Thursday, May 1, 2025

‘അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടനും നിർമ്മാതാവുമായ ആലപ്പി അഷറഫ് സംവിധാനം ചെയ്യുന്ന ചിത്രം അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗം ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഒലീവ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി നിർമ്മിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തത് നടൻ  കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്. അടിയന്തിരാവസ്ഥക്കാലത്തിനിടെ നടക്കുന്ന പ്രണയകഥയാണ് പശ്ചാത്തലം. പുതുമുഖങ്ങളാണ് ചിത്രത്തിൽ കൂടുതലായും അഭിനയിക്കുന്നത്. നായകനായി നീഹാലും നായികയായി ഗോപിക ഗിരീഷും എത്തുന്നു. കലാഭവൻ റഹ്മാൻ, ഹാഷിം ഷാ, ഉഷ, ആലപ്പി അഷറഫ്, ഫെലിസിന, അനന്തു കൊല്ലം, മുന്ന, നിമിഷ, റിയ കാപ്പിൽ, എ. കബീർ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. വരികൾ ടൈറ്റസ് ആലിങ്ങൽ, സംഗീതം അഫ്സൽ യൂസഫ്, കെ ജെ ആൻറണി, ടി എസ് ജയരാജ്, ഛായാഗ്രഹണം ബിടി മണി, എഡിറ്റിങ് എൽ. ഭൂമിനാഥൻ.

spot_img

Hot Topics

Related Articles

Also Read

രജനികാന്തിന്റെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് കാളിദാസ് ജയറാ മിന്റെ ‘രജനി’ മൂവി ടീസർ

0
കാളിദാസ് ജയറാം നായകനായി എത്തി തിയ്യേറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ജന്മദിനത്തിന് ആശംസകളോടെയാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്.

ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ടീസറുമായി  ‘സീക്രട്ട്’

0
മോട്ടിവേഷണൽ ഡ്രാമജോണറിൽ തിയ്യേറ്ററിലേക്ക് എത്തുന്ന ചിത്രം സീക്രട്ട് എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസർ മമ്മൂട്ടിയാണ് ട്രയിലർ റിലീസ് ചെയ്തത്. പൃഥ്വിരാജ്, ടൊവിനോ തോമസ്, ബേസിൽ ജോസഫ് എന്നിവരും ട്രയിലർ പുറത്ത് വിട്ടു....

നിത്യതയിലേക്ക് മടക്കം; എം ടി വാസുദേവൻ നായർ വിടവാങ്ങി

0
മലയാളത്തിന്റെ അക്ഷരഖനി എം ടി വാസുദേവൻ നായർ വിടവാങ്ങി. അനേകം തലമുറകൾക്ക് എഴുത്തിന്റെ മാസ്മരികത പകർന്നു നല്കിയ കഥാകാരൻ ഇനിയോർമ്മ. ഏറെ നാളുകളായി വാർദ്ധക്യ സഹജമായ ചികിത്സ തുടർന്ന് വരികയായിരുന്നു. തുടർന്ന് ബുധനാഴ്ച...

‘എന്ന് സ്വന്തം പുണ്യാളൻ’ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്

0
മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്ത് അർജുൻ അശോകനും ബാലു വർഗീസും അനശ്വര രാജനും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘എന്ന് സ്വന്തം പുണ്യാള’ന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. സാജി. എം ആൻറണിയുടേതാണ് കഥയും...

ദൃശ്യവിരുന്നൊരുക്കുവാൻ ‘പലേരിമാണിക്യം 4 k’ വീണ്ടും പ്രദർശനത്തിന്

0
മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്ത ഹിറ്റ് സിനിമ ‘പലേരി മാണിക്യം’ പ്രദർശനത്തിനെത്തുന്നു. മമ്മൂട്ടിൽ ത്രിബിൾ റോളിലെത്തി മലയാള സിനിമയുടെ അഭിമാനത്തെ വനോളമുയർത്തിയ സിനിമയാണ് പലേരി മാണിക്യം.