Saturday, March 7, 2026

‘അമ്മ’ സംഘടനയിൽ തിരഞ്ഞെടുപ്പ്; പ്രസിഡന്റ് സ്ഥാനത്തേക്ക് ആറ് പേര് മത്സരിക്കും

താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹികളെ തിരഞ്ഞെടുക്കാൻ നാമപത്രിക സമരിപ്പിക്കുവാനുള്ള സമയം അവസാനിച്ചു. ആറ് പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുക. ജൂലൈ 31 നു ആണ് പത്രിക പിവലിക്കേണ്ട അവസാന തീയതി. ശ്വേതാ മേനോൻ, ജഗദീഷ്, രവീന്ദ്രൻ, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല, ദേവൻ, ജോയ് മാത്യു എന്നിവരാണു പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുവാനുള്ള അപേക്ഷ നല്കിയിരിക്കുന്നത്. എന്നാൽ ജോയ് മാത്യുവിന്റെ അപേക്ഷ തള്ളിയിരിക്കുന്നതായാണ് നിലവിൽ ലഭിക്കുന്ന വിവരം. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അഞ്ചു പേരാണ് നാമനിർദ്ദേശ പത്രിക നല്കിയിരിക്കുന്നത്. ബാബു രാജ്, ജയൻ ചേർത്തല, കുക്കു പരമേശ്വരൻ, അനൂപ് ചന്ദ്രൻ, രവീന്ദ്രൻ എന്നിവരാണത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നവ്യ നായർ നാമനിർദേശ പത്രിക സമർപ്പിച്ചു. വിനു മോഹൻ, സരയൂ,അൻസിബ, അനന്യ, ടിനി ടോം, കൈലാഷ്, എന്നിവരും മത്സരത്തിന് പത്രിക സമർപ്പിച്ചിട്ടുണ്ട്.  

spot_img

Hot Topics

Related Articles

Also Read

‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ ചിത്രീകരണം ആരംഭിച്ചു

0
ധ്യാൻ ശ്രീനിവാസൻ പ്രധാനകഥാപാത്രമായി എത്തുന്ന ‘‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പട്ടാമ്പിയിലെ കാർത്യട്ടു മനയിൽ ആരംഭിച്ചു. വീക്കെന്റ് ബ്ലോഗ്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമാണം. രാഹുൽ ജി, ഇന്ദ്രൻ ഗോപാലകൃഷ്ണൻ...

‘പ്രിൻസ് ആൻഡ് ഫാമിലീസ്’ ദിലീപ് ചിത്രം മെയ് 9- നു തിയ്യേറ്ററുകളിലേക്ക്

0
നടൻ ദിലീപിന്റെ 150- മത്തെ ചിത്രം ‘പ്രിൻസ് ആൻഡ് ഫാമിലീസ്’ ദിലീപ് ചിത്രം മെയ് 9- നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ...

ഹിന്ദിയില്‍ ഒരുങ്ങുന്ന മലയാളത്തിന്‍റെ സ്വന്തം സൂപ്പര്‍ ഹിറ്റ് ‘ബാoഗ്ലൂര്‍ ഡേയ്സ്’, ട്രയിലര്‍ പുറത്ത്

0
2014- ല്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം ‘ബാoഗ്ലൂര്‍ ഡേയ്സ്’ ഹിന്ദി റീമേക്കിന് ഒരുങ്ങുന്നു. ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയും നസ്രിയായും ഫഹദ് ഫാസിലും നിത്യമേനോനും പാര്‍വതി തിരുവോത്തും തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു ‘ബാoഗ്ലൂര്‍ ഡേയ്സ്’.

 ‘കള്ളം’ ഈ മാസം തിയ്യേറ്ററുകളിലേക്ക്

0
അനൂറാം സംവിധാനത്തിൽ  ആര്യ ഭുവനേന്ദ്രൻ തിരക്കഥ എഴുതി കാമിയോ എന്റർടൈമെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന ഏറ്റവും ചിത്രം ‘കള്ളം’ തിയ്യേറ്ററിലേക്ക്ഡിസംബർ 13 ന് ചിത്രം റിലീസ് ചെയ്യും. ആദിൽ ഇബ്രാഹിം, നന്ദന രാജൻ, എന്നിവർ...

ചിരിയുടെ പൂരം തീർക്കാൻ  ഫെബ്രുവരി 9-ന് ജി സി സി യിലേക്കും വരുന്നു ‘അയ്യർ ഇൻ അറേബ്യ’

0
കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നല്കുന്ന കോമഡി എന്റർടൈമെന്റ് മൂവി അയ്യർ ഇൻ അറേബ്യ ജി സി സിയിലേക്ക് ഫെബ്രുവരി 9 ന് റിലീസ് ചെയ്യുമെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു.