Thursday, May 1, 2025

‘അഭിലാഷം’ ഈദിന് തിയ്യേറ്ററുകളിലേക്ക്

സൈജു കുറുപ്പ്, തൻവി, അർജുൻ അശോകൻ എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ റൊമാന്റിക് ഡ്രാമ ചിത്രം ‘അഭിലാഷം’ ഈദിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്ററും ഇതിനോടകം തന്നെ റിലീസായിരിക്കുകയാണ്. ഷംസു സെയ്ബ ആണ് സംവിധാനം. ‘പ്രേമപ്പെരുന്നാൾ’ എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. സെക്കന്റ് ഷോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആൻ സരിഗ ആൻറണി, ശങ്കർ ദാസ് എന്നിവരാണു നിർമ്മാണം. ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ജെനിത് കാച്ചപ്പിള്ളിയാണ്. സൈജു കുറുപ്പ്, തൻവി റാം, ബിനു പപ്പു, അർജുൻ അശോകൻ, ശീതൾ സക്കറിയ, നവാസ് വള്ളിക്കുന്ന്, വസുദേവ് സജീഷ്, നീരജ രാജേന്ദ്രൻ, അജിഷ പ്രഭാകരൻ, ആദിഷ് പ്രവീൺ, ഷിൻസ് ഷാൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

spot_img

Hot Topics

Related Articles

Also Read

കഥയിലും തിരക്കഥയിലും അഭിനയത്തിലും പാട്ടിലും തിളങ്ങി മലയാള സിനിമയുടെ ‘കിങ് ഫിഷ്’

0
“എനിക്കു സിനിമയില്‍ ആദ്യമായി അവസരം തന്നത് വിനയേട്ടന്‍ ആണെന്നു ഞാന്‍ എവിടേയും പറയും. പക്ഷേ ,രഞ്ജിത്തേട്ടന്‍ ചെയ്ത ‘തിരക്കഥ’ എന്ന ചിത്രമാണ് എനിക്കു ബ്രേക്ക് നല്കിയത്. "

ഒറ്റമുറിയിലെ പെണ്‍ ലോകങ്ങൾ

0
വൈവാഹിക ജീവിതത്തിൽ ശാരീരിക ബന്ധത്തിനു ഉഭയ സമ്മതത്തിന്‍റെ പ്രധാന്യം എത്രത്തോളം പുതിയ കാലത്തിനും തലമുറയ്ക്കും ആവശ്യമാണെന്ന് ‘ഒറ്റമുറി വെളിച്ചം’ സാക്ഷ്യപ്പെടുത്തുന്നു.

ഭദ്രദീപം കൊളുത്തി രഞ്ജി പണിക്കർ; പുതുമുഖങ്ങൾ അണിനിരക്കുന്ന സിനിമയുമായി സജിത്ത് ചന്ദ്രസേനൻ

0
ത്രയം, നമുക്ക് കോടതിയിൽ കാണാം എന്നീ ചിത്രങ്ങൾക്ക്  ശേഷം സജിത്ത് ചന്ദ്രസേനൻ തിരക്കഥ എഴുതി സംവിധാനം ചെയ്യാൻ പോകുന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും ചോറ്റാനിക്കര അമ്പലത്തിൽ വെച്ച് നടന്നു.

‘നൈറ്റ് റൈഡേഴ്സ്’ ചിത്രീകരണം പൂർത്തിയായി

0
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മലയാളത്തിലെ ചിത്രസംയോജകനായ നൌഫൽ അബ്ദുല്ല ആദ്യമായി സംവിധാനം ചെയ്യുന്ന ‘നൈറ്റ് റൈഡേഴ്സി’ന്റെ ചിത്രീകരണം പൂർത്തിയായി. പാലക്കാട് ആണ് ചിത്രീകരണം പൂർത്തിയാക്കിയത്. സജിൻ അലി, ദീപൻ...

മലയാള സിനിമയുടെ പൂച്ചക്കണ്ണുള്ള സുന്ദരി

0
നിങ്ങളില്‍ ഒരു സ്ത്രീ' എന്ന ചിത്രത്തിലൂടെ 1984- ല്‍ ആണ് ശാരി അഭിനയിക്കുന്നതെങ്കിലും മലയാളത്തില്‍ മികച്ച നായികാപദവിയിലേക്ക് ശ്രദ്ധിക്കപ്പെടും വിധം വളര്‍ന്നത് പത്മരാജന്‍ ചിത്രമായ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ദേശാടനക്കിളികള്‍ കരയാറില്ല, എന്നീ ചിത്രങ്ങളിലൂടെയായിരുന്നു.