുള്ള ചിത്രത്തില്‍ നായകനായി എത്തുന്നതിന്‍റെ ത്രില്ലിലാണ് നടന്‍ അബു സലീം. നിരവധി സിനിമകളില്‍ വില്ലനായും കൊമേഡിയനായും മലയാളികള്‍ക്കിടയില്‍ സുപരിചിതനാണ് ഇദ്ദേഹം.