Thursday, May 1, 2025

രഹസ്യങ്ങളുടെ അഗാധമാർന്ന ‘ഉള്ളൊഴുക്ക്’ ടീസർ പുറത്ത്

രണ്ട് വർഷത്തെ നീണ്ട ഇടവേളയ്ക് ശേഷം പാർവതി തിരുവോത്ത് സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്ന ചിത്രം ഉള്ളൊഴുക്കിന്റെ പുതിയ ട്രയിലർ പുറത്തിറങ്ങി. ഉർവശി ആണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ക്രിസ്റ്റോ ടോമി രചനയും സംവിധാനവും നിർവഹിക്കുന്നത്. അലൻസിയർ, ജയാ കുറുപ്പ്, അർജുൻ രാധാകൃഷ്ണൻ, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മികച്ച പ്രതികരണമാണ് ടീസർ കണ്ട പ്രേക്ഷകരുടെ ഭാഗത്ത്  നിന്നും ലഭിക്കുന്നത്.

 ജൂൺ 21 ന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.  ബോളിവൂഡ് നിർമാതാവ് ഹണി ട്രേഹാൻ, റോണി സ്ക്രൂവാല, അഭിഷേക് ചൌബേ തുടങ്ങിയവരാണ് സിനിമയുടെ നിർമാതാക്കൾ. സത്യജിത് റേ  ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ചലച്ചിത്ര പഠനം  പൂർത്തിയാക്കിയ വ്യക്തി കൂടിയാണ് ക്രിസ്റ്റോ ടോമി. അദ്ദേഹം സംവിധാനം ചെയ്ത കന്യക എന്ന ഹൃസ്വചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത് സുഷിൻ ശ്യാം ആണ്. ഛായാഗ്രഹണം ഷെഹനാദ് ജലാൽ, എഡിറ്റിങ് കിരൺ ദാസ്.  

spot_img

Hot Topics

Related Articles

Also Read

ഏറ്റവും പുതിയ പ്രണയ ഗാനവുമായി ‘ഡാൻസ് പാർട്ടി’

0
സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിപാൽ ഈണമിട്ട് സംഗീത ശ്രീകാന്ത് ആലപിച്ച ഡാൻസ് പാർട്ടിയിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ പുതിയ ഗാനം ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ. ‘ചിലു ചിലു ചിലങ്കകൾ അണിയാം ഞാൻ..’ എന്ന ഈ പാട്ടിലെ ഗാനരംഗത്തിൽ  പ്രത്യക്ഷപ്പെടുന്നത് വിഷ്ണു ഉണ്ണികൃഷ്ണനും ശ്രദ്ധ ഗോകുലുമാണ്.

ആൻറണി വർഗീസ് ചിത്രം ദാവീദിന്റെ ചിത്രീകരണം പൂർത്തിയാക്കി

0
ഗോവിന്ദ് വിഷ്ണുവും ദീപു രാജീവും തിരക്കഥ എഴുതി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ദാവീദ്’ന്റെ ചിത്രീകരണം പൂർത്തിയായി. 77- ദിവസത്തോളമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ഒരു എന്റർടൈമെന്റ് ചിത്രമായിരിക്കും ദാവീദ്....

നവംബറിൽ റിലീസ്, ‘കാതൽ ദി കോറു’മായി ജിയോ ബേബി; മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങൾ

0
കണ്ണൂർ സ്ക്വാഡിന്റെ വൻവിജയത്തിന് ശേഷം മമ്മൂട്ടിയുടെ അടുത്ത ചിത്രം ‘കാതൽ ദി കോർ’ നവംബർ 23- മുതൽ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും

കേരളത്തിൽ സിനിമ സമരം പ്രഖ്യാപിച്ച് ചലച്ചിത്ര സംഘടനകൾ

0
സിനിമ സംഘടനകളുടെ സംയുക്ത യോഗത്തിൽ  കേരളത്തിൽ ജൂണ് ഒന്ന് മുതൽ സിനിമ സമരം. ജി എസ് ടി ക്ക് ഒപ്പമുള്ള വിനോദ നികുതി പിൻവലിക്കുക, താരങ്ങളുടെ കൂടിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങൾ...

ശ്രീനാഥ് ഭാസി പ്രധാനകഥാപാത്രമായെത്തുന്ന ‘ആസാദി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജ നിർമ്മിച്ച് ജോ ജോർജ്ജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആസാദി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ശ്രീനാഥ് ഭാസി, വാണി വിശ്വനാഥ്, ലാൽ,...