മാമുക്കോയയ്ക്ക് ജന്മനാടിന്‍റെ യാത്രാമൊഴി. അദ്ദേഹത്തെ അവസാനമായി ഒരു നോക്കുകാണുവാന്‍ ആയിരങ്ങളാണ് എത്തിയത്. കോഴിക്കോട് കണ്ണ൦പറമ്പ് ഖബര്‍സ്ഥാനില്‍ മൃതദേഹം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നിരവധി ആളുകളെ സാക്ഷിയാക്കി സംസ്കരിച്ചു.
മലയാള സിനിമയില്‍ നര്‍മത്തില്‍ ചാലിച്ച നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ചു കൊണ്ട് നടന്‍ മാമുക്കോയ അന്തരിച്ചു. 76- വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നുള്ള ചികില്‍സയിലിക്കെ ആയിരുന്നു അന്ത്യം.
കലാരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പദ്മ പുരസ്‌കാര...