Saturday, March 7, 2026

‘PDC അത്ര ചെറിയ ഡിഗ്രിയല്ല’ ചിത്രീകരണം ആരംഭിച്ചു

റാഫി മതിര കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘PDC അത്ര ചെറിയ ഡിഗ്രിയല്ല’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഇഫയര് ഇന്റർനാഷണലിന്റെ ബാനറിൽ റാഫി മതിര തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ ജോണി ആൻറണി, ജയൻ ചേർത്തല, ബിനു പപ്പു എന്നിവര് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. 1996- 98 കാലങ്ങളിൽ ഒന്നിച്ചു പഠിച്ചവരുടെ വാട്സാപ്പ് കൂട്ടായ്മയും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണു പ്രമേയം. സന്തോഷ് കീഴാറ്റൂർ, ബാലാജി ശർമ, റിയാസ് നർമകല, മഞ്ജു പത്രൊസ്, വീണ നായർ, ലക്ഷ്മി പ്രിയ, തിരുമല രാമചന്ദ്രൻ, സോന നായർ, മുൻഷി ഹരി, ബിജു കലാവേദി, നന്ദഗോപൻ വെള്ളത്താടി, എന്നിവരും പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഛായാഗ്രഹണം ഉണ്ണി മടവൂർ, വരികൾ റാഫി മതിര, ഇല്യാസ് കടമേരി, സംഗീതം പകരുന്നത് ഫിറോസ് നാഥ്.

spot_img

Hot Topics

Related Articles

Also Read

ഒറ്റ: റിലീസ് തീയതി പ്രഖ്യാപിച്ചു

0
ആസിഫ് അലിയെ നായകനാക്കി ഓസ്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം ഒറ്റയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 27- നു ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും

തിരക്കഥ രഘുനാഥ് പാലേരി, ഷാനവാസ് കെ . ബാവക്കുട്ടിയുടെ സംവിധാനം റൊമാന്റിക് കോമഡി ത്രില്ലറുമായി ‘ഒരു കട്ടിൽ ഒരു...

0
‘ഒരു കട്ടിൽ ഒരു മുറി’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഹക്കീം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണ്ണിമ ഇന്ദ്രജിത്ത് തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.

മെയ് 31 മുതൽ ‘പൊമ്പളൈ ഒരുമൈ’ സൈന പ്ലേയിൽ റിലീസ് ചെയ്യുന്നു

0
വിപിൻ ആറ്റലി സംവിധാനം ചെയ്യുന്ന ചിത്രം ‘പൊമ്പളൈ ഒരുമൈ’ മെയ് 31 മുതൽ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. മാക്രോo പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും  വിപിൻ ആറ്റ്ലിയും ജിനി കെയും ചേർന്നാണ് നിർവഹിക്കുന്നത്.

ഒരു സയന്റിസ്റ്റിന്റെ കഥയുമായി  ‘അർജുൻ ബോധി- ദി ആൽക്കമിസ്റ്റ്’ ചിത്രീകരണം ആരംഭിച്ചു

0
എം ആർ കാസിം സംവിധാനം ചെയ്യുന്ന ഏറ്റസവും പുതിയ ചിത്രം ‘അർജുൻ ബോധി- ദി ആൽക്കമിസ്റ്റ്’ എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ   ജനുവരി 14 ഞായറാഴ്ച ആരംഭിച്ചു.

‘ഹാൽ’ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്ത്

0
ഷെയ്ൻ നിഗവും സാക്ഷിയും പ്രധാനകഥാപത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഹാൽ’ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്തിറങ്ങി. സംഗീതത്തിന് പ്രാധാന്യം നല്കുന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. വീര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ...