Wednesday, March 11, 2026

Tag: latest

spot_img

ഡിസംബർ ഒന്നിന് ‘ആൻറണി’യുമായി വരുന്നു; ജോഷിയും  ജോജു ജോർജ്ജും

ജോഷി സംവിധാനം ചെയ്യുന്ന മാമിലി മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം ‘ആൻറണി’ ഡിസംബർ ഒന്നിന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു. 2019- ജോഷി സംവിധാനം ചെയ്ത ‘പൊറിഞ്ചുമറിയം ജോസി’ലെ അതേ താരങ്ങൾ തന്നെയാണ് ആൻറണിയിലും പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്.

ക്യാംപസ് ത്രില്ലർ ചിത്രം ‘താൾ’ ഡിസംബർ 8 ന് തിയ്യേറ്ററുകളിലേക്ക്

നവാഗതനായ രാജാസഗർ സംവിധാനം ചെയ്ത് ഡോ. ജി കിഷോർ കുമാർ കഥയും തിരക്കഥയുമെഴുതിയ ക്യാംപസ് ത്രില്ലർ ചിത്രം താൾ ഡിസംബർ എട്ടിന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു. ആൻസൺ പോൾ, ആരാദ്ധ്യ ആൻ, രാഹുൽ മാധവ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ.

പ്രശസ്ത വയലിനിസ്റ്റ് ബി. ശശികുമാർ അന്തരിച്ചു

കേന്ദ്ര- സംഗീത- നാടക- അക്കാദമി പുരസ്കാരവും കേരള- നാടക അക്കാദമി ഫെല്ലൊഷിപ്പും നേടി.

ദുബായ് ഇന്റർനാഷണൽ ഫിലിം അവർഡുമായി ‘കാക്കിപ്പട’

ദുബായ് ഇന്റർനാഷണൽ ഫിലിം അവാർഡ് നേടി കാക്കിപ്പട. ഷെബി ചൌഘട്ട് സംവിധാനം ചെയ്ത ചിത്രത്തിനാണ് അവാർഡ്. ഇന്റർനാഷണൽ നറേറ്റീവ് ഫീച്ചർ വിഭാഗത്തിൽ ഉൾപ്പെട്ട ചിത്രമാണ് കാക്കിപ്പട.

ഷൈൻ ടോം നായകനായ പുതിയ ചിത്രം ‘നിമ്രോദ്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഷൈൻ ടോം ചാക്കോ നായകനായി എത്തുന്ന ക്രൈം ത്രില്ലർ ചിത്രം നിമ്രോദിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ചിത്രത്തിൽ ദിവ്യ പിള്ളയും ആത്മീയയുമാണ് നായികമാരായി എത്തുന്നത്.

ആദ്യ മലയാള സിനിമയുമായി ബംഗാളി സംവിധായകൻ അഭിജിത്ത് ആദിത്യ; ‘ആദ്രിക’യിൽ ഇതരഭാഷകളിൽ നിന്നും താരങ്ങൾ

പ്രശസ്ത ഫോട്ടോഗ്രാഫറും  സംവിധായകനും നിർമ്മാതാവുമായ അഭിജിത്ത് ആദിത്യ മലയാളത്തിൽ ആദ്യമായി സിനിമ ചെയ്യാനൊരുങ്ങുന്നു. ‘ആദ്രിക’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഇതരഭാഷകളിൽ നിന്നുള്ള താരങ്ങളും കഥാപാത്രങ്ങളായി എത്തുന്നുണ്ട്.