Saturday, March 7, 2026

ഹാസ്യകലയിലെ അമരക്കാരൻ, ജീവിതഗന്ധിയായ സിനിമകളുടെ സൂത്രധാരൻ…മലയാളത്തിന്റെ പ്രിയ താരം ശ്രീനിവാസൻ അന്തരിച്ചു.

മലയാള സിനിമയിലെ അതുല്യ പ്രതിഭയും നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ (69) അന്തരിച്ചു. ശനിയാഴ്ച രാവിലെ എട്ടരയോടെ എറണാകുളം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം, പതിവ് ഡയാലിസിസിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആരോഗ്യനില വഷളാവുകയായിരുന്നു.
മലയാള സിനിമയിൽ ഹാസ്യത്തിന് പുതിയൊരു ഭാവുകത്വം നൽകിയ കലാകാരനായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ ജീവിതപ്രശ്നങ്ങളും രാഷ്ട്രീയവും ആക്ഷേപഹാസ്യത്തിലൂടെ വെള്ളിത്തിരയിൽ എത്തിക്കുന്നതിൽ ശ്രീനിവാസൻ പുലർത്തിയ വൈഭവം സമാനതകളില്ലാത്തതാണ്.

മണിമുഴക്കം’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ അദ്ദേഹം ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. ‘സന്ദേശം’, ‘നാടോടിക്കാറ്റ്’, ‘വടക്കുനോക്കിയന്ത്രം’, ‘ചിന്താവിഷ്ടയായ ശ്യാമള’ തുടങ്ങിയവ അദ്ദേഹത്തിന്റെ മാസ്റ്റർപീസുകളായി കരുതപ്പെടുന്നു. ഭാര്യ വിമല. പ്രശസ്ത ചലച്ചിത്ര പ്രവർത്തകരായ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ മക്കളാണ്. സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഞായറാഴ്ച (ഡിസംബർ 21) രാവിലെ കൊച്ചി കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും.

spot_img

Hot Topics

Related Articles

Also Read

ഐ വി എഫ് സ്പെഷ്യലിസ്റ്റായി ഉണ്ണി മുകുന്ദൻ; ഒഫീഷ്യൽ പോസ്റ്ററുമായി ‘ഗെറ്റ് സെറ്റ് ബേബി’

0
ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രം ‘ഗെറ്റ് സെറ്റ് ബേബി’യുടെ ഒഫീഷ്യൽ പോസ്റ്റർ പുറത്ത് വിട്ടു. ചിത്രത്തിൽ ഒരു ഐ വി എഫ് സ്പെഷ്യലിസ്റ്റായാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്.

മമ്മൂട്ടി ചിത്രം ‘കളംകാവൽ’ ടൈറ്റിൽ പോസ്റ്റർ പുറത്ത്

0
മമ്മൂട്ടിക്കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ‘കളംകാവൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മെഗാസ്റ്റാർ മമ്മൂട്ടി, വിനായകൻ എന്നിവർ ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. നവാഗതനായ ജിതിൻ കെ ജോസയാണ് സംവിധാനം. ജിഷ്ണു ശ്രീകുമാറിന്റെയും ജിതിൻ...

വിനീത് കുമാർ ചിത്രം ‘പവി കെയർ ടേക്കറി’ൽ  പവിത്രനായി ദിലീപ്

0
ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമ്മിച്ച് നായകനായി എത്തുന്ന ചിത്രം പവി കെയർ ടേക്കറുടെ ട്രയിലർ റിലീസായി. രാജേഷ് രാഘവന്റെ തിരക്കഥയിൽ വിനീത് കുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണിത്. 

‘മറിമായ’ത്തിലെ താരങ്ങൾ ഒന്നിച്ച് ഒരു സിനിമയിൽ; തിരക്കഥ- സംവിധാനം മണി കണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും

0
സാമൂഹ്യ വിഷയങ്ങളെ നർമ്മത്തിൽ ചാലിച്ച് രസകരമായ രീതിയിൽ അവതരിപ്പിക്കുന്ന പരിപാടിയാണ് മറിമായം. മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.

പൃഥ്വിരാജ്- കാജോൾ ചിത്രം ‘സർസമീൻ’ ട്രയിലർ പുറത്ത്

0
പൃഥ്വിരാജും കാജോളും പ്രധാനവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ‘സർസമീൻ’ ഏറ്റവും പുതിയ ട്രയിലർ റിലീസ് ചെയ്തു. കാജോൾ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനകഥാപാത്രമായി എത്തുന്നത്. കശ്മീർ പശ്ചാത്തലത്തിൽ പറയുന്ന ചിത്രമാണ് സർസമീൻ. https://www.youtube.com/watch?v=KtcJqU10ElU&ab_channel=DharmaProductions ബോമാൻ ഇറാനിയുടെ...