Thursday, May 1, 2025

മോഹന്‍ലാലിന്‍റെ വൃഷഭ; എക്സിക്യൂട്ടിവ് പ്രൊഡ്യൂസറായി നിക് തര്‍ലോ

ഹോളിവുഡ് രൂപമാതൃകയില്‍ നിര്‍മിക്കപ്പെടുന്ന മോഹന്‍ലാല്‍ ചിത്രം വൃഷഭ സഹ്റ എസ് ഖാന്‍റെയും ഷനായ കപൂറിന്‍റെയും പാന്‍ ഇന്ത്യന്‍ തലത്തില്‍ ലോഞ്ച് ചെയ്യുന്നതിനു എക്സിക്യൂട്ടിവ് പ്രൊഡ്യൂസറായി നിക് തര്‍ലോ എത്തുന്നു. സിനിമാലോകത്ത് നിരവധി  ബഹുമതികള്‍ സ്വന്തമാക്കിയ വ്യക്തി കൂടിയാണ് നിക് തര്‍ലോ. ചിത്രത്തില്‍ മോഹന്‍ലാലും റോഷന്‍ മേക്കയും പ്രധാന വേഷത്തിലെത്തുന്നു. നിരവധി ഹോളിവൂഡ് ചിത്രങ്ങളും നിക് തര്‍ലോ നിര്‍മ്മിച്ചിട്ടുണ്ട്. അക്കാദമി അവാര്‍ഡ് നേടിയ മൂണ്‍ലൈറ്റ് (2016), ത്രീ ബില്‍ബോര്‍ഡ് സ് ഔട്ട് സൈഡ് എബ്ബിങ്, മിസോറി (2017) തുടങ്ങിയ ചിത്രങ്ങള്‍ക്ക് പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

നിക് തര്‍ലോ നിര്‍മ്മിക്കുന്നതിനാല്‍ ചിത്രം ഹോളിവൂഡ് തലത്തിലേക്ക് ഉയരുമെന്നാണ് കണക്ക് കൂട്ടല്‍. ചിത്രത്തിന്‍റെ നിര്‍മാണം കാണിക്കുന്നതിനായ് അണിയറപ്രവര്‍ത്തകര്‍ 57 സെക്കന്‍റുള്ള വീഡിയോ പുറത്തുവിട്ടിരുന്നു. ‘വൃഷഭ എന്‍റെ ആദ്യ ഇന്ത്യന്‍ സിനിമയാണ്. ഞാന്‍ വളരെ ആവേശത്തിലാണ്. ഒരു എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്ന നിലയില്‍ ക്രിയേറ്റിവ് സൈഡ് ഉള്‍പ്പെടെയുള്ള ഫിലിം മേക്കിംഗിന്‍റെ വ്യത്യസ്ത വശങ്ങള്‍ ഞാന്‍ പരിശോധിക്കും. ഒരു ബഹുഭാഷാ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എന്‍റെ ആദ്യ അനുഭവം കൂടിയായതുകൊണ്ട് തന്നെ ഞാന്‍ ത്രില്ലിലാണ്. ഓരോ സിനിമയും എനിക്ക് ഒരു പുതിയ അനുഭവമാണ്, എനിക്ക് പഠിക്കാന്‍ എന്തെങ്കിലും തരുന്നു, വൃഷഭയ്‌ക്കൊപ്പമുള്ള അനുഭവം അസാധാരണമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.’

‘നിക്ക് തര്‍ലോ ഞങ്ങളോടൊപ്പം ഒന്നിക്കുമ്പോള്‍ ഞങ്ങളുടെ സിനിമ നിര്‍മ്മിക്കപ്പെടുന്ന സ്‌കെയില്‍ നിങ്ങള്‍ക്ക് ചിന്തിക്കാവുന്നതാണ് ഹോളിവുഡ് സിനിമകള്‍ക്ക് തുല്യമായി നിര്‍മിക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യന്‍ സിനിമകളില്‍ ഒന്നാണ് വൃഷഭ. നിക്ക് ടീമിലേക്ക് എത്തിയത് ഞങ്ങളുടെ ഭാഗ്യമാണ്.’- നിര്‍മാതാവ് വിശാല്‍ ഗുര്‍നാനി പറഞ്ഞു.
മലയാളം, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളില്‍ വൃഷഭ എത്തും.





spot_img

Hot Topics

Related Articles

Also Read

പൃഥ്വിരാജും ബേസിലും പ്രധാന വേഷത്തിൽ; പുതിയ ടീസറുമായി ‘ഗുരുവായൂരമ്പലനടയിൽ’

0
ജയ ജയ ജയ ഹേ ‘ എന്ന സൂപ്പർ ഹിറ്റ് ജനപ്രിയ ചിത്രത്തിന് ശേഷം വിപിൻദാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരനും ബേസിൽ ജോസഫും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘ഗുരുവായൂരമ്പലനടയിൽ’ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

നടി മീന ഗണേഷ് അന്തരിച്ചു

0
നിരവധി അമ്മ വേഷങ്ങളിലൂടെ ശ്രദ്ധേയയായ സിനിമ- സീരിയൽ നടി മീന ഗണേഷ് അന്തരിച്ചു. 81- വയസ്സായിരുന്നു. ഷോർണൂരിലെ ആശുപത്രിയിൽ വെച്ച് പുലർച്ചെ 1. 20 ഓടെ ആയിരുന്നു അന്ത്യം. നാടകകൃത്തും സംവിധായകനും നടനുമായിരുന്നു...

ഇടിപ്പടവുമായി വീണ്ടും ആൻറണി വർഗീസ് പെപ്പെ; മോഷൻ പോസ്റ്ററുമായി ‘ദാവീദ്’

0
ഗോവിന്ദ് വിഷ്ണുവും ദീപു രാജീവും തിരക്കഥ എഴുതി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ദാവീദ്’ന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

തമിഴ്ചിത്രം ‘പെരുസ്’ മാർച്ച് 21- നു കേരള തിയ്യേറ്ററുകളിലേക്ക്

0
തമിഴ് നാട്ടിൽ മികച്ച സ്വീകാര്യതയോടെ പ്രദർശനം തുടരുന്ന തമിഴ് ചിത്രം ‘പെരുസ്’ മാർച്ച് 21- നു കേരളത്തിലെ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. നർമ്മമുഹൂർത്തങ്ങളെ കോർത്തിണക്കിയ കുടുംബ ചിത്രമാണ് ‘പെരുസ്’. ഇളങ്കോ റാം തിരക്കഥയെഴുതി...

ഹണി റോസ് നായികയാവുന്ന ‘റേച്ചൽ’; ഫസ്റ്റ് ടീസർ പുറത്തിറങ്ങി

0
ഹണി റോസ് നായികയായി എത്തുന്ന മൂവി റേച്ചലിന്റെ ആദ്യ ട്രയിലർ റിലീസായി. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബാദുഷ എൻ എം ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.