Thursday, May 1, 2025

മമ്മൂട്ടിയും വിനായകനും കേന്ദ്രകഥാപാത്രങ്ങൾ; ചിത്രീകരണം പുരോഗമിക്കുന്നു

മമ്മൂട്ടിയെയും വിനായകനെയും പ്രധാനകഥാപാത്രങ്ങളാക്കിക്കൊണ്ട് നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ  ഷൂട്ടിംഗ് പുരോഗമിക്കുന്നു.  ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ  ചിത്രം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നു. ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദുൽഖർ സല്മാൻ നായകനായി എത്തിയ ഹിറ്റ് ചിത്രം കുറുപ്പിന്റെ കഥ തയ്യാറാക്കിയത് ജിതിൻ കെ ജോസ് ആയിരുന്നു. സിനിമയുടെ പേരും മറ്റ് വിവരങ്ങളും വൈകാതെ പുറത്ത് വീടും. ഛായാഗ്രഹണം ഫൈസൽ അലി.

spot_img

Hot Topics

Related Articles

Also Read

പരമശിവന്റെ ഭക്തനാകാൻ ഒരുങ്ങി കണ്ണപ്പ; ഏറ്റവും പുതിയ പോസ്റ്ററിൽ മോഹൻലാൽ

0
മുകേഷ് കുമാർ സംവിധാനം ചെയ്ത് മോഹൻലാൽ, പ്രഭാസ്, ശിവ രാജ് കുമാർ, മോഹൻബാബു, വിഷ്ണു മഞ്ചു തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കണ്ണപ്പയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ ‘കിരാത’ എന്ന...

‘ഗു’ ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്ററിൽ വേറിട്ട ലുക്കുമായി ദേവനന്ദ

0
മനു രാധാകൃഷ്ണൻ ആദ്യ സ്വതന്ത്ര്യ സംവിധായകനായി എത്തുന്ന ചിത്രം ‘ഗു’ ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. മലബാറിലെ പുരാവൃത്തമായ തെയ്യമാണ് ചിത്രത്തിന്റെ പശ്ചാത്തലം.

ഞാന്‍ ഇവിടെയുണ്ടാകാന്‍ കാരണം നിങ്ങള്‍ പ്രേക്ഷകര്‍ ഓരോരുത്തരുമാണ്’-  ദുല്‍ഖര്‍ സല്‍മാന്‍

0
ഞാന്‍ ഇവിടെയുണ്ടാകാന്‍ കാരണം നിങ്ങള്‍ പ്രേക്ഷകര്‍ ഓരോരുത്തരുമാണ്’- കിങ് ഓഫ് കൊത്ത വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ കുറിപ്പുമായി ദുല്‍ഖര്‍ സല്‍മാന്‍.

‘രേഖാചിത്രം’ ഒ ടി ടി യിലേക്ക്

0
ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ മൂവി രേഖാചിത്രം ഒടിടി പ്ലാറ്റ്ഫോമുകളിൽ പ്രദർശനത്തിന് എത്തും. സോണി ലിവിൽ മാർച്ച് ഏഴ് മുതൽ സ്ട്രീമിങ് ആരംഭിക്കും. അനശ്വര രാജൻ ആണ് ചിത്രത്തിൽ നായികയായി...

സിജു വിൽസൺ-ഉല്ലാസ് കൃഷ്ണ  ചിത്രം  ‘പുഷ്പക വിമാനം’ ഒക്ടോബർ നാലിന്

0
റയോണ റോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാമല, കിവിസോമൂവീസ്, നെരിയാ ഫിലിംഹൌസ് എന്നീ ബാനറുകളിൽ നവാഗതനായ ഉല്ലാസ് കൃഷന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പുഷ്പക വിമാനം ഒക്ടോബർ നാലിന് തിയ്യേറ്ററുകളിൽ...