Friday, May 2, 2025

ബേസിലും നസ്രിയയും പ്രധാനകഥാപാത്രങ്ങൾ; ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘സൂക്ഷ്മദർശിനി’

ബേസിലും നസ്രിയയും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം സൂക്ഷ്മദർശിനിയുടെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്ത് വിട്ടു. എം സി ജിതിൻ ആണ് ചിത്രത്തിന്റെ സംവിധാനം. ഹാപ്പി ഹവേർസ് എന്റർടയിമെന്റ്സ്, എ വി എ പ്രൊഡക്ഷൻസ് എന്നീ ബാനറിൽ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ആണ് നിർമ്മാണം. എം സി ജിതിൻ, അതുൽ രാമചന്ദ്രൻ, എന്നിവരുടെ കഥയ്ക്ക് ഇവർ തന്നെയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ഒരു ഇടവേളയ്ക്ക ശേഷം നസ്രിയ നായികയായി എത്തുന്ന ചിത്രം എന്ന സവിശേഷത കൂടി സൂക്ഷ്മദർശിനിക്കുണ്ട്. ദീപക് പറമ്പോൽ, സിദ്ധാർഥ് ഭരതൻ, മെറിൻ ഫിലിപ്പ്, പൂജ മോഹൻ രാജ്, അഖില ഭാർഗവൻ, റീനി ഉദയകുമാർ, മുസ്കാൻ ബിസാരിയ, അപർണ റാം, ജയ കുറുപ്പ്, ബിന്നി റിങ്കി, നന്ദൻ ഉണ്ണി, ആതിര രാജീവ്, മിർസ ഫാത്തിയ, അഭിറാം പൊതുവാൾ, കോട്ടയം രമേശ്, നൌഷാദ് അലി തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം ശരൺ വേലായുധൻ.

spot_img

Hot Topics

Related Articles

Also Read

പുത്തൻ ട്രയിലറുമായി ‘അഭിലാഷം’

0
സൈജു കുറുപ്പ്, തൻവി, അർജുൻ അശോകൻ എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ റൊമാന്റിക് ഡ്രാമ  ചിത്രം ‘അഭിലാഷ’ത്തിന്റെ ട്രയിലർ റിലീസായി. ചിത്രം ഈദിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഷംസു സെയ്ബ ആണ്...

‘ചാവേറി’ന്‍റെ ട്രൈലറില്‍ കിടിലന്‍ ലുക്കിലെത്തി കുഞ്ചാക്കോ ബോബന്‍

0
സ്വന്തം ജീവിതവും ജീവനും കുടുംബവും ഹോമിച്ച് പാര്‍ട്ടിക്ക് വേണ്ടി കൊല്ലാനും ചാവാനും തയ്യാറാകുന്ന ഉയിര് കൊടുക്കുന്നവരുടെ പൊളിറ്റിക്കല്‍ ട്രാവല്‍ ത്രില്ലര്‍ ചിത്രമാണ് ചാവേര്‍.

ത്രില്ലടിപ്പിക്കും ട്രയിലറുമായി ‘ആടുജീവിതം’

0
മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്ലെസ്സി- പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന്റെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. ബെന്യാമിന്റെ മാസ്റ്റർപീസ് നോവൽ ആടുജീവിതമാണ് സിനിമയുടെ കഥ.

ബിബിൻ ജോർജ്ജ് നായകനാകുന്ന ‘കൂടൽ’; പോസ്റ്റർ റിലീസ്

0
നവാഗതനായ ബിബിൻ ജോർജ്ജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം കൂടൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മഞ്ജു വാരിയർ, വിഷ്ണു ഉണ്ണികൃഷ്ണൻ, ജയസൂര്യ,...

‘നാരായണീന്റെ മൂന്നാണ്മക്കൾ’ പോസ്റ്റർ പുറത്ത്

0
ശരൺ വേണുഗോപാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘നാരായണീന്റെ മൂന്നാണ്മക്ക’ളുടെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തിറങ്ങി. തോമസ് മാത്യുവും ഗാർഗിയുമാണ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. 2025 ജനുവരി 16- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന്...