Saturday, March 7, 2026

അനുഷ് മോഹൻ ചിത്രം ‘വത്സല ക്ലബ്ബി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

നവാഗതനായ അനുഷ് മോഹൻ സംവിധാനം ചെയ്യുന്ന ‘വത്സല ക്ലബ്’ എന്ന  ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. വിവാഹം മുടക്കൽ ഒരു തൊഴിലും ആഘോഷവുമാക്കി മാറ്റിയ ഒരു പറ്റം ആളുകളേക്കുറിച്ച് സാങ്കൽപ്പിക  കഥപറയുന്ന ചിത്രമാണിത്. ഫാൽക്കൺ സിനിമാസിന്റെ ബാനറിൽ ജിനി എസ് നിർമ്മിക്കുന്ന ചിത്രമാണ് വത്സല ക്ലബ്. സ്വന്തം വീട്ടിലുള്ളവരുടെ കല്യാണം മുടക്കുന്നതിൽ പോലും ഹരം കണ്ടെത്തുന്ന ഇവർ ഏറ്റവും കൂടുതൽ കല്യാണം മുടക്കുന്നവർക്കു പാരിതോഷികമായി ‘മുടക്ക് ദണ്ഡ്’ നല്കുന്നു. തികച്ചും വ്യത്യസ്തവും കൌതുകകരവുമായ പ്രമേയമാണ് വത്സല ക്ലബ്ബിന്റെത്. ധ്യാൻശ്രീനിവാസൻ,  അഖിൽ കവലയൂർ, വിനീത് തട്ടിൽ, ജിബിൻ ഗോപിനാഥ്, മല്ലികാ സുകുമാരൻ, ദീപു കരുണാകരൻ, രാഹുൽ നായർ, കാർത്തിക് ശങ്കർ, രൂപേഷ് പീതാംബരൻ, അരിസ്റ്റോ സുരേഷ്, ഗൌരി, അനിൽ രാജ്, അരുൺ ഭാസ്കർ, ആമി തിലക്, പ്രിയ ശ്രീജിത്ത്, ബിനോജ് കുളത്തൂർ, അസീന റീന, അരുൺ ഭാസ്കർ, അംബിക, വിശാഖ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. രചന ഫൈസൽ കമാൽ, സംഗീതം ജിനി എസ്, ഛായാഗ്രഹണം ശൌരി നാഥ്, എഡിറ്റിങ് രാകേഷ് അശോക.

spot_img

Hot Topics

Related Articles

Also Read

പറന്നുയരാനൊരുങ്ങി ‘ഗരുഡന്‍;’ ട്രൈലര്‍ റിലീസായി

0
ബിജുമേനോനും സുരേഷ് ഗോപിയും പ്രധാനവേഷത്തില്‍ എത്തുന്ന ‘ഗരുഡ’ന്‍റെ ട്രൈലര്‍ പുറത്തിറങ്ങി. ഒരു ലീഗല്‍ ത്രില്ലര്‍ ചിത്രമാണ്  ഗരുഡന്‍.

‘കണ്ണൂര്‍ സ്ക്വഡിലെ കഥാപാത്രങ്ങള്‍ അമാനുഷികരല്ല’; മമ്മൂട്ടി

0
‘എല്ലാ സിനിമകളും കഠിനാദ്ധ്വാനത്തിന്‍റെ ഫലമാണ്. ഓരോരുത്തരും സിനിമകണ്ട് അഭിപ്രായം അറിയിക്കണം. പ്രേക്ഷകര്‍ക്ക് കണ്ടുപരിചയമുള്ള തിരിച്ചറിയാനാകുന്ന സജീവമായ ജീവസ്സുറ്റ കഥാപാത്രങ്ങളാണ് കണ്ണൂര്‍ സ്ക്വാഡില്‍ ഉള്ളത്.

പുത്തൻ ട്രയിലറുമായി ‘നുണക്കുഴി’

0
ജിത്തു ജോസഫും ബേസിലും ഒന്നിക്കുന്ന ചിത്രം നുണക്കുഴിയുടെ പുതിയ ട്രയിലർ പുറത്തിറങ്ങി. ഓഗസ്ത് 15 ന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ചിത്രത്തിന്റെ ട്രയിലർ ഇതിനോടകം ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞു. കെ ആർ...

ആവേശമായി മലൈക്കോട്ടൈ വാലിബൻ; പുത്തൻ പോസ്റ്റർ പ്രേക്ഷകരിലേക്ക്

0
മോഹൻലാലിനെ നായകനാക്കി ലിജോജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം മലൈക്കോട്ടൈ വാലിബാന്റെ പോസ്റ്റർ പ്രേക്ഷകർക്കിടയിൽ ആവേശമുണർത്തി. സംഘട്ടന രംഗമാണ് ഇത്തവണത്തെ പോസ്റ്ററിൽ ഉള്ളത്. മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസായിരിക്കുന്നത്.

ഛായാഗ്രാഹക കെ. ആർ. കൃഷ്ണ അന്തരിച്ചു

0
കശ്മീരിൽ സിനിമാ ഷൂട്ടിങ്ങിനിടെ യുവ ഛായാഗ്രാഹക കെ.ആർ. കൃഷ്ണ (30) ശ്വാസകോശത്തിൽ  അണുബാധ മൂലം മരിച്ചു.  കൃഷ്ണ ഒരു മാസം മുൻപാണു നാട്ടിൽ നിന്നു പോയത്. ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന തെലുങ്ക്...