Saturday, March 7, 2026

വിസ്മയം തീർത്ത് മാത്യു തോമസ് ചിത്രം ‘ലൌലി’ യുടെ ട്രയിലർ പുറത്ത്

മാത്യു തോമസ് നായകനായി എത്തുന്ന ചിത്രം ‘ലൌലി’യുടെ വിസ്മയകരമായ ട്രയിലർ പുറത്ത്. കുട്ടികൾക്കായി നിർമ്മിക്കപ്പെട്ട ചിത്രമാണ് ‘ലൌലി’. ഏപ്രിൽ 4 -നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ്- ത്രീഡി, അനിമേഷൻ ആന്റ് ലൈവ് ആക്ഷൻ- ത്രീഡി മൂവിയാണ് ‘ലൌലി’. തിരക്കഥാകൃത്തായ ദിലീഷ് കരുണാകരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം സംവിധായകൻ ആഷിക് അബുവും നിർവഹിച്ചിരിക്കുന്നു. ചിത്രത്തിൽ ഒരു അനിമേഷൻ ‘ഈച്ച’യാണ് നായികയായി എത്തുന്നത്. ഡോക്ടർ അമർ രാമചന്ദ്രൻ, ഗംഗ മീര, അശ്വതി മനോഹരൻ, അരുൺ ആഷ് ലി, പ്രശാന്ത് മുരളി, കെ പി എ സി ലീല, മനോജ് കെ ജയൻ, ഉണ്ണിമായ, എന്നിവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നേനി എന്റർടയിമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, വെസ്റ്റൺഘട് സ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ശരണ്യ, ഡോക്ടർ അമർ രാമചന്ദ്രൻ എന്നിവരാണു നിർമ്മാണം. വരികൾ സുഹൈൽ കോയ, സംഗീതം വിഷ്ണു വിജയ്, എഡിറ്റിങ് കിരൺദാസ്.

spot_img

Hot Topics

Related Articles

Also Read

‘മറിമായം’ ടീം ഒന്നിക്കുന്ന പുതിയ സിനിമ ‘പഞ്ചായത്ത് ജെട്ടി’യുടെ ഷൂട്ടിംഗ് ആരംഭിച്ചു

0
സംവിധായകൻ സത്യൻ അന്തിക്കാട് ഭദ്രദീപം കൊളുത്തുകയും തുടർന്ന് സ്വിച്ചോൺ കർമ്മവും നാദിർഷ ഫസ്റ്റ് ക്ലാപ്പും നല്കി. ലാൽ ജോസ്, ലിബർട്ടി ബഷീർ, സലീം കുമാർ, ഷാഫി, എ കെ സാജൻ, തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

ചലച്ചിത്ര പിന്നണി ഗായകൻ പി വി വിശ്വനാഥൻ അന്തരിച്ചു

0
ജയസൂര്യ നായകനായി അഭിനയിച്ച ‘വെള്ളം’ എന്ന മൂവിയിലെ ‘ഒരു കുറി കണ്ട് നാം’ എന്ന ഒറ്റപ്പാട്ടിലൂടെ ശ്രദ്ധേയനായ ചലച്ചിത്ര പിന്നണി ഗായകൻ പിവി വിശ്വനാഥൻ അന്തരിച്ചു. 54- വയസ്സായിരുന്നു.

‘റാണി’യില്‍ ഒന്നിച്ച് ബിജു സോപാനവും ശിവാനിയും; ചിത്രം തിയ്യേറ്ററിലേക്ക്

0
ഫ്ലവേഴ്സിലെ ‘ഉപ്പും മുളകും’ എന്ന പരിപാടിയില്‍ അച്ഛനും മകളുമായി തകര്‍ത്തഭിനയിച്ച ബിജു സോപാനവും ശിവാനിയും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന ഫാമിലി എന്‍റര്ടൈമെന്‍റ് ചിത്രം ‘റാണി’ തിയ്യേറ്ററുകളിലേക്ക്.

മോഹൻലാൽ – മമ്മൂട്ടി – മഹേഷ് നാരായണൻ ചിത്രം ‘പാട്രിയോട്ട്’ ചിത്രീകരണം പുരോഗമിക്കുന്നു.

0
​ മമ്മൂട്ടിയും മോഹൻലാലും പതിനെട്ട് വർഷങ്ങൾക്ക് ശേഷം പ്രധാന വേഷങ്ങളിൽ ഒന്നിക്കുന്ന ചിത്രമാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പാട്രിയോട്ട്'. ഒരു ആക്ഷൻ ത്രില്ലറാണ് ഈ ബിഗ് ബജറ്റ് ചലച്ചിത്രം. വിരമിച്ച ജഡ്ജ്...

രാമചന്ദ്ര ബോസ് & കോ; പ്രസ്സ് മീറ്റില്‍ ശ്രദ്ധേയമായി വിനയ് ഫോര്‍ട്ട്

0
കട്ടിമീശയും മുടിയും ചുവന്ന ടീഷര്‍ട്ടും കൂളിങ് ഗ്ലാസുമിട്ടാണ് വിനയ് ഫോര്‍ട്ട് എത്തിയത്.