അഭിനയ ജീവിതത്തിൽ 20 വർഷം പൂർത്തിയാക്കുന്ന സുരാജ് വെഞ്ഞാറമ്മൂട് ഇനി ചലച്ചിത്ര നിർമ്മാണരംഗത്തേക്കും കടക്കുന്നു. നിർമ്മാതാവായ ലിസ്റ്റിൽ സ്റ്റീഫന്റെ മാജിക്കൽ ഫ്രയിംസിനോടൊപ്പം സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസ് ചേർന്ന് നിർമ്മിക്കുന്ന ‘പ്രൊഡക്ഷൻ നമ്പർ 31 എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കൊല്ലൂര് മൂകാംബിക ക്ഷേത്രത്തിൽ വെച്ച് നടന്നു. ആമിർ പള്ളിക്കൽ ആണ് സംവിധാനം ചെയ്യുന്നത്. രചന ആശിഫ് കക്കോടിയും. സുരാജ് തന്നെയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദ്, എഡിറ്റിങ് നിഷാദ് യൂസഫ്, സംഗീതം ഗോപി സുന്ദർ, ഗാനരചന വിനായക് ശശികുമാർ.
Also Read
സഹസംവിധായകൻ അനിൽ സേവ്യർ അന്തരിച്ചു
മലയാള സിനിമയിലെ സഹ സംവിധായകനായ അനിൽ സേവ്യർ അന്തരിച്ചു. 39 വയസ്സായിരുന്നു. ഫുഡ് ബാൽ കളിക്കിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു ഇദ്ദേഹം . സഹ സംവിധാനം കൂടാതെ മികച്ച ശില്പി കൂടിയായിരുന്നു...
രാമചന്ദ്ര ബോസ് & കോ; പ്രസ്സ് മീറ്റില്‍ ശ്രദ്ധേയമായി വിനയ് ഫോര്‍ട്ട്
കട്ടിമീശയും മുടിയും ചുവന്ന ടീഷര്‍ട്ടും കൂളിങ് ഗ്ലാസുമിട്ടാണ് വിനയ് ഫോര്‍ട്ട് എത്തിയത്.
‘സ്വർഗ്ഗ’ത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്
മധ്യതിരുവിതാംകൂറിലെ രണ്ട് ക്രൈസ്തവകുടുംബങ്ങളുടെ കഥപറയുന്ന ചിത്രം ‘സ്വർഗ്ഗ’ത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സി എൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ലിസി കെ ഫെർണാണ്ടസ് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് റെജീസ്...
വിവാദങ്ങൾക്കൊടുവിൽ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ജയ് ഗണേഷ്’
വീൽചെയറിൽ ഇരിക്കുന്ന ഉണ്ണി മുകുന്ദന്റെ ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. ഫോർ ഇയേഴ്സ് എന്ന ചിത്രത്തിന് ശേഷം രഞ്ജിത് ശങ്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ് ഗണേഷ്. ചിത്രത്തിൽ മഹിമ നമ്പ്യാർ നായികയായി എത്തുന്നു.
ക്രൈം ഡ്രാമ ചിത്രവുമായി സീക്രട്ട് ഹോം; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
അനിൽ കുര്യനാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. കേരളത്തിൽ നടന്ന ഒരു സംഭവമാണ് സിനിമയുടെ പശ്ചാത്തലം. ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്’ എന്ന ടാഗ് ലൈനുമായാണ് പോസ്റ്റർ റിലീസ് ചെയ്തത്.