ആന്‍സന്‍ പോള്‍ നായകനായി എത്തുന്ന ചിത്രം താള്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. റസൂല്‍ പൂക്കുട്ടി, കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമ്മൂട്, എം ജയചന്ദ്രന്‍, എന്നിവരാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.
മഞ്ചിത്ത് ദിവാകര്‍ കഥയും സംവിധാനവും ചെയ്യുന്ന ദി സ്പോയില്‍സിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ നടന്‍ ബിജു മേനോന് നല്കി പ്രകാശനം ചെയ്തു.
മലബാറിലെ യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ നിന്നും കോളേജ് വിദ്യാര്‍ഥിനിയായും അധ്യാപികയായും സ്വാസിക ഒരുപോലെയെത്തുന്ന ശക്തമായ സ്ത്രീകഥാപാത്ര സിനിമ വമ്പത്തിയുടെ ടൈറ്റില്‍ പോസ്റ്റര്‍ ഇറങ്ങി.
‘ഉരു’വിന്‍റെ ഗംഭീര വിജയത്തിനു ശേഷം ‘മോണിക്ക ഒരു എ ഐ സ്റ്റോറി’യുമായി ഇ എം അഷ്റഫ് കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ എം പി ജോണ്‍ ബ്രിട്ടാസ് മാഹിയില്‍ വെച്ച് പ്രകാശനം ചെയ്തു
കുടുംബ ചിത്രമായ തോല്‍വി എഫ് സിയുടെ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഷറഫുദ്ദീനും ജോണി ആന്‍റണിയും അല്‍ത്താഫ് സലീമുമാണ് പോസ്റ്ററില്‍ ഉള്ളത്. ജോര്‍ജ്ജ് കോരയാണ് ചിത്രത്തിന്‍റെ സംവിധാനം.
2019- ല്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി എത്തിയ ‘യാത്ര’ എന്ന ചിത്രത്തിന്‍റെ രണ്ടാംഭാഗം വരുന്നു. ‘യാത്ര 2’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി.