Thursday, May 1, 2025

‘മമ്മൂട്ടിയോടൊപ്പം പേര് വന്നത് അവാര്‍ഡിനു തുല്യം-‘ കുഞ്ചാക്കോ ബോബന്‍

53- മത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ‘ന്ന താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സ്പെഷ്യല്‍ ജൂറി പുരസ്കാരം ലഭിച്ചതില്‍ സന്തോഷമെന്ന് കുഞ്ചാക്കോ ബോബന്‍. ‘സിനിമയെന്നത് ആഗ്രഹമേയല്ലാതിരുന്ന ഒരാളായിരുന്നു താന്‍. സിനിമയിലേക്ക് വരികയും പിന്നീട് ഇടവേള എടുക്കുകയും അതിനുശേഷം ആഗ്രഹിച്ചു സിനിമയിലേക്ക് വരികയും ചെയ്ത ആളാണ് ഞാന്‍. അവാര്‍ഡുകളും സിനിമയും സ്വപ്നത്തിലില്ലാതിരുന്ന ആ വ്യക്തി പിന്നീട് സിനിമകള്‍ മാത്രം സ്വപ്നങ്ങളിലുള്ള ഒരാളായി മാറുകയായിരുന്നു. ഒട്ടനവധി അവാര്‍ഡുകള്‍ ഈ സിനിമയ്ക്കു ലഭിക്കുന്നത് ചിത്രത്തിന്‍റെ സഹനിര്‍മാതാവ് കൂടിയായ തനിക്ക് സന്തോഷം നല്‍കുന്നതാണ്. മമ്മൂക്കയുടെ പേരിനൊപ്പം എന്ന് താന്‍ ഒരിക്കലും പറയില്ല. മമ്മൂക്കയുടെ പേരിനോട് ചേര്‍ന്ന് തന്‍റെ പേര് വന്നത്  തന്നെ അവാര്‍ഡ് കിട്ടിയതിന് തുല്യമാണ്” കുഞ്ചാക്കോ പറഞ്ഞു.

 ‘ന്ന താന്‍ കേസ് കൊട് ‘എന്ന ചിത്രത്തിലൂടെ ലഭിച്ചതു 7 പുരസ്കാരങ്ങളാണ്. മികച്ച തിരക്കഥ, മികച്ച സ്വഭാവ നടന്‍, പശ്ചാത്തല സംഗീതം, കലാസംവിധാനം, ശബ്ദ മിശ്രണം എന്നീ മേഖലകളിലും ചിത്രത്തിന് പുരസ്കാരം ലഭിച്ചു.

spot_img

Hot Topics

Related Articles

Also Read

സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ മനംകവർന്ന് നിമിഷ സജയൻ

0
ഒരു കുപ്രസിദ്ധപയ്യന്‍, ചോല തുടങ്ങിയ സിനിമകളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നിമിഷ സജയനെ തേടിയെത്താന്‍ കാലതാമസമുണ്ടായില്ല.

കിടിലൻ ട്രയിലറുമായി മമ്മൂട്ടിയുടെ ‘ടർബോ’

0
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി മിഥുൻ മാനുവേൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ടർബോയുടെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി

ടൊവിനോ തോമസ് നായകനായി എത്തുന്ന ‘അജയന്റെ രണ്ടാം മോഷണ’ത്തിൽ ശബ്ദം പകർന്നു മോഹൻലാലും

0
നവാഗതനായ ജിതിൻ ലാൽ ടൊവിനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘അജയന്റെ രണ്ടാം മോഷണ’ത്തിൽ ശബ്ദ സാന്നിദ്ധ്യമായി മോഹൻലാലും എത്തുന്നു. ടൊവിനോ ആണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.സെപ്തംബർ...

ഏറ്റവും പുതിയ ചിത്രവുമായി എബ്രിഡ് ഷൈനും ജിബു ജേക്കബും

0
എബ്രിഡ് ഷൈൻ തിരക്കഥ എഴുതി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഭീകരൻ’ ഒരുങ്ങുന്നു. ഇരുവരും ഒന്നിക്കുന്ന അദ്യ ചിത്രം കൂടിയാണ് ഭീകരൻ. ജെ & എ സിനിമാ ഹൌസ്...

ദിലീപ് നായകനാകുന്ന ‘തങ്കമണി’ മാർച്ച് ഏഴിന് തിയ്യേറ്ററിലേക്ക്

0
സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ. ബി ചൌധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്ന് നിർമ്മിച്ച് ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം തങ്കമണി മാർച്ച് ഏഴിന് തിയ്യേറിൽ എത്തും.