Saturday, March 7, 2026

ശ്രീനാഥ് ഭാസിയും മാത്യു തോമസും പ്രധാനകഥാപാത്രങ്ങൾ; ‘ഉടുമ്പൻചോല വിഷൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ശ്രീനാഥ് ഭാസിയെയും മാത്യു തോമസിനെയും  പ്രധാനകഥാപാത്രങ്ങളാക്കിക്കൊണ്ട് നവാഗതനായ സലാം ബുഖാരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം  ഉടുമ്പൻചോല വിഷൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സംവിധായകനായിരുന്ന അൻവർ റഷീദിന്റെ സഹസംവിധായകനായും സലാം ബുഖാരി പ്രവർത്തിച്ചിട്ടുണ്ട്. കംപ്ലീറ്റ് എന്റർടയിമെന്റ് ചിത്രം കൂടിയാണ് ‘ഉടുമ്പൻചോല വിഷൻ’. കൂടാതെ ബോളിവുഡിൽ ശ്രദ്ധേയനായ മിലിന്ദ് സോമനും മലയാളത്തിൽ ആദ്യമായി ഈ ചിത്രത്തിലൂടെ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

ദിലീഷ് പോത്തൻ, ശങ്കർ ഇന്ദുചൂഡൻ, ഷഹീൻ സിദ്ദിഖ്, നീന കുറുപ്പ്, അഭിറാം രാധാകൃഷ്ണൻ, ജിജിന രാധാകൃഷ്ണൻ, ഭഗത് മാനുവൽ, വഫ ഖദീജ, അശോകൻ, ബാബുരാജ്, ഗബ്രീ, സുദേവ് നായർ, ജിന് ജോസഫ്, ചൈതന്യ പ്രകാശ്, ശ്രിയ രമേശ്, ആദേശ് ദാമോദരൻ, ശ്രീന്ദ, അർജുൻ ഗണേഷ്, എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എ & ആർ മീഡിയ ലാബ്സിന്റെയും യുഭയി പ്രൊഡക്ഷൻസിന്റെയും ബാനറിൽ അഷർ അമീർ, റിയാസ് കെ. മുഹമ്മദ്, സലാം ബുഖാരി എന്നിവരാണു നിർമ്മാണം. ഛായാഗ്രഹണം വിഷ്ണു തണ്ടശ്ശേരി, എഡിറ്റിങ് വിവേക് ഹർഷൻ, സംഗീതം ഗോപി സുന്ദർ,

spot_img

Hot Topics

Related Articles

Also Read

ഏറ്റവും പുതിയ പ്രണയ ഗാനവുമായി ‘ഡാൻസ് പാർട്ടി’

0
സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിപാൽ ഈണമിട്ട് സംഗീത ശ്രീകാന്ത് ആലപിച്ച ഡാൻസ് പാർട്ടിയിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ പുതിയ ഗാനം ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ. ‘ചിലു ചിലു ചിലങ്കകൾ അണിയാം ഞാൻ..’ എന്ന ഈ പാട്ടിലെ ഗാനരംഗത്തിൽ  പ്രത്യക്ഷപ്പെടുന്നത് വിഷ്ണു ഉണ്ണികൃഷ്ണനും ശ്രദ്ധ ഗോകുലുമാണ്.

ഓൺലൈൻ ബുക്കിങ് ആരംഭിച്ച് ‘പരിവാരം’

0
ജഗദീഷ്, ഇന്ദ്രൻസ്, മീനാരാജ്, പ്രശാന്ത് അലക്സാണ്ടർ എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘പരിവാരം’ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. ഫ്രാഗന്റ് നേച്ചർ ഫിലിം ക്രിയേഷന്റെ ബാനറിൽ ആൻ സജീവ്, സജീവ് പി....

ആടുജീവിതം മ്യൂസിക്കൽ ലോഞ്ചിൽ പങ്കെടുത്ത് സിനിമാതാരങ്ങളും

0
പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ആടുജീവിതം മൂവിയുടെ മ്യൂസിക്കൽ ലോഞ്ചിങ് ഞായറാഴ്ച കൊച്ചിയിലെ അഡ് ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്നു. എ ആർ റഹ്മാന്റെ സംഗീതത്താൽ സാന്ദ്രമായിരുന്നു ചടങ്ങ്.

സെക്കന്‍റ് പോസ്റ്ററുമായി ‘തോല്‍വി എഫ് സി’

0
കുടുംബ ചിത്രമായ തോല്‍വി എഫ് സിയുടെ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഷറഫുദ്ദീനും ജോണി ആന്‍റണിയും അല്‍ത്താഫ് സലീമുമാണ് പോസ്റ്ററില്‍ ഉള്ളത്. ജോര്‍ജ്ജ് കോരയാണ് ചിത്രത്തിന്‍റെ സംവിധാനം.

ഏറ്റവും പുതിയ പാട്ടുമായി അൻപോട് ‘കണ്മണി’

0
അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രമാക്കിക്കൊണ്ട് ലിജു തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അൻപോട് കണ്മണി’യുടെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ‘രാ ശലഭങ്ങളായി നമ്മൾ’ എന്നു...