റിഥം ക്രിയേഷൻസിന്റെ ബാനറിൽ രാജേഷ് മലയാലപ്പുഴ നിർമ്മിച്ച് അനു പുരുഷോത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സൂപ്പർ ജിംനിയുടെ ചിത്രീകരണം പൂർത്തിയായി. മീനാക്ഷിയാണ് ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്നത്. സീമ ജി നായർ, ഡോ: രജിത് കുമാർ, കലാഭവൻ നാരായണൻ കുട്ടി, കോബ്ര രാജേഷ്, കലാഭവൻ റഹ്മാൻ, പ്രിയങ്ക, മൻരാജ്, കുടശനാട് കനകം, ജയശങ്കർ, ജയകൃഷ്ണൻ, സംഗീത, സ്വപ്ന അനിൽ, , പ്രദീപ്, ഉണ്ണി കൃഷ്ണൻ, ഷാജിത്, സുബ്ബലക്ഷമിയമ്മ, ബാദുഷ, ജോഷ്ന തരകൻ, ബാലതാരങ്ങളായ ദേവനന്ദ, അൻസസു മരിയ, ആര്യൻ, അന്ന, ചിത്തിര, തൻവി, ആദിൽ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം ജി കെ നന്ദകുമാർ, വരികൾ നിസാം ഹുസൈൻ, രാജീവ് ഇലന്തൂർ, സംഗീതം വി ബി ചന്ദ്രബാബു, പ്രദീപ് ഇലന്തൂർ, എഡിറ്റിങ് ജിതിൻ കുമ്പുക്കാട്ട്.
അനു പുരുഷോത്തമന്റെ തിരക്കഥയും സംവിധാനവും, നായികയായി മീനാക്ഷി; ‘സൂപ്പർ ജിംനി’യുടെ ചിത്രീകരണം പൂർത്തിയായി
Also Read
‘സുമതി വളവ്’ പൂജ ചടങ്ങുകൾ നടന്നു
അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘സുമതി വളവി’ന്റെ പ്ഒഓജ ചടങ്ങുകൾ ചോറ്റാനിക്കര ക്ഷേത്ര സന്നിധിയിൽ വെച്ച് നടന്നു. ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം മേജർ രവിയും...
കാന്തൻ ദി ലവർ ഓഫ് കളർ: പുതുകാലവും മാറാത്ത വര്‍ണ്ണബോധവും
ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത മധ്യപ്രദേശിലെ പിന്നോക്ക വിഭാഗങ്ങൾക്കായി ജീവിതം ഉഴിഞ്ഞു വെച്ച പരിസ്ഥിതി പ്രവർത്തകയായ ദയാബായിയും കരുത്തുറ്റ കഥാപാത്രമായി അഭിനയിക്കുന്നു എന്ന സവിശേഷതയാണ്.
വിനീത് കുമാർ ചിത്രം ‘പവി കെയർ ടേക്കറി’ൽ പവിത്രനായി ദിലീപ്
ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമ്മിച്ച് നായകനായി എത്തുന്ന ചിത്രം പവി കെയർ ടേക്കറുടെ ട്രയിലർ റിലീസായി. രാജേഷ് രാഘവന്റെ തിരക്കഥയിൽ വിനീത് കുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണിത്.
ഞാന്‍ ഇവിടെയുണ്ടാകാന്‍ കാരണം നിങ്ങള്‍ പ്രേക്ഷകര്‍ ഓരോരുത്തരുമാണ്’- ദുല്‍ഖര്‍ സല്‍മാന്‍
ഞാന്‍ ഇവിടെയുണ്ടാകാന്‍ കാരണം നിങ്ങള്‍ പ്രേക്ഷകര്‍ ഓരോരുത്തരുമാണ്’- കിങ് ഓഫ് കൊത്ത വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ കുറിപ്പുമായി ദുല്‍ഖര്‍ സല്‍മാന്‍.
പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം; ‘കാത്ത് കാത്തൊരു കല്യാണം’ തിയ്യേറ്ററിലേക്ക്
ജയ്ൻ ക്രിസ്റ്റഫർ സംവിധാനം ചെയ്ത് ടോണി സിജിമോൻ നായകനായി എത്തുന്ന ചിത്രം നാളെ മുതൽ തിയ്യേറ്ററിലേക്ക് എത്തും. കുട്ടികൾ പിറക്കാത്ത ഒരു ഗ്രാമത്തിന്റെ കഥയാണ് ഇതിവൃത്തം. ചെറുകര ഫിലിംസിന്റെ ബാനറിൽ മനോജ് ചെറുകരയാണ് നിർമ്മാണം.







