Thursday, May 1, 2025

ഹിന്ദിയില്‍ ഒരുങ്ങുന്ന മലയാളത്തിന്‍റെ സ്വന്തം സൂപ്പര്‍ ഹിറ്റ് ‘ബാoഗ്ലൂര്‍ ഡേയ്സ്’, ട്രയിലര്‍ പുറത്ത്

2014- ല്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം ‘ബാoഗ്ലൂര്‍ ഡേയ്സ്’ ഹിന്ദി റീമേക്കിന് ഒരുങ്ങുന്നു. ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയും നസ്രിയായും ഫഹദ് ഫാസിലും നിത്യമേനോനും പാര്‍വതി തിരുവോത്തും തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു ‘ബാoഗ്ലൂര്‍ ഡേയ്സ്’. ചിത്രം അക്കാലത്ത് തമിഴിലും തെലുങ്കിലുമെല്ലാം റീമേക്ക് ചെയ്തിരുന്നു. ‘ബാംഗ്ലൂര്‍ നാട് കള്‍’ എന്നായിരുന്നു തമിഴ് പേര്. ബമ്മരിലു ഭാസ്കര്‍ സംവിധാനം ചെയ്ത തമിഴില്‍ അഭിനയിച്ചിരുന്നത് റാണ ദഗ്ഗുഭാട്ടി, ശ്രീദിവ്യ, ബോബി സിംഹ, ആര്യ എന്നിവരായിരുന്നു. ഇപ്പോള്‍ ചിത്രത്തിന്‍റെ ഹിന്ദി പതിപ്പാണ് പുറത്തിറങ്ങാന്‍ ഒരുങ്ങുന്നത്.

 ചിത്രത്തിന്‍റെ ഏറ്റവും പുതിയ ട്രയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ‘യാരിയാന്‍ 2 എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ബോളിവൂഡ് സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘യാരിയാ’ന്‍റെ രണ്ടാംഭാഗമായാണ് എത്തുക. ഹിന്ദിപതിപ്പില്‍ മലയാളത്തില്‍ നിന്നും അനശ്വര രാജനും പ്രിയ വാര്യരും നായികമാരായി എത്തുമ്പോള്‍ ഹിന്ദിയില്‍ നിന്ന് ദിവ്യ ഖോസ്ല കുമാര്‍, പേള്‍ വി പൂരി, വാരിന ഹുസ്സൈന്‍, മീസാന്‍ ജാഫ്രി, യാഷ് ദാസ് ഗുപ്ത തുടങ്ങിയവരും വേഷമിടുന്നു. യാരിയാന്‍റെ രണ്ടാംഭാഗവും സംവിധാനം ചെയ്യുന്നത് ദിവ്യ ഖോസ്ല കുമാര്‍ ആണ്. മെയ് 12, 2023 നു ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും. ടി സീരീസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

spot_img

Hot Topics

Related Articles

Also Read

ധ്യാൻ ശ്രീനിവാസൻ ചിത്രം ‘പാർട്ട്നേഴ്സ്’ ജൂൺ 28- ന്

0
കൊല്ലപ്പള്ളി ഫിലിംസിന്റെ ബാനറിൽ ദിനേശ് കൊല്ലപ്പിള്ളി സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം  പാർട്ട്നേഴ്സ് ജൂൺ 28 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു.

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘കള്ളം’

0
അനൂറാം സംവിധാനത്തിൽ  ആര്യ ഭുവനേന്ദ്രൻ തിരക്കഥ എഴുതി കാമിയോ എന്റർടൈമെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന ഏറ്റവും ചിത്രം ‘കള്ളം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആദിൽ ഇബ്രാഹിം, നന്ദന രാജൻ, എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു....

പുതിയ ട്രയിലറുമായി ‘അന്വേഷിപ്പിൻ കണ്ടെത്തും’

0
കേരളത്തിൽ നടന്ന കൊലപാതകത്തിന്റെ ദുരൂഹമായ ചുരുളഴിക്കുന്ന കഥയുമായി ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. പൊലീസ് കഥാപാത്രമായായാണ് ടൊവിനോ തോമസ് എത്തുന്നത്.

കണ്ണൂര്‍ സ്ക്വാഡില്‍ മമ്മൂട്ടി നായകന്‍; പിറന്നാള്‍ ദിനത്തില്‍ ട്രൈലറുമായി റിയലിസ്റ്റിക് ഇന്‍വെസ്റ്റിഗേഷന്‍ ചിത്രം

0
കുറ്റകൃത്യങ്ങളും അതിനെ കണ്ടെത്തുന്നത്തിനുള്ള നിതാന്ത പരിശ്രമങ്ങളുമൊക്കെ കൂടിച്ചേര്‍ന്ന ഒരു റിയലിസ്റ്റിക് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്.  

ടിനി ടോമും നന്ദുവും അൻസിബയും പ്രധാന വേഷത്തിൽ; ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘പൊലീസ് ഡേ’

0
നവാഗതനായ സന്തോഷ് പാലോട് സംവിധാനം ചെയ്ത് ടിനി ടോമും നന്ദുവും അൻസിബയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ‘പൊലീസ് ഡേ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.