Thursday, May 1, 2025

വി എസ് സനോജ് ചിത്രം ‘അരിക്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സെന്തിൽ കൃഷ്ണ, ധന്യ അനന്യ, ഇർഷാദ് അലി എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘അരിക്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പൃഥ്വിരാജ് സുകുമാരൻ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു. കേരളചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ച് വി എസ് സനോജ് കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് അരിക്. റോണി ഡേവിഡ്, ശാന്തി ബാലചന്ദ്രൻ, സിജി പ്രദീപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്.

1960- കളിൽ തുടങ്ങി ഇന്നുവരെയുള്ള ഇന്ത്യൻ സാമൂഹികജീവിതത്തിലെ ഒരു തൊഴിലാളി കുടുംബത്തിന്റെ കഥ പറയുകയാണ് അരിക്. വി എസ് സനോജ്, ജോബി വർഗീസ് എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം മനേഷ് മാധവൻ, എഡിറ്റിങ് പ്രവീൺ മംഗലത്ത്, പശ്ചാത്തല സംഗീതം ബിജിപാൽ . ചിത്രം ഈ മാസം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

spot_img

Hot Topics

Related Articles

Also Read

ഹിന്ദിയില്‍ ഒരുങ്ങുന്ന മലയാളത്തിന്‍റെ സ്വന്തം സൂപ്പര്‍ ഹിറ്റ് ‘ബാoഗ്ലൂര്‍ ഡേയ്സ്’, ട്രയിലര്‍ പുറത്ത്

0
2014- ല്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം ‘ബാoഗ്ലൂര്‍ ഡേയ്സ്’ ഹിന്ദി റീമേക്കിന് ഒരുങ്ങുന്നു. ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയും നസ്രിയായും ഫഹദ് ഫാസിലും നിത്യമേനോനും പാര്‍വതി തിരുവോത്തും തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു ‘ബാoഗ്ലൂര്‍ ഡേയ്സ്’.

‘ഇമ്പം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

0
ശ്രീജിത്ത് ചന്ദ്രന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് സിനിമാസിന്‍റെ ബാനറില്‍ ഡോ മാത്യു മാമ്പ്ര നിര്‍മ്മിക്കുന്ന ചിത്രം ‘ഇമ്പം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

അമൽ കെ ജോബി ചിത്രം ‘ഗുമസ്ത’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
മുസാഫിർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ കെ ജോബി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഗുമസ്തന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

‘മറിമായം’ ടീം ഒന്നിക്കുന്ന പുതിയ സിനിമ ‘പഞ്ചായത്ത് ജെട്ടി’യുടെ ഷൂട്ടിംഗ് ആരംഭിച്ചു

0
സംവിധായകൻ സത്യൻ അന്തിക്കാട് ഭദ്രദീപം കൊളുത്തുകയും തുടർന്ന് സ്വിച്ചോൺ കർമ്മവും നാദിർഷ ഫസ്റ്റ് ക്ലാപ്പും നല്കി. ലാൽ ജോസ്, ലിബർട്ടി ബഷീർ, സലീം കുമാർ, ഷാഫി, എ കെ സാജൻ, തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് റായ്  ലക്ഷ്മി; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
യുവനടൻ അഷ്കർ സൌദാനെ നായകനാക്കി ഒരു ഇടവേളയ്ക്ക് ശേഷം ടി എസ് സുരേഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഡി എൻ എ ജൂൺ പതിനാലിന് തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.