Thursday, May 1, 2025

വണ്ടര്‍ഫ്രെയിംസ് ഫിലിംലാന്‍ഡിന്‍റെ ‘ജലധാര പമ്പ് സെറ്റ് സിന്‍സ് 1962’

വണ്ടര്‍ഫ്രെയിംസ് ഫിലിംലാന്‍ഡിന്‍റെ ബാനറില്‍ ആദ്യമായി നിര്‍മ്മിക്കുന്ന ‘ജലധാര പമ്പ് സെറ്റ് സിന്‍സ് 1962’ എന്ന ചിത്രത്തില്‍ ഉര്‍വശിയും, ഇന്ദ്രന്‍സും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ബൈജു ചെല്ലമ്മ, സനിത ശശിധരന്‍, സാഗര്‍, തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം ആഷിഷ് ചിന്നപ്പയാണ്  സംവിധാനം ചെയ്യുന്നത്. സിനിമയില്‍ അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കുവാന്‍ പോകുന്ന ടി ജി രവി ചിത്രത്തില്‍ അഡ്വക്കേറ്റ് രവി എന്ന കഥാപാത്രമായി എത്തുന്നു. അരവിന്ദന്‍റെ ‘ഉത്തരായണ’ത്തിലൂടെ 1975- ലാണ് ഇദ്ദേഹം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. മിക്ക സിനിമകളിലും നിരവധി വില്ലന്‍ കഥാപാത്രങ്ങളിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. ഈനാട്, പറങ്കിമല, പാവം ക്രൂരന്‍, പത്താമുദയം, ചാകര, തുടങ്ങിയ ചിത്രങ്ങളില്‍ ഇദ്ദേഹം അഭിനയിച്ച കഥാപാത്രങ്ങള്‍ മികച്ചവയായിരുന്നു.

‘ജലധാര പമ്പ് സെറ്റ് സിന്‍സ് 1962’ എന്ന ചിത്രത്തിലെ അഡ്വക്കേറ്റ് രവി എന്ന കഥാപാത്രവും  ശക്തമാണെന്നു അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് പാലക്കാട് വെച്ച് നടന്നു. സാഗര്‍, ടി ജി രവി, കലാഭവന്‍ ഹനീഫ്, തങ്കച്ചന്‍ വിതുര, ശൈലജ അമ്പു, വിഷ്ണു ഗോവിന്ദന്‍, ശിവജി ഗുരുവായൂര്‍, അല്‍ത്താഫ്, വിജയരാഘവന്‍, സനുഷ, നിഷ സാരംഗ്, അഞ്ജലി സുനില്‍കുമാര്‍, സ്നേഹ ബാബു, നിത കര്‍മ്മ, സജി ചെറുകയില്‍, ജയന്‍ ചേര്‍ത്തല, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

spot_img

Hot Topics

Related Articles

Also Read

‘കാതലി’ന് വിജയാഘോഷവുമായി മമ്മൂട്ടി ഫാൻസ് ആസ്ത്രേലിയൻ ഘടകം

0
കേരളമൊട്ടാകെ പ്രദർശനത്തിനെത്തി നിരൂപക പ്രശംസനേടിയ മമ്മൂട്ടി ചിത്രം ‘കാത’ലിന്റെ വിജയാഘോഷം ആസ്ട്രേലിയയിലെ മെൽബണിലും വെച്ച് നടന്നു. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ആസ്ത്രേലിയ ഘടകം പ്രസിഡന്റ് മദനൻ ചെല്ലപ്പൻ ആണ് പരിപാടിക്ക് നേതൃത്വം നല്കിയത്.

സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ മനംകവർന്ന് നിമിഷ സജയൻ

0
ഒരു കുപ്രസിദ്ധപയ്യന്‍, ചോല തുടങ്ങിയ സിനിമകളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നിമിഷ സജയനെ തേടിയെത്താന്‍ കാലതാമസമുണ്ടായില്ല.

ഷാരൂഖ് ഖാനും നയന്‍സും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ജവാന്‍റെ വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്

0
ജവാന്‍റെ കേരളത്തിലും തമിഴ് നാട്ടിലുമുള്ള വിതരണാവകാശം സ്വന്തമാക്കിയിരിക്കുകയാണ് ഗോകുലം മൂവീസ്.

ഐ വി എഫ് സ്പെഷ്യലിസ്റ്റായി ഉണ്ണി മുകുന്ദൻ; ഒഫീഷ്യൽ പോസ്റ്ററുമായി ‘ഗെറ്റ് സെറ്റ് ബേബി’

0
ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രം ‘ഗെറ്റ് സെറ്റ് ബേബി’യുടെ ഒഫീഷ്യൽ പോസ്റ്റർ പുറത്ത് വിട്ടു. ചിത്രത്തിൽ ഒരു ഐ വി എഫ് സ്പെഷ്യലിസ്റ്റായാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്.

‘അലങ്ക്’ ഡിസംബർ 27- ന് തിയ്യേറ്ററുകളിലേക്ക്

0
ചെമ്പൻ വിനോദും അപ്പാനി ശരത്തും ഗുണ നിധിയും ശ്രീരേഖയും കാളി വെങ്കട്ടും പ്രധാനകഥാപത്രങ്ങളായി എത്തുന്ന ‘അലങ്ക്’ ഡിസംബർ 27- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. കേരളത്തിലെ രാഷ്ട്രീയ്യവും അതിർത്തിയിലെ ആദിവാസി യൂവജനങ്ങളും തമ്മിലുള്ള...