Saturday, March 7, 2026

അമേരിക്കൻ മലയാളി ചലച്ചിത്ര നിർമ്മാണ കമ്പനി ‘നല്ല പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യ ചിത്രം ‘എ  പാൻ ഇന്ത്യൻ സ്റ്റോറി’യുടെ മോഷൻ പോസ്റ്റർ റിലീസ്

വിഷ്ണു ഉണ്ണികൃഷ്ണനെ പ്രധാനകഥാപാത്രമാക്കിക്കൊണ്ട് ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘എ പാനൽ ഇന്ത്യൻ സ്റ്റോറി’യുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.  അമേരിക്കൻ മലയാളി ചലച്ചിത്ര നിർമ്മാണ കമ്പനി ‘നല്ല പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ആദ്യ ചിത്രം കൂടിയാണ്  ‘എ  പാൻ ഇന്ത്യൻ സ്റ്റോറി’. അമേരിക്കൻ മലയാളിയായ ഫഹദ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ നിർമ്മാണം. രണ്ട് കുടുംബങ്ങളുടെ കഥപറയുന്ന പശ്ചാത്തലമാണ് എ പാൻ ഇന്ത്യൻ സ്റ്റോറി.

ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ‘ആളൊരുക്ക’ത്തിന്റെ സംവിധായകൻ കൂടിയാണ് വി സി അഭിലാഷ്. വിഷ്ണു ഉണ്ണികൃഷ്ണൻ തന്നെ നായകനായി എത്തി അഭിലാഷ് സംവിധാനം ചെയ്ത സബാഷ് ചന്ദ്രബോസും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആഫ്രിക്കൻ ഇന്റർനാഷണൽ ഫിലിം ഫേസ്സ്റ്റിവലിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ ചലച്ചിത്രം കൂടിയാണ് സബാഷ് ചന്ദ്രബോസ്. പുതുമുഖമായ വിസ്മയ ശശികുമാർ നായികയായി എത്തുന്നു. ധർമ്മജൻ ബോൾഗാട്ടി, ഋതുപർണ്ണ, വിജയനുണ്ണി, രമ്യ സുരേഷ്, ശൈലജ അമ്പു, ഡാവിഞ്ചി, ഡോ: ഷിറിൽ തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു.

spot_img

Hot Topics

Related Articles

Also Read

ഇന്ത്യയിലെ ആദ്യ A I സിനിമ വരുന്നു;  അപർണ മൾബറി കേന്ദ്രകഥാപാത്രയെത്തുന്ന ചിത്രത്തിന്റെ പുതിയ ട്രയിലർ റിലീസായി  

0
സാംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമ്മിച്ച് മാധ്യമപ്രവർത്തകനും പ്രവാസിയുമായ ഇ എം അഷ്റഫ് സംവിധാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ A I സിനിമയുടെ പുതിയ ട്രയിലർ റിലീസായി.

ചാവേർ കാണാം ഇനി മുതൽ ഒ ടി ടി യിൽ

0
കുഞ്ചാക്കോ ബോബനും ടിനു പാപ്പച്ചനും  പ്രധാന വേഷത്തിലെത്തിയ ചിത്രം ചാവേർ തിയ്യേറ്റർ പ്രദർശനത്തിന് ശേഷം ഇനിമുതൽ ഒ ടി ടിയിൽ കാണാം. സോണി ലൈവിലൂടെയാണ് ചാവേറിന്റെ സംപ്രേക്ഷണം.

റൊമാന്‍റിക് കോമഡി ത്രില്ലറുമായി  ഷാനവാസ്; ചിത്രീകരണം ആരംഭിച്ചു

0
റൊമാന്‍റിക് കോമഡി ത്രില്ലര്‍ ചിത്രത്തില്‍ മെട്രോനഗരത്തില്‍ ജീവിക്കുന്ന മൂന്നുപേരുടെ പ്രണയകഥയാണ് പറയുന്നത്.  

ഷറഫുദ്ദീനും  ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങൾ; ‘ഹലോ മമ്മി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
ഷറഫുദ്ദീനെയും ഐശ്വര്യ ലക്ഷ്മിയെയും പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ട് വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ചിത്രം ഹലോ മമ്മിയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

മോഹന്‍ലാല്‍ നായകന്‍, പൃഥ്വിരാജ് സംവിധായകന്‍ ; പാന്‍ഇന്ത്യന്‍ ചിത്രമാകാന്‍ ഒരുങ്ങി എമ്പുരാന്‍

0
ലൈക്ക പ്രൊഡക്ഷന്‍സും ആശീര്‍വാദ് സിനിമാസ് ബാനറും ചേര്‍ന്ന് നിര്‍മ്മിച്ച് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം എമ്പുരാന്‍ ഷൂട്ടിംഗ് ഒക്ടോബര്‍ അഞ്ചിനു ആരംഭിക്കും